Sunday May 28, 2017
Latest Updates

അയര്‍ലണ്ടിലെ ഹോസ്പിറ്റലുകളിലെ വെയിറ്റിംഗ് ലിസ്റ്റില്‍ രോഗികളുടെ എണ്ണം പെരുകുന്നു

അയര്‍ലണ്ടിലെ ഹോസ്പിറ്റലുകളിലെ വെയിറ്റിംഗ് ലിസ്റ്റില്‍ രോഗികളുടെ എണ്ണം പെരുകുന്നു

ഡബ്ലിന്‍: അയര്‍ലണ്ടിലെ ഹോസ്പിറ്റലുകളില്‍ ചികിത്സ കാത്ത് വെയ്റ്റിങ് ലിസ്റ്റിലുള്ളവര്‍ 30,000ഓളമെന്ന് പുതിയ കണക്കുകള്‍. ഇതില്‍ 26,838 പേര്‍ മുതര്‍ന്നവരും 2,944 പേര്‍ കുട്ടികളുമാണ്.

ഹൃദയം, നട്ടെല്ല് ശസ്ത്രക്രിയ മുതല്‍ ഒരുപിടി ചികിത്സകള്‍ ഉള്‍പ്പെടുന്ന ഇലക്ടീവ് കെയര്‍ ലഭിക്കാനായി 2013 ഡിസംബര്‍ മുതല്‍കാത്തുനില്‍ക്കുന്നത് 4,296 പേരാണ്.

ഔട്ട് പേഷ്യന്റ് വിഭാഗത്തില്‍ കാത്തു നില്‍ക്കുന്നവരുടെ എണ്ണമാകട്ടെ 40000ഓളം വരും.

ഓര്‍ത്തോപീഡിക്‌സ് (എല്ല് രോഗം), ഓട്ടോലാരിങ്ങോളജി (ചെവി, മൂക്ക്, തൊണ്ട് രോഗങ്ങള്‍) എന്നിവയുടെ ചികിത്സയാണ് ഏറ്റവും കൂടുതല്‍ നീളുന്നത്.

പല രോഗികളും ട്രോളിയില്‍ ചികിത്സ കാത്ത് കഴിയുകയാണെന്നും ഐറിഷ് നഴ്‌സസ് ആന്‍ഡ് മിഡ് വൈവ്‌സ് ഓര്‍ഗനൈസേഷന്‍ പറയുന്നു.

Scroll To Top