Friday December 09, 2016
Latest Updates

അയര്‍ലണ്ടിലെ ആദ്യ ഇലക്ഷന്‍ പ്രചരണഗാനം ലീംറിക്കില്‍ നിന്ന് 

അയര്‍ലണ്ടിലെ ആദ്യ ഇലക്ഷന്‍ പ്രചരണഗാനം ലീംറിക്കില്‍ നിന്ന് 

ലീംറിക്ക്:കേരളത്തിലെ തിരഞ്ഞെടുപ്പ് ഗോഥകളില്‍ മലയാളികള്‍ക്ക് സുപരിചിതമാണ് ഇലക്ഷന്‍ ഗാനങ്ങള്‍.ചലച്ചിത്ര ഗാനങ്ങളുടെ പാരഡിയായും അല്ലാതെയും ഇറങ്ങുന്ന ഗാനങ്ങള്‍ നമ്മുടെ ഇല്ക്ഷനുകളെ വര്‍ണ്ണാഭമായ ഉത്സവവേളകളാക്കാറുണ്ട്.

അടുത്ത മാസം അവസാനമോ ,മാര്‍ച്ചിലോ നടക്കാനിരിക്കുന്ന അയര്‍ലണ്ടിലെ പൊതു തിരഞ്ഞെടുപ്പില്‍ അങ്കം കുറിക്കാന്‍ ഇറങ്ങുന്ന സ്ഥാനാര്‍ഥികളും രാഷ്ട്രീയ പാര്‍ട്ടികളും അവരുടെ പ്രചരണ പ്രവര്‍ത്തനങ്ങളും ഇപ്പോഴിതാ സംഗീതസാന്ദ്രമാക്കുന്നു.അയര്‍ലണ്ടിലെ പൊതു തിരഞ്ഞെടുപ്പ് ഇനി ഏതു ദിവസവും പ്രഖ്യാപിക്കപ്പെട്ടേക്കാം.ലീംറിക്കിലെ സ്വതന്ത്ര സ്ഥാനാര്‍ഥി റിച്ചാര്‍ഡ് ഓ ഡോനഗ് ആണ് ആദ്യ ഗാന പ്രചാരണവുമായി രംഗത്തെത്തിയത്,ഫിയനാ ഫാളില്‍ നിന്നും അടുത്തയിടെ രാജിവെച്ചാണ് ഡോനഗ് സ്വതന്ത്ര വേഷമണിഞ്ഞിരിക്കുന്നത്.കൌണ്ടി കൌണ്‍സിലര്‍ കൂടിയായിരുന്ന ജനപ്രീയ സ്ഥാനാര്‍ഥിയുടെ ഗാന പ്രചരണം വിജയിക്കുമോ എന്ന് കാത്തിരുന്നു കാണാം.

Scroll To Top