Wednesday December 07, 2016
Latest Updates

ഐറിഷ് ഇലക്ഷനെ വിലയിരുത്താന്‍ ടൈംസ് ഓഫ് ഇന്ത്യയും

ഐറിഷ് ഇലക്ഷനെ വിലയിരുത്താന്‍ ടൈംസ് ഓഫ് ഇന്ത്യയും

ഡബ്ലിന്‍: അയര്‍ലണ്ടിലെ ഇലക്ഷനെ അന്താരാഷ്ട്രമാധ്യമങ്ങള്‍ വളരെ ശ്രദ്ധാപൂര്‍വ്വമാണ് കൈകാര്യം ചെയ്തിരിക്കുന്നത്. ദി ഗാര്‍ഡിയന്‍ ദിനപത്രം എന്‍ഡ കെന്നിയുടെ പ്രസ്താവനയാണ് എടുത്തു പറഞ്ഞിരിക്കുന്നത്.അപ്രതീക്ഷിതമായ നഷ്ടങ്ങളുണ്ടെന്നാലും പ്രധാനമന്ത്രി സ്ഥാനം തിരിച്ചു പിടിയ്ക്കാമെന്നു അദ്ദേഹം വിശ്വാസമര്‍പ്പിച്ചിരിക്കുന്നു. ദേശീയ സാമ്പത്തിക പ്രതിസന്ധി പാടെ മറികടക്കാനും ഐഎംഎഫിന്റെ ആവശ്യങ്ങളെ നിറവേറ്റാനുമുളള പരിശ്രമത്തിലാണ് അയര്‍ലണ്ടെന്നും എന്നതിനാല്‍ കെന്നി നേതൃത്വം തിരിച്ചുപിടിയ്ക്കാന്‍ തയാറാവും പത്രം പറയുന്നു.അയര്‍ലണ്ടിന്റെ സാമ്പത്തികവളര്‍ച്ച ഉയര്‍ന്ന നിരക്കിലാണെന്നും ഇത് തൊഴിലിലില്ലായ്മ പരിഹരിക്കുമെന്നും പത്രം പറയുന്നു.ലേബര്‍പാര്‍ട്ടിയുടെ പരാജയം സംബന്ധിച്ച് മുന്‍നേതാവ് ഇമോണ്‍ ഗ്ലിമോറെ പറഞ്ഞതും പത്രം ഗൗരവത്തോടെ റിപ്പോര്‍ട്ട് ചെയ്തു.ലേബര്‍ പാര്‍ട്ടിയുടെ നയപരമായ തീരുമാനത്തിലെ പാളിച്ചയാണ് തിരിച്ചടിക്ക് കാരണമെന്നാണ് അദ്ദേഹം പറയുന്നത്.

ഫിയാന ഫാളും ഫിന്‍ഗേലും തമ്മിലുള്ള ശത്രുത അവസാനിപ്പിക്കലാണ് സുസ്ഥിര സര്‍ക്കാരിനുള്ള ഏകപോംവഴിയെന്ന് ടൈംസ് ഓഫ് ഇന്ത്യ പറയുന്നു

ശത്രുക്കള്‍ സഖ്യകക്ഷികളാകുന്നു എന്നാണ് ഫിന്‍ഗേലും ഫിയാനഫാളും തമ്മില്‍ ഉരുത്തിരിയുന്ന പുതിയ കൂട്ടുകെട്ടിനെക്കുറിച്ച് വാഷിംഗ്ടണ്‍ പോസ്റ്റ് പറഞ്ഞത്.ദീര്‍ഘകാലമായുള്ള രാഷ്ട്രീയശത്രുതയ്ക്ക് ചരിത്രപരമായ യോജിപ്പായിരിക്കും ഇതെന്നാണ് വോട്ടെണ്ണലിന്റെ ആദ്യഘട്ടത്തിനു ശേഷം പത്രത്തിന്റെ അഭിപ്രായം.

ഐറിഷ് സര്‍ക്കാരിനെ വോട്ടര്‍മാര്‍ നിരാകരിച്ചു എന്ന് തന്നെയാണ് ന്യൂയോര്‍ക്ക് ടൈംസ്. ഭരണകക്ഷി പരാജയപ്പെടുമെന്നും ലേബര്‍പാര്‍ട്ടി കനത്ത തിരിച്ചടി നേരിടുമെന്നും നേരത്തെ തന്നെ വ്യക്തമായിരുന്നതായും പത്രം പറയുന്നു.

പഴയ ശത്രുക്കള്‍ക്ക് സിന്‍ ഫിയാനെ പ്രതിപക്ഷത്തിരുത്താമെന്നും എന്നാല്‍ ഈ ഘട്ടത്തിലും ഫിന്‍ഗേല്‍ഫിയാന ഫാളും തമ്മിലുള്ള സഖ്യസാധ്യത തെളിഞ്ഞിട്ടില്ല. ദി ടെലഗ്രാഫ് പത്രം പറയുന്നു.

Scroll To Top