Saturday January 20, 2018
Latest Updates

ഐറിഷ് മലയാളി ‘കരിയര്‍ പേജ്’ആരംഭിക്കുന്നു:അയര്‍ലണ്ടിലെ വിദ്യാഭ്യാസ സാധ്യതകളും ,തൊഴിലവസരങ്ങളും ഇനി നിങ്ങള്‍ക്ക് തൊട്ടരികെ! 

ഐറിഷ് മലയാളി ‘കരിയര്‍ പേജ്’ആരംഭിക്കുന്നു:അയര്‍ലണ്ടിലെ വിദ്യാഭ്യാസ സാധ്യതകളും ,തൊഴിലവസരങ്ങളും ഇനി നിങ്ങള്‍ക്ക് തൊട്ടരികെ! 

ണ്‍ ലൈന്‍ പത്രങ്ങളുടെ ചരിത്രത്തില്‍ ഇതാദ്യമായി ജോലി തേടുന്നവര്‍ക്കും വിദ്യാഭ്യാസ സൗകര്യങ്ങള്‍ തേടുന്നവര്‍ക്കും മാത്രമായി ഒരു കരിയര്‍ പേജ് ഒരുക്കി കൊണ്ട് ഐറിഷ് മലയാളി ന്യൂസ് പോര്‍ട്ടല്‍ രംഗത്തെത്തുന്നു.’ മലയാളി സമൂഹത്തിന് വേണ്ടി .യൂറോപ്പിലെ സാധ്യതകള്‍ക്കുള്ള മലയാളിയുടെ വാതയനമായി മാറി കൊണ്ടിരിക്കുന്ന അയര്‍ലണ്ടിലെ വിദ്യാഭ്യാസ സാധ്യതകളും,തൊഴിലവസരങ്ങളും നിത്യേനെ പരിചയപ്പെടുത്തുന്ന ഒരു കരിയര്‍ പേജാണ് നിലവിലുള്ള വെബ് സൈറ്റിന് അനുബന്ധമായി ഐറിഷ് മലയാളി ആരംഭിക്കുന്നത്.

യൂറോപ്പില്‍ ഉപരിപഠനം അഥവാ യൂറോപ്പില്‍ ഒരു ജോലി.
കഴിഞ്ഞ ദശകങ്ങളില്‍ മിക്ക മലയാളികളുടെയും സ്വപ്നമായിരുന്നുവെങ്കില്‍ ഇന്നത് കൈയ്യെത്തും ദൂരത്താണ്.ആയിരക്കണക്കിന് ഇന്ത്യാക്കാരാണ് ഇപ്പോള്‍ യൂറോപ്പില്‍ ജോലി ചെയ്യുന്നത്.ഓരോ ദിവസവും യൂറോപ്പിലേയ്ക്ക് എത്തുന്നവരുടെ എണ്ണം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്.

യൂറോപ്യന്‍ യൂണിയനില്‍ ബ്രിട്ടണ്‍ കഴിഞ്ഞാല്‍ ഏറ്റവും അധികം ഇന്ത്യന്‍ വംശജര്‍ തിരഞ്ഞെടുക്കുന്ന രാജ്യമാണ് അയര്‍ലണ്ട്.ഇംഗ്‌ളീഷ് ഭാഷയും,സൌഹൃദ സ്വഭാവമുള്ള തദ്ദേശിയരും.ഇപ്പോള്‍ വര്‍ദ്ധിച്ചു വരുന്ന തൊഴിലവസരങ്ങളുമാണ് അതിനു കാരണം.

യൂറോപ്പിലെ പഠന നിലവാരം ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോള്‍ മികച്ചതാണ് എന്ന ധാരണയിലാണ് മിക്ക വിദ്യാര്‍ഥികളും യൂറോപ്യന്‍ സ്വപ്നം നെയ്യുന്നത്.യൂ കെ യിലയാലും അയര്‍ലണ്ടിലായാലും യാഥാര്‍ത്ഥ്യവുമായി അതിനു വലിയ ബന്ധമൊന്നും ഇല്ലെങ്കിലും കൂടുതല്‍ വ്യത്യസ്ഥമായ കോഴ്‌സുകളും അയര്‍ലണ്ടില്‍ പഠിക്കുന്നവര്‍ക്ക് ഇവിടെതന്നെ തുടര്‍ന്ന് ജോലി ചെയ്യാനുള്ള അവസരങ്ങളുമാണ് ഇവിടുത്തെ കോഴ്‌സുകളെ ആകര്‍ഷകമാക്കുന്നത്.

എങ്കിലും ജോലിയ്ക്കായോ പഠനത്തിനായോ അഥവാ കുടിയേറ്റത്തിന് തന്നെയോ പദ്ധതിയിടുന്ന മലയാളികള്‍ക്ക് ഏറെ കടമ്പകള്‍ പിന്നിട്ടാലേ അയര്‍ലണ്ടിലേയ്ക്ക് പ്രവേശനം ലഭിക്കാറുള്ളൂ.പഠനത്തിനു തൊഴിലിനും മൈഗ്രെഷനും ശ്രമിക്കുന്നവര്‍ക്ക് ഏറ്റവും കഠിനമായ ഘട്ടം വിസയോ വര്‍ക്ക് പെര്‍മിറ്റൊ സംഘടിപ്പിക്കുക എന്നതാണ്.നിശ്ചിത യോഗ്യതയുണ്ടെങ്കില്‍ പോലും ക്രമ പ്രകാരം അത് അപേക്ഷിക്കാത്തതിനാല്‍ അവസരങ്ങള്‍ നഷ്ട്ടപ്പെടുന്നവര്‍ ഏറെയാണ്.

ഇതിനു പിന്നില്‍ ഇന്ത്യയിലെ കണ്‍സല്‍ട്ടന്‌സികളോ ,ഏജന്റുമാരോ കാരണക്കാരാവാറുണ്ട്.വേണ്ടത്ര പഠനമോ,മുന്‍ പരിചയവും ഇല്ലാതെ കേട്ട് കേള്‍വിയുടെ അടിസ്ഥാനത്തിലാണ് ഇക്കൂട്ടര്‍ വിദ്യാര്‍ഥികളെ അഥവാ തൊഴിലന്വേഷകരെ യൂറോപ്യന്‍ കോഴ്‌സുകളേയോ തൊഴില്‍ ദാതാക്കളെയോ കുറിച്ചുള്ള വിവരങ്ങള്‍ അറിയിക്കുന്നതും അവ നേടാനായി ഒരുക്കുന്നതും.

ഒരിക്കല്‍ ഏതെങ്കിലും കോഴ്‌സിനുള്ള അപേക്ഷയോ ,വിസ അപേക്ഷയോ തന്റേതല്ലാത്ത കാരണങ്ങളാല്‍ തള്ളിപോയാലും അപ്പീല്‍ നല്‍കി പുനപരിശോധിക്കാനോ വീണ്ടും അവസരം ഒരുക്കാനും ഇത്തരം കണ്‍സല്‍ട്ടന്‍സികള്‍ ശ്രമിക്കാറില്ല.

തൊഴില്‍ മേഖലയിലാവട്ടെ നഴ്‌സിംഗ് ഒഴികെയുള്ള ജോലികളിലേയ്‌ക്കൊന്നും മലയാളികള്‍ കാര്യമായി ശ്രമിക്കുന്നില്ലെന്നതാണ് സത്യം.നഴ്‌സിംഗ് മേഖലയിലെ മിക്ക റിക്രൂട്ട്‌മെന്റ് എജന്റുമാരും അയര്‍ലണ്ടില്‍ നിന്നും ഉള്ളവരാണെങ്കിലും ഏതാണ്ട് സൗജന്യമായി ലഭിക്കുന്ന തൊഴിലവസരങ്ങള്‍ ഉദ്യോഗാര്‍ഥികള്‍ക്ക് ലഭിക്കാന്‍ ഇവര്‍ക്ക് കഴിഞ്ഞ വര്‍ഷം മധ്യം വരെ ലക്ഷക്കണക്കിന് രൂപ സര്‍വീസ് ചാര്‍ജ് നല്‍കേണ്ടി വന്നു എന്നും ആക്ഷേപമുണ്ട്. 

വിദ്യാഭ്യാസ തൊഴില്‍ മേഖലയില്‍ ഞങ്ങള്‍ക്ക് പരസ്യങ്ങള്‍ തന്നവരില്‍ ചിലര്‍ പോലും വിദ്യാര്‍ഥികളില്‍ നിന്നും അമിതമായി സര്‍വീസ് ചാര്‍ജ് വാങ്ങിയ ശേഷവും അവര്‍ക്ക് ആവശ്യമുള്ള സര്‍വീസുകള്‍ നല്കാതിരുന്നു എന്ന ഉദ്യോഗാര്‍ഥികളുടെ പരാതി നിരന്തരം ഇപ്പോഴും ഉയരുന്നുണ്ട്.ഈ സാഹചര്യത്തില്‍ ഉത്തരവാദിത്വമുള്ള ഒരു മാധ്യമം എന്ന നിലയില്‍ അയര്‍ലണ്ടിലെ തൊഴില്‍ വിദ്യാഭ്യാസ അവസരങ്ങളെ പൊതുജനങ്ങള്‍ക്ക് കൃത്യതാപൂര്‍വ്വം പരിചയപ്പെടുത്താനായാണ് ഐറിഷ് മലയാളി കരിയര്‍ പേജിലൂടെ ഞങ്ങള്‍ ശ്രമിക്കുന്നത്. 

വിദ്യാര്‍ഥികള്‍ക്കും തൊഴിലന്വേഷകര്‍ക്കും അയര്‍ലണ്ടിലെ തൊഴില്‍ വിദ്യാഭ്യാസ അവസരങ്ങളെ കുറിച്ച് പുതിയ വിവരങ്ങള്‍ കൈമാറാനും,ആവശ്യമെങ്കില്‍ അവര്‍ക്ക് അതിനുള്ള സൗകര്യങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള അവസരം ലഭ്യമാക്കുവാനുമാണ് ഞങ്ങളുടെ വായനക്കാരായ കേരളീയ യുവജനങ്ങള്‍ അടക്കമുള്ള നിരവധി പേരുടെ അഭ്യര്‍ഥന മാനിച്ചു കൊണ്ട് ഐറിഷ് മലയാളി ന്യൂസ് പോര്‍ട്ടല്‍ ഈ സംരംഭത്തിന് തുടക്കമിടുന്നത്.

വരും ദിവസങ്ങളില്‍ കരിയര്‍ മേഖലയില്‍ പ്രഗത്ഭരായ ഒട്ടേറെ പ്രമുഖര്‍ വിവിധങ്ങളായ വിഷയങ്ങളുമായി ഐറിഷ് മലയാളി കരിയര്‍ പേജില്‍ നിങ്ങളെ സഹായിക്കാനുണ്ടാവും.വായനക്കാരുടെയും വിദ്യാഭ്യാസ തൊഴില്‍ അന്വേഷകരുടെയും സംശയങ്ങള്‍ക്ക് പരിഹാരം തേടുവാനുമുള്ള അവസരമായി ഈ കരിയര്‍ പേജിനെ ഉപയോഗിക്കാം 

കരിയര്‍ പേജിലേയ്ക്ക് നിങ്ങളുടെ നിരന്തരമായ സാന്നിദ്ധ്യവും സഹകരണവും ഞങ്ങള്‍ പ്രതീക്ഷിക്കുന്നു.എല്ലാവര്‍ക്കും വിജയം ആശംസിച്ചു കൊണ്ട് 

ചീഫ് എഡിറ്റര്‍(ഐറിഷ് മലയാളി ന്യൂസ് പോര്‍ട്ടല്‍

Scroll To Top