Monday December 05, 2016
Latest Updates

ഐറിഷ് ജൂണിയര്‍ ചെസ്സ്:നിവേദ് ബിനു രണ്ടാം സ്ഥാനത്ത് ,മലയാളി കുരുന്നുകള്‍ക്ക് മികച്ച വിജയം 

ഐറിഷ് ജൂണിയര്‍ ചെസ്സ്:നിവേദ് ബിനു രണ്ടാം സ്ഥാനത്ത് ,മലയാളി കുരുന്നുകള്‍ക്ക് മികച്ച വിജയം 

ഡബ്ലിന്‍ :ബ്ലാഞ്ചസ് ടൌണിലെ കാള്‍ട്ടന്‍ ഹോട്ടലില്‍ കഴിഞ്ഞ ദിവസം നടത്തപ്പെട്ട 2015 ലെ ഐറിഷ് ജൂനിയര്‍ ചെസ്സ് ചാമ്പ്യന്‍ഷിപ്പില്‍ മലയാളി കുരുന്നുകള്‍ക്ക് മികച്ച വിജയം 

വേള്‍ഡ് ചെസ്സ് ഓര്‍ഗനൈസേഷന്റെ(ഫിഡെ) സഹകരണത്തോടെ നടത്തപ്പെട്ട ഐറിഷ് ചെസ്സ് യൂണിയന്റെ അംഗീകാരമുള്ള മത്സരത്തില്‍ അണ്ടര്‍ 8 വിഭാഗത്തില്‍ നിവേദ് ബിനു ഡാനിയേല്‍ (ലൂക്കന്‍) രണ്ടാം സ്ഥാനത്തും സാന്റോ സെന്‍(ആഡംസ് ടൌണ്‍)നാലാം സ്ഥാനത്തും എത്തി കരുത്ത് തെളിയിച്ചു.മുപ്പതോളം പേരെ പിന്നിലാക്കിയാണ് മലയാളി കുരുന്നുകള്‍ ചതുരംഗകളത്തില്‍ തിളങ്ങിയത്.ഡബ്ലിനിലെ കേരളാ ഹൗസിനെ പ്രതിനിധീകരിച്ച് മാത്രം 9 പേര്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്തു.

അയര്‍ലണ്ടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുമായി നൂറുകണക്കിന് കളിക്കാര്‍ മത്സരത്തില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു.chess 3chess 2chess 1

Scroll To Top