Monday December 05, 2016
Latest Updates

ഐറിഷ് ജൂനിയര്‍ ചെസ്സ് ചാമ്പ്യന്‍ഷിപ് ഏപ്രില്‍ 10 മുതല്‍:മലയാളികള്‍ക്കും പങ്കെടുക്കാം 

ഐറിഷ് ജൂനിയര്‍ ചെസ്സ് ചാമ്പ്യന്‍ഷിപ് ഏപ്രില്‍ 10 മുതല്‍:മലയാളികള്‍ക്കും പങ്കെടുക്കാം 

ഡബ്ലിന്‍:2015 ലെ ഐറിഷ് ജൂനിയര്‍ ചെസ്സ് ചാമ്പ്യന്‍ഷിപ് ഏപ്രില്‍ 10 മുതല്‍ 12 വരെ ഡബ്ലിന്‍ ബ്ലാഞ്ചസ് ടൌണിലെ കാള്‍ട്ടന്‍ ഹോട്ടലില്‍ നടക്കും.അയര്‍ലണ്ടിലെ തന്നെ എറ്റവും വലിയ ചാമ്പ്യന്‍ഷിപ്പുകളില്‍ ഒന്നാണിത്. ഐറിഷ് ചെസ്സ് യൂണിയന്റെ അംഗീകാരമുള്ള മത്സരം വേള്‍ഡ് ചെസ്സ് ഓര്‍ഗനൈസേഷന്റെ(ഫിഡെ) സഹകരണത്തോടെയാണ് നടക്കുന്നത്.

ചെസ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ള ഏവര്‍ക്കും മത്സരത്തിന് പങ്കെടുക്കാവുന്നതാണ്. ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാനുള്ള ഔദ്യോഗികരജിസ്‌ട്രേഷന്റെ സമയക്രമം കഴിഞ്ഞെങ്കിലും ചാമ്പ്യന്‍ഷിപ് നടക്കുന്ന ദിവസം രാവിലെ വരെ കുറഞ്ഞ നിരക്കിലുള്ള ഫൈനോട് കൂടി മത്സരങ്ങളില്‍ പങ്കെടുക്കാം.

പ്രായം അടിസ്ഥാനമാക്കി നടക്കുന്ന ഏക ചാമ്പ്യന്‍ഷിപ്പാണ് ഇത് എന്നതാണ് പ്രത്യേകത. 8 വയസ്സ്, 10 വയസ്സ്,12 വയസ്സ്, 14 വയസ്സ്, 16 വയസ്സ്, 19വയസ്സില്‍ താഴെയുള്ളവര്‍ക്കായി മത്സരങ്ങളുണ്ടാകും.

വിലാസം:കാള്‍ട്ടന്‍ ഹോട്ടല്‍, ചര്‍ച്ച് റോഡ്, ടിറില്‍സ് ടൌണ്‍, ബ്ലാഞ്ചര്‍ഡസ് ടൌണ്‍, ഡബ്ലിന്‍ 15.

14 വര്ഷത്തിനു ശേഷമാണ് മത്സരം ഡബ്ലിനില്‍ തിരിച്ചെത്തുന്നത്. കഴിഞ്ഞ വര്‍ഷം ഗാല്‍വേയിലായിരുന്നു മത്സരം.ഡബ്ലിനിലെ കേരളാ ഹൗസിനെ പ്രതിനിധീകരിച്ച് ചാമ്പ്യന്‍ഷിപ്പില്‍ 8 പേര്‍ പങ്കെടുക്കുന്നുണ്ട്.അയര്‍ലണ്ടിലെ മലയാളികളായ ചെസ് കളിക്കാര്‍ ജൂനിയര്‍ ചെസ്സ് ചാമ്പ്യന്‍ഷിപ് നല്കുന്ന അവസരം പ്രയോജനപ്പെടുത്തണമെന്ന് കേരളാ ഹൗസ് ഭാരവാഹികള്‍ അഭ്യര്‍ഥിച്ചു.മാര്‍ഗ നിര്‍ദേശങ്ങള്‍ക്കും കൂടുതല്‍ വിവരങ്ങള്‍ക്കും http://www.irishchessunion.net/?p=238

https://blanchardstownchess.com/juniorchamp/entry-form-2015-irish-junior-chess-championships/

Eligibiltiy
Under 8: Players born 1st January 2007 and later.
Under 10: Players born 1st January 2005 and later.
Under 12: Players born 1st January 2003 and later.
Under 14: Players born 1st January 2001 and later.
Under 16: Players born 1st January 1999 and later.
Under 19: Players born 1st January 1996 and later
Dates of Play
Under 8 – Sunday Only – 6 Rounds: 15 minutes each on the clock
Under 10 – Saturday & Sunday, 6 Rounds: 60 minutes each on the clock
Under 12, 14, 16 & 19 – Friday, Saturday & Sunday, 6 Rounds: 90 minutes each on the clock

Scroll To Top