Sunday December 04, 2016
Latest Updates

വിമാനത്താവളത്തില്‍ പോകാന്‍ ഗാര്‍ഡയുടെ കാര്‍ ഉപയോഗിച്ച ഐറിഷ് മന്ത്രിയുടെ നടപടി വിവാദമായി 

വിമാനത്താവളത്തില്‍ പോകാന്‍ ഗാര്‍ഡയുടെ കാര്‍ ഉപയോഗിച്ച ഐറിഷ് മന്ത്രിയുടെ നടപടി വിവാദമായി 

കോര്‍ക്ക് :ഇ യൂ മീറ്റിംഗിനായി ബ്രസല്‍സിലേക്ക് പോകാനുള്ള രാവിലത്തെ വിമാനം പിടിക്കാന്‍ ഡബ്ലിന്‍ എയര്‍പോര്‍ട്ടിലേക്ക് പോകുമ്പോള്‍ തന്റെ കാറ് കേടായതിനെത്തുടര്‍ന്ന്, ഗാര്‍ഡയുടെ കാറില്‍ സഞ്ചരിച്ച നടപടി മന്ത്രി ഡാറാ മര്‍ഫിയെ വിവാദത്തില്‍ കുടുക്കി. 

രാവിലെ 6.40 നുള്ള വിമാനത്തില്‍ പോകാന്‍ വേണ്ടി വീട്ടില്‍ നിന്നിറങ്ങിയ മന്ത്രിയുടെ കാര്‍, 3 മണിയോടെ റൂറല്‍ കോര്‍ക്കിലെ മിച്ചല്‍സ്‌റ്റോണിന് പുറത്തുള്ള മോട്ടോര്‍വേയില്‍ വെച്ച് കേടാവുകയായിരുന്നു. ഒരുപാട് നേരം ശ്രമിച്ചിട്ടും ടാക്‌സികള്‍ കിട്ടാതെ വന്നപ്പോഴാണ് ഗാര്‍ഡ സ്‌റ്റേഷനുമായി ബന്ധപ്പെട്ടതെന്ന് അദ്ദേഹം ഉറപ്പിച്ചു പറയുന്നു. 214 കിലോമീറ്റര്‍ ദൂരം യാത്ര ചെയ്യാന്‍ ഗാര്‍ഡയുടെ കാര്‍ ഉപയോഗിച്ചത് വഴി അവരെ കൃത്യനിര്‍വ്വഹണം നടത്താന്‍ അനുവദിക്കാതിരിക്കുകയാണ് അദ്ദേഹം ചെയ്തതെന്നാണ് പ്രധാന ആരോപണം. 

അടുത്ത ടൗണില്‍ ഒരു ടാക്‌സി കണ്ടെത്തുകയും അവരെ തിരികെ വിടുകയും ചെയ്യാമായിരുന്നിട്ടും അത് ചെയ്തില്ല എന്ന് അക്ഷേപം ഉന്നയിക്കുന്നവര്‍ ചൂണ്ടിക്കാട്ടുന്നു. 

Scroll To Top