Friday December 09, 2016
Latest Updates

അയര്‍ലണ്ടിലേയ്ക്ക് ഇന്ത്യന്‍ ടൂറിസ്റ്റുകളെ ആകര്‍ഷിക്കാന്‍ തീവ്രപദ്ധതി:ഇന്ത്യയില്‍ പ്രച്ചാരണ കാമ്പയിന്‍ ആരംഭിച്ചു 

അയര്‍ലണ്ടിലേയ്ക്ക് ഇന്ത്യന്‍ ടൂറിസ്റ്റുകളെ ആകര്‍ഷിക്കാന്‍ തീവ്രപദ്ധതി:ഇന്ത്യയില്‍ പ്രച്ചാരണ കാമ്പയിന്‍ ആരംഭിച്ചു 

ന്യൂ ഡല്‍ഹി :ബ്രിട്ടീഷ് ഐറിഷ് വിസ പദ്ധതി നിലവില്‍ വന്നതോടെ ഇന്ത്യയില്‍ നിന്നും അയര്‍ലണ്ടിലേക്ക് ടൂറിസ്റ്റുകളുടെ പ്രവാഹത്തില്‍ മുന്നേറ്റമുണ്ടാകുമെന്ന് ഇന്ത്യയിലെ ഐറിഷ് അംബാസിഡര്‍ ഫെയ്‌ലിം മക് ലോഗ്ലിന്‍ അവകാശപ്പെട്ടു. നിലവില്‍,പ്രതിവര്‍ഷം ബ്രിട്ടണിലെത്തുന്ന 3.6 ലക്ഷം സന്ദര്‍ശകരില്‍ നിന്നും 10 ശതമാനം പേരെയെങ്കിലും പുതിയതായി അയര്‍ലണ്ടില്‍ എത്തിക്കാന്‍ ബ്രിട്ടിഷ് ഐറിഷ് വിസാ വിസ പദ്ധതി പ്രകാരം സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. സംയുക്ത ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ടൂറിസം അയര്‍ലണ്ടും വിസിറ്റ് ബ്രിട്ടണും ചേര്‍ന്ന് ഡല്‍ഹിയില്‍ നടത്തിയ ശില്‍പശാലയില്‍ സംസാരിക്കുകയായിരുന്നു മക് ലോഗ്ലിന്‍.

125ഓളം ട്രാവല്‍ ഏജന്റുകള്‍ ശില്‍പശാലയില്‍ പങ്കെടുത്തു. ആമാസം 21ന് ബംഗളൂരുവിലെ ലേ മെറഡിയനിലും 24ന് മുബൈയിലെ ഫോര്‍സീസണ്‍ ഹോട്ടലിലും ടൂറിസം അയര്‍ലണ്ടും വിസിറ്റ് ബ്രിട്ടണും സംയുക്ത ശില്‍പശാലകള്‍ സംഘടിപ്പിക്കുന്നുണ്ട്.ഇതിന്റെ ഭാഗമായി മറ്റ് പ്രചരണപരിപാടികളും സംഘടിപ്പിക്കും .

കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ഇന്ത്യയില്‍ നിന്നും അയര്‍ലണ്ടിലേക്കുള്ള ടൂറിസ്റ്റുകളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനയുണ്ടായിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം 25000 ഇന്ത്യന്‍ ടൂറിസ്റ്റുകളാണ് അയര്‍ലണ്ടിലെത്തിയത്. അയര്‍ലണ്ട് ഒരു എമര്‍ജിങ് ടൂറിസ്റ്റ് ഡെസ്റ്റിനേഷനാണെന്നും തങ്ങളുടെ ഓഫറുകളെ കുറിച്ച് ടൂറിസ്റ്റുകളെ ബോധവാന്മാരാക്കാനാണ് ഇത്തരം ശില്‍പശാലകള്‍ സംഘടിപ്പിക്കുന്നതിലൂടെ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ, ചൈന എന്നിവിടങ്ങളില്‍ നിന്നുള്ള ടൂറിസ്റ്റുകള്‍ക്കായാണ് ബ്രിട്ടീഷ് ഐറിഷ് വിസ സര്‍വ്വീസ് ആരംഭിച്ചത്. ഇതില്‍ മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്നും നിരവധി ട്രാവല്‍ ഏജന്‍സികളെ ഈ സ്‌കീമുമായി ബന്ധപ്പെട്ട് ആളുകള്‍ സമീപിക്കുന്നതായും അദ്ദേഹം അറിയിച്ചു.

സാംസ്‌ക്കാരിക തനിമയിലും ഭക്ഷണ വിഭവങ്ങളിലും ബ്രിട്ടണില്‍ നിന്നും വ്യത്യസ്തമാണ് അയര്‍ലണ്ട്. ബ്രിട്ടണെക്കാള്‍ 30 ശതമാനം ജീവിതച്ചെലവ് കുറവാണ് അയര്‍ലണ്ടിലെന്നും ഇത് ഇന്ത്യയില്‍ നിന്നുള്ള ടൂറിസ്റ്റുകളെ ആകര്‍ഷിക്കുമെന്നും മക് ലോഗ്ലിന്‍ അവകാശപ്പെട്ടു.

Scroll To Top