Thursday December 08, 2016
Latest Updates

ഐറിഷ് ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവല്‍ :ഇത്തവണ മുതല്‍ മലയാളം സിനിമയും ഉള്‍പ്പെടുത്തും 

ഐറിഷ് ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവല്‍ :ഇത്തവണ മുതല്‍ മലയാളം സിനിമയും ഉള്‍പ്പെടുത്തും 

ഡബ്ലിന്‍: ഡബ്ലിനില്‍ ആറാമത് ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവല്‍ സെപ്റ്റംബറില്‍ നടത്തപ്പെടും.ഇതിനായുള്ള ഒരുക്കങ്ങള്‍ നടന്നുവരുന്നതായി സംഘാടകര്‍ അറിയിച്ചു.2010 മുതല്‍ ഡബ്ലിനില്‍ ഇന്ത്യന്‍ഫിലിം ഫെസ്റ്റിവല്‍ നടന്നുവരുന്നു. അയര്‍ലണ്ടില്‍ ഇന്ത്യന്‍ സിനിമ പ്രചരിപ്പിക്കുക, കൂടുതല്‍ ഇന്ത്യന്‍ സിനിമകളുടെ ചിത്രീകരണവും നിര്‍മ്മാണപ്രവര്‍ത്തനങ്ങളും അയര്‍ലണ്ടിലേക്ക് ആകര്‍ഷിക്കുക തുടങ്ങിയ ലക്ഷ്യങ്ങള്‍ മുന്‍ നിര്‍ത്തിയാണ് ഫെസ്റ്റിവല്‍ നടത്തുന്നത്. 
ഇത്തവണ മുതല്‍ മലയാളവും ഐറിഷ് ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവലില്‍ ഉള്‍പ്പെടുത്തുന്നുണ്ടെന്നു മുഖ്യ സംഘാടകനായ സിറാജ് സൈദി ‘ഐറിഷ് മലയാളി’യോട് പറഞ്ഞു..ഇരുപതോളം ചിത്രങ്ങളാണ് മേളയ്‌ക്കെത്തുക.

ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവല്‍ എന്നാണ് പേരെങ്കിലും ഹിന്ദി,ബംഗാളി ചലച്ചിത്രങ്ങളല്ലാതെ മറ്റു ഭാഷാ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കാത്ത ഒരു മേളയായിയാണ് ഇത് അറിയപ്പെട്ടിരുന്നത്.കഴിഞ്ഞ തവണ തമിഴ് ,തെലുങ്ക് ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയെങ്കിലും അന്താരാഷ്ട്ര തലത്തില്‍ ഏറെ ശ്രദ്ധിക്കപ്പെടുന്ന മലയാളം ഭാഷാ ചിത്രങ്ങള്‍ ഫെസ്റ്റിവല്‍ ആരംഭിച്ച ശേഷം ഇതേ വരെ ഐറിഷ് ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിച്ചിട്ടില്ല.

Scroll To Top