Sunday December 11, 2016
Latest Updates

അനാഥര്‍ക്കു ആശ്വാസമായി IRISH INDIAN AIDന്റെ ചാരിറ്റി പ്രവര്‍ത്തനം ഇനി ഗോള്‍വേയില്‍ നിന്നും

അനാഥര്‍ക്കു ആശ്വാസമായി IRISH INDIAN AIDന്റെ ചാരിറ്റി പ്രവര്‍ത്തനം ഇനി ഗോള്‍വേയില്‍ നിന്നും

ഗോള്‍വേ: കേരളത്തിലെ അനാഥാലയങ്ങളില്‍ കഴിയുന്ന സഹോദരീസഹോദരങ്ങള്‍ ക്കുവേണ്ടി അയര്‍ലണ്ടിലെ വിക്ലോ ആസ്ഥാനമായി ഏതാനും സുഹൃത്തുക്കള്‍ ചേര്‍ന്ന്’IRISH INDIAN AID’ എന്ന പേരില്‍ രൂപംകൊടുത്ത ചാരിറ്റിയുടെ പ്രവര്‍ത്തനം വിക്ലോ കൂടാതെ ഏതാനും സുമനസ്സുള്ള സുഹൃത്തുക്കളുടെ സഹായത്താല്‍ ഗോള്‍വേയിലും ആരംഭിച്ചു.
കേരളത്തില്‍ നിരാലംബരായി അനാഥാലയങ്ങളില്‍ കഴിയുന്ന നമ്മുടെ സഹോദരീ സഹോദരന്മാര്‍ക്ക് ദൈനംദിനചരൃകള്‍ക്ക് വേണ്ടവഎത്തിച്ചു കൊടുക്കുക എന്നുള്ളതാണ്.(തുണിത്തരങ്ങള്‍,പഠനോപകരണങ്ങള്‍,സോപ്പ്,ടൂത്ത് പേസ്‌ററ്,ടുത്ത് ബ്രഷ്,മേയ്ക്കപ്പ് സാമഗ്രികള്‍ മുതലായവ)ഈ സന്നദ്ധ സംഘടന ലക്ഷ്യം വയ്ക്കുന്നത്

ഈ വര്‍ഷത്തെ സെന്റ് പട്രിക് ദിനത്തില്‍ പ്രവര്‍ത്തനം ആരംഭിച്ച IRISH INDIAN AID ഈ ചുരുങ്ങിയ കാലയളവില്‍ ഇടുക്കിയിലെ സ്‌നേഹമന്ദിരം,കൊരട്ടിയില്‍ പ്രവര്‍ത്തിക്കന്ന ആനന്ദഭവന്‍,സ്‌നേഹാലയം,കൂടാതെ തൊടുപുഴയിലെ ചില്‍ഡ്രന്‍സ് ഹോം എന്നിവിടങ്ങളില്‍ മലയാളി കുടുംബങ്ങളുടെ സഹായത്താല്‍ ആറോളം പെട്ടികള്‍ എത്തിച്ചിരുന്നു.

വസ്ത്രങ്ങളും മറ്റും അടങ്ങിയ ഓരോ പെട്ടിയും 18 മുതല്‍ 20 കിലോയോളം തൂക്കം വരും.

ഈ നന്മപ്രവര്‍ത്തിയിലേക്ക് പങ്കുചേരാനായി അയര്‍ലണ്ടിലെ എല്ലാ മലയാളി കുടുംബങ്ങളെയും ക്ഷണിക്കുന്നതായി സംഘാടകര്‍ അറിയിച്ചു.

നമ്മള്‍ ചെയ്യേണ്ടത് ഇത്രമാത്രം, ഷോപ്പുകളില്‍ പോകുമ്പോള്‍ നിറമോ,അളവോ നോക്കാതെ സെയിലില്‍ കിടക്കുന്ന തുണിത്തരങ്ങളോ മറ്റോ ഒന്നോ,രണ്ടോ ജോഡിവാങ്ങി,കൂടാതെ ഇതുവരെ ഉപയോഗിക്കാത്ത പുതുമ മാറാത്ത വസ്ത്രങ്ങളും മറ്റും നല്‍കി നമുക്കീ ചാരിറ്റി പ്രവര്‍ത്തനത്തില്‍ പങ്കാളികളാവാം.നമ്മള്‍ വാങ്ങിക്കുന്നവ ശേഖരിക്കാന്‍ ചാരിറ്റി പ്രവര്‍ത്തകര്‍ സദാ സന്നദ്ധരായിരിക്കും.നാട്ടിലേക്ക് അവധിക്കു പോകുന്ന സന്മനസ്സുള്ള കുടുംബങ്ങള്‍ ലഗ്ഗേജ് കുറവാണെങ്കില്‍ ഒരു പെട്ടിയെങ്കിലും നാട്ടിലെത്തിക്കാന്‍ സഹായിക്കാമെങ്കില്‍ അത് അര്‍ഹതപ്പെട്ടവര്‍ക്കുള്ള വലിയ അനുഗ്രഹമാകും.

ഇത്തരത്തില്‍ പെട്ടി കൊണ്ടുപോകുവാന്‍ സന്നദ്ധരാകുന്നവരുടെ വീടുകളില്‍ പെട്ടി എത്തിച്ച് മുഴുവന്‍ പരിശോധിച്ച് ബോധ്യപ്പെട്ടതിന് ശേഷമാണ് പെട്ടികള്‍ പാക്ക്‌ചെയ്യുക.

സുമനസ്സുള്ളവര്‍ ഫോണ്‍ വിളിക്കേണ്ട നമ്പര്‍:
വിക്ലോ: Thomas(0894776300)Jimmy(0899654293)
ഗോള്‍വേ: Ranjith(0872886409)
Email:Irishindianaid@gmail.com

Scroll To Top