Saturday December 10, 2016
Latest Updates

ബീഫ് വേണ്ടാത്ത ഇന്ത്യയ്ക്ക് അയര്‍ലണ്ടില്‍ നിന്നും പന്നിയിറച്ചി,ചൈനയ്ക്ക് ബീഫ് :കയറ്റുമതി ഇരട്ടിയാക്കാന്‍ സമഗ്ര പദ്ധതി

ബീഫ് വേണ്ടാത്ത ഇന്ത്യയ്ക്ക് അയര്‍ലണ്ടില്‍ നിന്നും പന്നിയിറച്ചി,ചൈനയ്ക്ക് ബീഫ് :കയറ്റുമതി ഇരട്ടിയാക്കാന്‍ സമഗ്ര പദ്ധതി

ഡബ്ലിന്‍: ഇന്ത്യയിലേയ്ക്കും ചൈനയിലേയ്ക്കും അയര്‍ലണ്ടില്‍ നിന്നുള്ള മാംസോത്പന്നങ്ങള്‍ കയറ്റി അയയ്ക്കുന്നത് വര്‍ദ്ധിപ്പിക്കാന്‍ സര്‍ക്കാര്‍ ചര്‍ച്ചകള്‍ ആരംഭിച്ചു.ഇന്ത്യയിലേക്ക് പന്നിയിറച്ചിയും ചൈനയിലേയ്ക്ക് ബീഫുമാണ് ഐറിഷ് മാര്‍ക്കറ്റില്‍ നിന്നും കയറ്റുമതി ചെയ്യുന്നത്.

വെസ്റ്റ് മീത്തിലെ രണ്ടു പ്ലാന്റുകളില്‍ നിന്നടക്കമുള്ള പന്നിയിറച്ചിയാണ് നോര്‍ത്തേന്‍ അയര്‍ലണ്ട് ആസ്ഥാനമാക്കിയുള്ള കമ്പനിയായ ഡണ്‍ബയ വഴി ഇന്ത്യയിലേയ്ക്ക് കയറ്റി അയയ്ക്കുന്നത്.അടുത്തയിടെയാണ് മോഡി സര്‍ക്കാര്‍ ഡണ്‍ബയയ്ക്ക് പന്നിയിറച്ചി ഇന്ത്യയിലേയ്ക്ക് കൊണ്ടുവരാന്‍ അനുമതി നല്കിയത്.കഴിഞ്ഞ മാസം അവസാനമാണ് ആദ്യ ഷിപ്‌മെന്റ് പന്നിയിറച്ചി ഇന്ത്യയിലെത്തിച്ചത്.

ഇന്ത്യയിലേക്ക് അയര്‍ലണ്ടില്‍ നിന്നുള്ള പോര്‍ക്ക് നെയ്യും,ഇറച്ചിയും അടുത്ത വര്‍ഷങ്ങളില്‍ കൂടുതല്‍ കയറ്റുമതി ചെയ്യാനുള്ള ചര്‍ച്ചകള്‍ ആരംഭിച്ചതായി ബോര്‍ഡ് ബയോ പത്രക്കുറിപ്പില്‍ അറിയിച്ചിരുന്നു. 

ചൈനക്കാര്‍ക്കാവട്ടെ ഐറിഷ് ബീഫിനോടാണ് പഥ്യം.ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷം കഴിഞ്ഞ ഫെബ്രുവരിയിലാണ് ഐറിഷ് ബീഫ് വീണ്ടും ചൈനയില്‍ എത്തിയത്.കൂടുതല്‍ കയറ്റുമതി ചര്‍ച്ചകള്‍ നടത്താനും ബീഫ് ഉദ്പാദനത്തിന്റെ ഗുണനിലവാരം നേരിട്ട് മനസിലാക്കാനുമായി ഉന്നത തല ഐറിഷ് സംഘം കഴിഞ്ഞ ദിവസം ഡബ്ലിനില്‍ എത്തിയപ്പോള്‍ ചുവന്ന പരവതാനി വിരിച്ചാണ് ഐറിഷ് സര്‍ക്കാര്‍ സ്വീകരിച്ചത്.12 ദിവസം ചൈനീസ് ടീം അയര്‍ലണ്ടിലെ വിവിധ ബീഫ് ഉദ്പാദന കേന്ദ്രങ്ങളില്‍ ഗുണനിലവാര പരിശോധന നടത്തും.

അയര്‍ലണ്ടില്‍ നിന്നും മറ്റു രാജ്യങ്ങളിലേയ്ക്കും പോര്‍ക്കും ബീഫും കയറ്റുമതി ചെയ്യാനുള്ള ചര്‍ച്ചകള്‍ എംബസികള്‍ വഴി തുടക്കമിട്ടതായും മന്ത്രി ചാള്‍സ് ഫ്‌ലാഗ്‌നന്‍ വെളിപ്പെടുത്തി. 


Scroll To Top