Thursday December 08, 2016
Latest Updates

അയര്‍ലണ്ടിന്റെ വാര്‍ഷിക സാമ്പത്തിക വളര്‍ച്ച 26 ശതമാനമെന്ന് ധനമന്ത്രി : സര്‍ക്കാര്‍ കണക്ക് ഊതിപെരുപ്പിച്ചതെന്ന് സാമ്പത്തികവിദഗ്ദര്‍

അയര്‍ലണ്ടിന്റെ വാര്‍ഷിക സാമ്പത്തിക വളര്‍ച്ച 26 ശതമാനമെന്ന് ധനമന്ത്രി : സര്‍ക്കാര്‍ കണക്ക് ഊതിപെരുപ്പിച്ചതെന്ന് സാമ്പത്തികവിദഗ്ദര്‍

ഡബ്ലിന്‍:അയര്‍ലണ്ട് ഈയിടെ കൈവരിച്ചതെന്ന പേരില്‍ സര്‍ക്കാര്‍ നിരത്തുന്ന വളര്‍ച്ചാ നിരക്കിന്റെ കണക്കുകള്‍ പ്രഹസനമാണെന്ന് സാമ്പത്തിക വിദഗ്ദ്ധര്‍. കഴിഞ്ഞ വര്‍ഷം ഐറിഷ് സമ്പദ് വ്യവസ്ഥയില്‍ 26.3% വര്‍ദ്ധനവുണ്ടായി എന്നും, തൊഴിലവസരങ്ങള്‍ വര്‍ദ്ധിച്ചെന്നുമാണ് ധനമന്ത്രി മൈക്കല്‍ നൂനന്‍ അവകാശപ്പെടുന്നത്. ദി സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്സ് ഓഫിസും അയര്‍ലണ്ട് റെക്കോര്‍ഡ് വളര്‍ച്ച നേടുകയാണെന്ന് പറയുന്നു. പല അന്താരാഷ്ട്ര കമ്പനികളും ലാഭമുണ്ടാക്കാന്‍ പറ്റിയ മണ്ണ് എന്ന നിലയില്‍ അയര്‍ലണ്ടില്‍ എത്തുന്നുമുണ്ട്.

ലോക രാജ്യങ്ങള്‍ക്ക് അയര്‍ലണ്ടിന്റെ വളര്‍ച്ച നിരക്കുകള്‍ അത്ഭുതമാകുകയാണ്.യൂറോപ്പ്യന്‍ രാജ്യങ്ങള്‍ അയര്‍ലണ്ടിന്റെ കുതിപ്പില്‍ അത്ഭുതം കൂറുകയാണ്.

അതേ സമയം കണക്കുകള്‍ പുനഃപരിശോധിക്കണം എന്ന ആവശ്യവും ഉയരുന്നുണ്ട്.കയറ്റുമതിയും ഇറക്കുമതിയും കൂടി എന്നത് ശരിയാണ്.ബില്‍ഡിംഗ്,ഏവിയേഷന്‍ മേഖലകളില്‍ ഉണ്ടായ കൂടിയ നിക്ഷേപമാണ് വളര്‍ച്ചാനിരക്കിനു കാരണമായി സി എസ് ഒ ചൂണ്ടിക്കാട്ടുന്നത്.അതിനൊപ്പം വളര്‍ച്ച മറ്റു മേഖലകളിലും ഉണ്ടായി.

വളര്‍ച്ചാ നിരക്ക് സംബന്ധിച്ച് സര്‍ക്കാര്‍ പൊതുപ്രസ്താവന നടത്തണമെന്ന് യൂണിവേഴ്സിറ്റി കോളജ് അസിസ്റ്റന്റ് പ്രൊഫസര്‍ ഐഡന്‍ റീഗന്‍ ആവശ്യപ്പെട്ടു. 26.3% വളര്‍ച്ച എന്നത് വലിയ തലക്കെട്ടായി നല്‍കാമെങ്കിലും, ഈ വളര്‍ച്ച എവിടെ എന്നും അദ്ദേഹം ചോദിച്ചു. വെറും പ്രഹസനം മാത്രമാണ് ഈ അവകാശവാദം എന്നും അദ്ദേഹം വിമര്‍ശിച്ചു.

Scroll To Top