Sunday September 23, 2018
Latest Updates

അണിയറ നീക്കങ്ങളും തന്ത്രങ്ങളും സജീവം ലിയോ വരദ്കര്‍-സൈമണ്‍കോവ്നെ -ആരാണ് നായകന്‍?

അണിയറ നീക്കങ്ങളും തന്ത്രങ്ങളും സജീവം ലിയോ വരദ്കര്‍-സൈമണ്‍കോവ്നെ -ആരാണ് നായകന്‍?

ഡബ്ലിന്‍ : എന്‍ഡ കെന്നിക്ക് ശേഷം ആരാണ് നേതാവാകുക?.ഏവരും ഉറ്റുനോക്കുന്ന രാഷ്ട്രീയ മാറ്റം.അതെന്തെന്നും ആരെന്നും ജൂണ്‍ രണ്ടിന് അറിയാം.എങ്കിലും നേതൃത്വം കൈപ്പിടിയിലാക്കാനുള്ള കളികളും തന്ത്ര-കുതന്ത്രങ്ങളും അണിയറനീക്കളുമെല്ലാം വളരെ സജീവമാണ്.

അയര്‍ലണ്ടിനെ നയിക്കുന്നത് രണ്ടിലൊരാള്‍ എന്നുറപ്പിച്ചിരിക്കുകയാണ് മാധ്യമലോകവും രാഷ്ട്രീയ നിരീക്ഷകരും; സാമൂഹിക സുരക്ഷാ മന്ത്രി ലിയോ വരദ്കര്‍ അല്ലെങ്കില്‍ ഭവന വകുപ്പ് മന്ത്രി സൈമണ്‍ കോവ്നെ. ഇവരെ ചുറ്റിപ്പറ്റിയാണ് ഐറീഷ് രാഷ്ട്രീയം ഇപ്പോള്‍ നീങ്ങുന്നത്. സ്ഥാനാര്‍ഥിയാകുന്നതിനുള്ള നാമനിര്‍ദേശ പത്രികകള്‍ നല്‍കുന്നതിനുള്ള സമയം നാളെ വൈകിട്ട് അഞ്ചിന് അവസാനിക്കാനിക്കും.

അതേസമയം, ഇരു നേതാക്കള്‍ക്കും പിന്തുണയറിയിച്ച് ടിഡിമാരും മന്ത്രിസഭാംഗങ്ങളും രംഗത്തുവരുന്നുണ്ട്.ഇതേ വരെ ലിയോ വരദ്കറെ പിന്തുണയ്ക്കുന്നത് 12 ടിഡിമാരാണ്.ഗവണ്‍മെന്റ് ചീഫ്വിപ്പ് പോള്‍ കിഹോയെ,പബ്ലിക് എക്സപെന്‍ഡിച്ചര്‍ മന്ത്രി പാസ്ചല്‍ ഡോണോഹോയെ,ജൂനിയര്‍ മന്ത്രി ഹെലന്‍ മക് എന്‍ഡീ എന്നിവര്‍ വരദ്കര്‍ക്ക് പരസ്യപിന്തുണ അറിയിച്ച് കളത്തിലെത്തി.

തുടക്കത്തില്‍ത്തന്നെ വന്‍ മുന്നേറ്റമാണ് വരദ്കര്‍ ക്യാമ്പ് നടത്തിയിരിക്കുന്നത്.35 ശതമാനം 232 കൗണ്‍സിലര്‍മാരുടെയും 20000 അംഗങ്ങളുമുള്ളതില്‍ 35 ശതമാനത്തിന്റെയും പിന്തുണ ലിയോ നേതൃത്വം നല്‍കുന്ന ടീമിന് ഉറപ്പായിട്ടുണ്ട്.അന്തിമഘട്ടത്തില്‍ എത്തുമ്പോഴേക്കും വിജയം ഉറപ്പിക്കാം’.ജൂനിയര്‍ മന്ത്രി ഹെലന്‍ മക് എന്‍ഡീ പറഞ്ഞു.

അന്തിമപോരാട്ടത്തില്‍ വരദ്കറും കൊവ്നെയുമായിരിക്കും നായകന്മാരാകാന്‍ അരങ്ങിലുണ്ടാവുകയെന്ന് ഫിനഗല്‍ പാര്‍ടിയും ഇന്നലെ സ്ഥിരീകരിച്ചു.നേര്‍ക്കുനേരെയുള്ള പോരാട്ടത്തിന് ഈ മാസം 25നു തുടക്കമാകും.മാതൃനാടായ ഡബ്ലിനിലെ റെഡ് കൗ ഹോട്ടലിലാണ് വരദ്കറിന്റെ ആദ്യ പ്രോഗ്രാം.28ന് ജന്മനാടായ കോര്‍ക്കിലെ ക്ലോടണ്‍ ഹോട്ടല്‍ സില്‍വര്‍ സ്പ്രിംഗ്സിലാണ് കോവ്നെയുടെ ഡിബേറ്റ്.ഇതിനിടെ വെള്ളിയാഴ്ച ഐടി കാര്‍ലോ ടൗണിലെ ബാരൗ സെന്ററിലും അന്ന് രാത്രി ഗോള്‍വേയിലെ ഷിയര്‍വാട്ടര്‍ ഹോട്ടല്‍ ബാല്ലൈനാസ്ലോയിലും പരിപാടി നടക്കുന്നുണ്ട്.

ഫിനഗലിന്റെ ഫേസ് ബുക്ക് പേജില്‍ ഈ ഡിബേറ്റ് ലൈവാണ്.നേതൃ മല്‍സര നടപടികള്‍ നിയന്ത്രിക്കുന്നതിന് നാലംഗ എത്തിക്സ് കമ്മിറ്റി നിലവില്‍ വന്നിട്ടുണ്ട്.പാര്‍ട്ടിയുടെ പെരുമാറ്റച്ചട്ടലംഘനം തുടങ്ങിയ കാര്യങ്ങള്‍ ഈ കമ്മിറ്റിയാണ് നിരീക്ഷിക്കുക.ഫിനഗല്‍ ജനറല്‍ സെക്രട്ടറി ടോം കുറാന്‍,ചെയര്‍മാന്‍ മാര്‍ടിന്‍ ഹെയ്ഡണ്‍ ടിഡി എന്നിവര്‍ ഈ കമ്മിറ്റിയണ്ടെന്നാണ് വിവരം.

പാര്‍ടി തിരഞ്ഞെടുപ്പ് ചട്ടപ്രകാരം 65 ശതമാനം വോട്ടുകള്‍ ടിഡിമാര്‍ക്കും സെനറ്റര്‍മാര്‍ക്കാണ്. ബാക്കി മുപ്പത്തിയഞ്ചില്‍ കൗണ്‍സിലര്‍മാര്‍ക്ക് 10 ശതമാനവും പാര്‍ടി അംഗങ്ങള്‍ക്ക് 25 ശതമാനവും.

പാര്‍ട്ടി കൗണ്‍സിലര്‍മാരുടെയും 21000ത്തോളം വരുന്ന പാര്‍ട്ടി അംഗങ്ങളുടേയും വോട്ടെടുപ്പ് 29ന് തുടങ്ങി ജൂണ്‍ ഒന്നിന് അവസാനിക്കും.26 പോളിങ് സ്റ്റേഷനുകളാണ് ഇവര്‍ക്കായി ഒരുക്കിയിട്ടുള്ളത്.

ടിഡിമാരും സെനറ്റര്‍മാരും ജൂണ്‍ രണ്ടിന് വോട്ട് ചെയ്യും.എല്ലാ വോട്ടുകളും ജൂണ്‍ രണ്ടിന് ഡബ്ലിനിലെ നാഷണല്‍ കൗണ്ടിങ് സെന്ററിലെത്തിക്കും.നാഷണല്‍ റിട്ടേണിങ് ഓഫിസര്‍ ജെറി ഒ കൊന്നെലിന്റെ മേല്‍നോട്ടത്തിലാണ് പരിശോധന നടത്തി വോട്ടെണ്ണുക.വൈകിട്ട് ആറു മണിയോടെ എല്ലാ ആശങ്കള്‍ക്കും വിരമമിട്ട് ഫലപ്രഖ്യാപനമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Scroll To Top