Sunday December 04, 2016
Latest Updates

അയര്‍ലണ്ടിലെ മലയാളി നഴ്‌സ് കേരളത്തില്‍ നിര്യാതയായി

അയര്‍ലണ്ടിലെ മലയാളി നഴ്‌സ് കേരളത്തില്‍ നിര്യാതയായി

 ഡബ്ലിന്‍:അയര്‍ലണ്ടിലെ ഡബ്ലിനില്‍ താമസിച്ചിരുന്ന മലയാളി യുവതി കേരളത്തില്‍ വെച്ച് നിര്യാതനായി.ഫിംഗ്ലസിലെ പ്രീമിയര്‍ സ്‌ക്വയറില്‍ താമസിച്ചിരുന്ന നിര്‍മലാ രാജേഷാണ് ഇന്ന് ഉച്ചയോടെ നിര്യാതയായത്.അയിരൂര്‍ നോര്‍ത്തിലെ കാഞ്ഞിരം നില്‍ക്കുന്നതില്‍ രാജേഷ് വര്‍ഗീസിന്റെ ഭാര്യയാണ്.മക്കള്‍ റെനില്‍,ലയ മരിയ 

മാറ്റര്‍ പ്രൈവറ്റ് ആശുപത്രിയിലെ നഴ്‌സായിരുന്ന നിര്‍മല അര്‍ബുദ രോഗബാധിതയായതിനെ തുടര്‍ന്ന് കഴിഞ്ഞ ഒരു വര്‍ഷമായി കേരളത്തിലെ തിരുവല്ലാ പുഷ്പഗിരി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.അസുഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ഇന്ന് ഉച്ചയോടെയാണ് മരണം സംഭവിച്ചത്.

കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുന്നതനുസരിച്ച് ‘ഐറിഷ് മലയാളി‘ ഇത് സംബന്ധിച്ച വാര്‍ത്തകള്‍ അപ്‌ഡേറ്റ് ചെയ്യുന്നതായിരിക്കും

Scroll To Top