Saturday December 03, 2016
Latest Updates

വീണ്ടും ഭരണത്തിലെത്താന്‍ കെന്നി,പ്രതിരോധമില്ലാതെ പ്രതിപക്ഷം,അയര്‍ലണ്ടില്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് തൊട്ടടുത്ത് 

വീണ്ടും ഭരണത്തിലെത്താന്‍ കെന്നി,പ്രതിരോധമില്ലാതെ പ്രതിപക്ഷം,അയര്‍ലണ്ടില്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് തൊട്ടടുത്ത് 

ഡബ്ലിന്‍:അയര്‍ലണ്ടിലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന് ഇനി മൂന്നു മാസങ്ങള്‍ കൂടി മാത്രം.രാജ്യത്തെ പുതിയ രാഷ്ട്രീയ നീക്കങ്ങള്‍ വിലയിരുത്തോമ്പോള്‍ ഒരു കാര്യം വ്യക്തമാക്കുന്നത് പ്രതിപക്ഷ നിരയിലെ ഐക്യമില്ലായ്മ നിലവിലുള്ള ഭരണ മുന്നണിയെ ഒരിക്കല്‍ കൂടി അധികാരത്തില്‍ എത്തിക്കാനുള്ള സാഹചര്യം ഒരുക്കുമെന്ന് തന്നെയാണ്.

വീണ്ടും ഭരണത്തിലെത്താനുള്ള തന്ത്രങ്ങളുമായി എന്‍ഡകെന്നിയും രംഗത്തെത്തികഴിഞ്ഞു. കുറഞ്ഞ വേതനത്തില്‍ ജോലി ചെയ്യുന്നവരുടെ കുടുംബങ്ങളെയാണ് ഇക്കുറി ലക്ഷ്യമിട്ടിരിക്കുന്നത്. കുറഞ്ഞ വേതന നിരക്കില്‍ ഗണ്യമായ വര്‍ധന, വിവിധ ക്ഷേമ പദ്ധതികള്‍ എന്നിവയാണ് പൊതുതെരഞ്ഞെടുപ്പിനു മുന്നോടിയായുള്ള ഫിനഗലിന്റെ വാഗ്ദാനങ്ങളില്‍ പ്രധാനം. രാജ്യത്തിന്റെ സാമ്പത്തിക നേട്ടം എങ്ങനെ കുറഞ്ഞ വരുമാനക്കാരില്‍ എത്തിക്കണമെന്ന് പാര്‍ട്ടിക്കാരുമായി ആലോചിച്ച് തീരുമാനമെടുക്കുമെന്ന് എന്‍ഡ കെന്നി അറിയിച്ചു. 

തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക, തൊഴിലിന് മികച്ച വേതനം, പൊതു സേവന മേഖലയില്‍ കൂടുതല്‍ ഫണ്ടിംഗ് എന്നിവയാണ് ഫിനഗലിന്റെ ദീര്‍ഘകാല സാമ്പത്തിക പദ്ധതിയാ ‘കീപ്പ് ദി റിക്കവറി ഗോയിംഗ്’ ലക്ഷ്യമിടുന്നത്. കുറഞ്ഞ വേതനക്കാര്‍ക്ക് അധിക ഇന്‍സന്റീവ് ലഭ്യമാക്കും. 25,000 യൂറോയ്ക്ക് താഴെ വരുമാനമുള്ളവര്‍ക്കും അല്ലെങ്കില്‍ 30,000 യൂറോ വരുമാനമുള്ള യുഎസ്‌സി ആനുകൂല്യം ലഭിക്കാത്തവര്‍ക്കും ഈ ഇന്‍സന്റീവ് ലഭ്യമാക്കുക. 

ഈ പദ്ധതിയനുസരിച്ച് കുട്ടികളുടെ സുരക്ഷാ ചെലവിനും കൂടുതല്‍ പ്രാധാന്യം നല്കും. മൂന്നു വയസു മുതല്‍ സ്‌കുളില്‍ പോകുന്നതു വരെ കുട്ടികള്‍ക്ക് സൗജന്യ സുരക്ഷാ പദ്ധതികള്‍ ഉറപ്പാക്കുമെന്ന് സര്‍ക്കാര്‍ ഒക്ടോബറിലെ ബജറ്റില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ജനുവരി ഒന്നു മുതല്‍ കുറഞ്ഞ വേതനം മണിക്കൂറിന് 8.65 യൂറോയില്‍ നിന്ന് 9.15 യൂറോയായി ഉയരുമെന്ന് ഫിനഗല്‍ ഉറപ്പുനല്കുന്നു. കുറഞ്ഞ വേതനക്കാരുടെ ജീവിത നിലവാരം ഉയര്‍ത്തുകയാണ് മിനിമം വേതനം ഉയര്‍ത്തുന്നതിലൂടെ ലക്ഷ്യമിടുന്നതെന്ന് ലേബര്‍ പാര്‍ട്ടി അറിയിച്ചു. 

മുന്നണിയുടെ ചിട്ടയായ പ്രവര്‍ത്തനം ക്രമീകരിക്കുകയും ഗര്‍ഭഛിദ്രം പോലെയുള്ള വിഷയങ്ങളില്‍ വോട്ടര്‍മാരില്‍ ആശയക്കുഴപ്പവും സൃഷ്ട്ടിക്കുകയും ഫിയനാഫാള്‍ പോലെയുള്ള രാഷ്ട്രീയ കക്ഷിനേതാക്കള്‍ക്കെതിരെ വ്യക്തിപരമായ ആക്രമണം നടത്തുകയും ചെയ്തു കൊണ്ടാണ് എന്‍ട കെന്നിയും കൂട്ടരും വിജയത്തിലേയ്ക്ക് നടന്നടുക്കുന്നതെന്ന് രാഷ്ട്രീയനിരൂപകര്‍ വിലയിരുത്തുന്നു. 


.

Scroll To Top