Wednesday January 18, 2017
Latest Updates

ഐറിഷ് സമ്പദ് വ്യവസ്ഥ താഴോട്ടെന്ന് സെന്‍ട്രല്‍ ബാങ്ക്

ഐറിഷ് സമ്പദ് വ്യവസ്ഥ താഴോട്ടെന്ന് സെന്‍ട്രല്‍ ബാങ്ക്

ഡബ്ലിന്‍:ബ്രെക്സിറ്റിനു ശേഷം ഐറിഷ് സമ്പദ് വ്യവസ്ഥ താഴോട്ടു പോകുകയാണെന്ന് സെന്‍ട്രല്‍ ബാങ്കിന്റെ മുന്നറിയിപ്പ്. ബ്രെക്സിറ്റിന്റെ പ്രതിഫലനമായി ഇനിയും നഷ്ടങ്ങള്‍ സംഭവിച്ചേക്കാമെന്നും അധികൃതര്‍ വ്യക്തമാക്കി.

സമ്പദ് വ്യവസ്ഥ സുസ്ഥിരമാക്കാനായി സര്‍ക്കാര്‍ ബജറ്റില്‍ പദ്ധതികള്‍ പ്രഖ്യാപിക്കണമെന്ന് സെന്‍ട്രല്‍ ബാങ്ക് അധികൃതര്‍ നിര്‍ദ്ദേശിച്ചു.

2016ന്റെ ആദ്യ പകുതിയില്‍ ഐറിഷ് സമ്പദ് വ്യവസ്ഥയ്ക്ക് തകര്‍ച്ച ഉണ്ടായിട്ടുണ്ട്. അതേസമയം ബ്രെക്സിറ്റ് കാരണം സംഭവിച്ചേക്കുമെന്ന് പ്രതീക്ഷിച്ച വലിയ തിരിച്ചടി ഉണ്ടായിട്ടില്ല. യുകെ എക്കണോമിയുടെ തകര്‍ച്ചയും, സ്റ്റെര്‍ലിങ്ങിന്റെ മൂല്യത്തകര്‍ച്ചയുമാണ് ഐറിഷ് സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചയ്ക്ക് വിഘാതമായി നില്‍ക്കുന്നത്.

Scroll To Top