Friday December 02, 2016
Latest Updates

ഐറിഷ്  സമ്പദ് വ്യവസ്ഥ കുതിച്ചുയരുന്നത് റോക്കറ്റ് പോലെയെന്ന് ധനകാര്യ മന്ത്രി മൈക്കില്‍ നൂനന്‍

ഐറിഷ്  സമ്പദ് വ്യവസ്ഥ കുതിച്ചുയരുന്നത് റോക്കറ്റ് പോലെയെന്ന് ധനകാര്യ മന്ത്രി മൈക്കില്‍ നൂനന്‍

ഡബ്ലിന്‍:അയര്‍ലണ്ടിന്റെ സമ്പദ് വ്യവസ്ഥ ഒരു റോക്കറ്റ് പോലെ കുതിച്ചുയരുന്നുവെന്ന് ഐറിഷ് ധനകാര്യ മന്ത്രി നൂനന്‍. ഈ വര്‍ഷത്തെ സാമ്പത്തിക വളര്‍ച്ച 6.2 ശതമാനത്തില്‍ എത്തും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. നികുതി വരവ് പ്രതീക്ഷിച്ചതിലും വളരെ മുന്നില്‍ എത്തിയതാണ് കാരണം. 

നേരത്തെ കണക്ക് കൂട്ടപ്പെട്ടിരുന്നതിലും 5.8 ശതമാനം നികുതി അധികമായി ലഭിച്ചു. പ്രതീക്ഷിച്ചതിലും 1.74 ബില്യണ്‍ യൂറോ ആണ് നികുതിയിനത്തില്‍ കഴിഞ്ഞ മാസം അവസാനം വരെ ഖജനാവില്‍ എത്തിയത്. നികുതി വരവ് ഇത്തരത്തില്‍ തുടര്‍ന്നാല്‍ ഈ സാമ്പത്തിക വര്‍ഷം പ്രതീക്ഷിച്ചതിനെക്കാളും 2 ബില്ല്യണ്‍ യൂറോ അധികമായി ഖജനാവില്‍ എത്തും. ആഗോള സമ്പദ് വ്യവസ്ഥ വളര്‍ച്ചയിലേക്ക് തിരിച്ചെത്തിയാല്‍, അയര്‍ലണ്ടിന്റെ സാമ്പത്തിക വളര്‍ച്ച റോക്കറ്റിനെപ്പോലെ കുതിക്കും എന്ന് മൂന്ന് വര്‍ഷം മുമ്പ് താന്‍ നടത്തിയ പ്രവചനം സത്യമാകാന്‍ പോകുന്നു എന്ന ആഹ്ലാദത്തിലാണ് നൂനന്‍.

മുന്‍ പ്രവചനം യാഥാര്‍ഥ്യമാക്കാന്‍ സര്‍ക്കാര്‍ നയപരിപാടികളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയത് വിജയിക്കുന്നു എന്ന ആഹ്ലാദത്തിലാണ് ധനമന്ത്രി.

Scroll To Top