Thursday December 08, 2016
Latest Updates

ബാങ്ക് വീട് കണ്ടുകെട്ടിയ ഐറിഷ് കാരന്‍ ഹോട്ടലിന്റെ മുപ്പത്താറാം നിലയില്‍ നിന്നും ചാടി മരിച്ചു 

ബാങ്ക് വീട് കണ്ടുകെട്ടിയ ഐറിഷ് കാരന്‍ ഹോട്ടലിന്റെ മുപ്പത്താറാം നിലയില്‍ നിന്നും ചാടി മരിച്ചു 

തായ് ലാന്‍ഡ് : തായ് ലാന്‍ഡില്‍ ഹോളി ഡേയ്ക്ക് പോയ ഐറിഷ് കാരന്‍ ഹോട്ടലിന്റെ മുപ്പത്താറാം നിലയുടെ ബാല്‍ക്കണിയില്‍ താഴേയ്ക്ക് ചാടി ആത്മഹത്യ ചെയ്തു.അവധിക്കു പോയ ഇയാളുടെ അയര്‍ലണ്ടിലെ വീട് വായ്പ്പാ കുടിശിക വന്നതിനെ തുടര്‍ന്ന് ബാങ്ക് ഏറ്റെടുത്തതിനെ തുടര്‍ന്നാണ് സംഭവം.

ചൈനീസ് ന്യൂ ഇയര്‍ ആഘോഷിക്കാനാണ് 49 വയസുകാരനായ ഇയാളും 47 വയസുകാരിയായ തായ്‌ലാന്‍ഡ് സ്വദേശിനിയായ കാമുകിയും തായിലാന്‍ഡില്‍ എത്തിയത്.ആഘോഷ പരിപാടികളില്‍ പങ്കെടുത്തു തിരിച്ചു ഹോട്ടലില്‍ എത്തിയപ്പോഴാണ് അയര്‍ലണ്ടിലെ ഇയാളുടെ വീട് ബാങ്ക് റീ പൊസസ് ചെയ്തതായുള്ള ഈ മെയില്‍ സന്ദേശം ഇയാള്‍ക്ക് ലഭിച്ചത്.ഇതേ തുടര്‍ന്ന് അസ്വസ്സ്ഥനായ ഇയാള്‍ കാമുകിയുമായി കലഹിക്കാനും തുടങ്ങി.

കലഹം മൂത്ത് കയ്യങ്കാളിയിലേയ്ക്ക് നീങ്ങിയപ്പോള്‍ ഇയാള്‍ കാമുകിയുടെ മുഖത്ത് ഇടിച്ചതായി പറയപ്പെടുന്നു.കലി മൂത്ത കാമുകി പുറത്തിറങ്ങി സെക്യൂരിറ്റിയെ വിളിച്ചു കൊണ്ട് വരുന്നത് കണ്ട ഇയാള്‍ ബാല്‍ക്കണിയില്‍ നിന്ന് പുറത്തേയ്ക്ക് എടുത്തു ചാടുകയായിരുന്നുവത്രേ.

ബുധനാഴ്ച രാത്രിയാണ് സംഭവം.ഒരു കേസിനോട് അനുബന്ധിച്ച് ഇയാളുടെ വീട് ഐറിഷ് സര്‍ക്കാര്‍ ഏറ്റെടുക്കും എന്ന് സൂചനകള്‍ ഉണ്ടായിരുന്നതായി കാമുകി പോലീസിനോട് വെളിപ്പെടുത്തി.

Scroll To Top