Monday December 05, 2016
Latest Updates

ഐറിഷ് പാര്‍ലമെന്റ് ഇലക്ഷന്‍ പ്രഖ്യാപിച്ചു,ഇനി പോരാട്ടത്തിന്റെ ദിനങ്ങള്‍

ഐറിഷ് പാര്‍ലമെന്റ് ഇലക്ഷന്‍ പ്രഖ്യാപിച്ചു,ഇനി പോരാട്ടത്തിന്റെ ദിനങ്ങള്‍

ഡബ്ലിന്‍:ഇനി തിരഞ്ഞെടുപ്പ് നാളുകള്‍.ഫെബ്രുവരി 26 വെള്ളിയാഴ്ച്ച ഐറിഷ് പാര്‍ലമെന്റിലേയ്ക്കുള്ള തിരഞ്ഞെടുപ്പ് നടത്താന്‍ തീരുമാനിച്ചതായി പ്രധാനമന്ത്രി എന്ഡ കെന്നി വ്യക്തമാക്കി.ഐറിഷ് ഡയല്‍ പിരിച്ചു വിടാനുള്ള ശുപാര്‍ശയുമായി എന്‍ഡ കെന്നി ഇന്ന് രാഷ്ട്രപതി മൈക്കില്‍ ഡി ഹിഗിന്‍സിനെ കാണുമെന്നു സര്‍ക്കാര്‍ വൃത്തങ്ങള്‍ സ്ഥിരീകരിച്ചു.

ഇന്ന് രാവിലെ ഡയല്‍ സമ്മേളനം തുടങ്ങാനൊരുങ്ങവെ സഭയിലെത്തിയ പ്രധാനമന്ത്രി തനിക്കൊരു പ്രസ്താവന നടത്താനുണ്ട് എന്ന് സ്പീക്കറെ അറിയിച്ചു.ഡയല്‍ പിരിച്ചു വിടുകയാണെന്ന് അറിയിക്കാന്‍ താന്‍ രാഷ്ട്രപതിയെ കാണാന്‍ പോവുകയാണെന്ന് കെന്നി സഭയെ അറിയിച്ചു.സഭ സമ്മേളനം അവസാനിപ്പിക്കുന്നതായി തുടര്‍ന്ന് അറിയിക്കുകയായിരുന്നു.
പ്രതിപക്ഷത്തിന് പ്രസംഗിക്കാന്‍ അവസരം നല്കാഞ്ഞതില്‍ പ്രതിപക്ഷ നേതാവ് മൈക്കിള്‍ മാര്‍ട്ടിന്‍ പ്രതിഷേധം രേഖപെടുത്തി.ഔദ്യോഗികമായി തിരഞ്ഞെടുപ്പ് ഇന്നാണ് പ്രഖ്യപിച്ചതെങ്കിലും എല്ലാ മണ്ഡലങ്ങളിലും സ്ഥാനാര്‍ഥികള്‍ പ്രചരണം ആരംഭിച്ചു കഴിഞ്ഞു
രാജ്യത്തെ 40 പാര്‍ലമെന്റ് മണ്ഡലങ്ങളിലായി 157 സീറ്റുകളിലേയ്ക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികളായ ഫിയനാ ഫാള്‍,ഫിന ഗേല്‍,ഷിന്‍ ഫെയിന്‍,ലേബര്‍ പാര്‍ട്ടി എന്നിവയെല്ലാം എല്ലാ പാര്‍ലമെന്റ് മണ്ഡലങ്ങളിലും സ്ഥാനാര്‍ഥികളെ നിര്‍ത്തിയിട്ടുണ്ട്.ചില മണ്ഡലങ്ങളില്‍ ഓരോ പാര്‍ട്ടിയും കൂടുതല്‍ സ്ഥാനാര്‍ഥികളെ നിര്‍ത്തിയിരിക്കുന്നത് ജയ സാധ്യതയുടെ അടിസ്ഥാനത്തിലാണ്.
നിലവിലുള്ള അവസ്ഥയില്‍ മത്സരിക്കുന്ന മണ്ഡലങ്ങളില്‍ മുന്നണി സംവിധാനം പ്രവര്‍ത്തിക്കുന്നില്ല.ഭരണകക്ഷിയായി ഒന്നിച്ചു പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും തിരഞ്ഞെടുപ്പില്‍ ജോണ്‍ ബര്‍ട്ടന്‍ നയിക്കുന്ന ലേബറും പ്രധാനമന്ത്രി എന്‍ട കെന്നി നയിക്കുന്ന ഫിനഗേലുമായി പോലും സഖ്യമില്ല.പാര്‍ട്ടിയ്ക്ക് വ്യക്തിഗതമായി ലഭിക്കുന്ന വോട്ടിനെ ആശ്രയിച്ചായിരിക്കും സ്ഥാനാര്‍ഥികളുടെ ജയ പരാജയങ്ങള്‍.
പ്രതിപക്ഷത്തെ പ്രധാന കക്ഷികളായ ഫിയനാ ഫാളും,ഷിന്‍ ഫൈയിനും തിരഞ്ഞെടുപ്പിന് ശേഷം സഖ്യം ഉണ്ടാക്കിയേക്കുമെന്നു ശക്തമായ അഭ്യൂഹമുണ്ട്.ഏതു വിധേയെനെയും ഭരണത്തില്‍ തിരികെ എത്താനുള്ള തന്ത്രങ്ങള്‍ മെനയുകയാണ് ഫിയനാ ഫാള്‍.ഗ്രാമ മേഖലയില്‍ ഉള്ള മുന്‍ കൈയ്യും,പരമ്പരാഗത വോട്ടുകളും ഫിയനാ ഫാളിന് അനുകൂലമാണ്,
തൊഴിലാളികളും,സാധാരണക്കാരും ഷിന്‍ ഫെയിന് പിന്തുണ നല്കുന്ന കാഴ്ച്ച കഴിഞ്ഞ ലോക്കല്‍ ഇലക്ഷനില്‍ അയര്‍ലണ്ട് കണ്ടതാണ്.സീറ്റുകളുടെ എണ്ണത്തില്‍ ഫിയനാ ഫാളിനോ,ഫിനഗേലോ കഴിഞ്ഞാല്‍ രണ്ടാം സ്ഥാനത്ത് ഷിന്‍ ഫെയിന്‍ എത്താനാണ് സാധ്യത.തിരഞ്ഞെടുപ്പിന് ശേഷ്മായാല്‍ പോലും ഫിയനാ ഫാളുമായി സഖ്യം ഷിന്‍ ഫെയിന്‍ ഉറപ്പാക്കിയാല്‍ എന്‍ട കെന്നിയുടെ പാര്‍ട്ടിയ്‌ക്കൊ മുന്നണിയ്‌ക്കോ അധികാരത്തിലെത്താന്‍ കഴിയില്ലെന്നാണ് നിരീക്ഷകര്‍ വിലയിരുത്തുന്നത്.
ഭവന സന്ദര്‍ശനത്തിനെത്തുന്ന ഫിനഗേല്‍ സ്ഥാനാര്‍ഥികള്‍ക്ക് ലഭിക്കുന്ന ‘സ്വീകരണം’ പലയിടത്തും അവരെ ആശങ്കയില്‍ ആഴ്ത്തുന്നതായാണ് വിവരം.ഡബ്ലിനില്‍ മത്സരിക്കുന്ന മന്ത്രിമാരായ ഫ്രാന്‍സീസ് ഫിറ്റ്‌സ് ജറാള്‍ഡ്,ലിയോ വരെദ്കര്‍ എന്നി പ്രമുഖരടക്കം ശക്തമായ വെല്ലുവിളി നേരിടുന്നതായാണ് പ്രാഥമിക സൂചനകള്‍

Scroll To Top