Saturday December 03, 2016
Latest Updates

അയര്‍ലണ്ടില്‍ നിര്‍മ്മിച്ച ഹ്രസ്വ ചിത്രം’ഐറിഷ് ഡെയ്‌സ്’പ്രദര്‍ശനത്തിനെത്തി 

അയര്‍ലണ്ടില്‍ നിര്‍മ്മിച്ച ഹ്രസ്വ ചിത്രം’ഐറിഷ് ഡെയ്‌സ്’പ്രദര്‍ശനത്തിനെത്തി 

മലയാളം നിര്‍മ്മിക്കുന്ന ഹ്രസ്വചിത്രം ‘ഐറിഷ് ഡേയ്‌സ്’ പ്രദര്‍ശനത്തിനൊരുങ്ങി

മലയാളം സാംസ്‌കാരിക സംഘടനയും കൊച്ചിയിലെ പരസ്യചിത്രനിര്‍മ്മാണകമ്പനിയുമായ മാജിക് റിയല്‍ കമ്മ്യുണിക്കേഷന്‍സും സംയുക്തമായി നിര്‍മ്മിച്ച ഹ്രസ്വ ചിത്രം ‘ഐറിഷ് ഡെയ്‌സ്’ പ്രദര്‍ശനത്തിന് ഒരുങ്ങി. ചില യാത്രകള്‍ ജീവിതയാത്രയെ തന്നെ മാറ്റി മറിക്കും എന്നുള്ളതാണ് ചിത്രത്തിന്റെ പ്രമേയം.

കൊച്ചിയിലെ പ്രമുഖ പരസ്യചിത്രസംവിധായകനായ ആര്‍ട്ടെസ് ജോളി സംവിധാനം ചെയ്ത ചിത്രത്തിന്റെ ടീസറും ട്രെയിലറും ഇതിനോടകം സോഷ്യല്‍ മീഡിയകളില്‍ ഒരുപാടു ശ്രദ്ധ നേടിക്കഴിഞ്ഞിരിക്കുന്നു. പ്രദീപ് ചന്ദ്രന്‍, സാജ് സെബാന്‍, ശംഭു ദാസ് എന്നിവര്‍ പ്രധാനവേഷങ്ങളില്‍ എത്തുന്ന ‘ഐറിഷ് ഡെയ്‌സി’ല്‍ ജയ്‌സണ്‍ ജോസഫ്, എലിസബത്ത് മത്തായി തുടങ്ങിയ ഐറിഷ് മലയാളികള്‍ക്കൊപ്പം സീറോ വിസേന്തേ, സില്‍വെസ്റ്റര്‍, ഫിയോണ മിഷേല്‍, റസ്വാന്‍ അല്‍ബാന്‍ തുടങ്ങി ഒരുകൂട്ടം ഐറിഷ് കലാകാരന്മാരും അതിഥി വേഷങ്ങളില്‍ എത്തുന്നു.

എയര്‍പോര്‍ട്ട് , കാസിനോകള്‍, പബ്ബുകള്‍, അയര്‍ലണ്ടിലെ മനോഹരങ്ങളായ കൌണ്ടി പ്രദേശങ്ങള്‍ എന്നിവിടങ്ങളിലായി ചിത്രികരിച്ച ഐറിഷ് ഡേയ്‌സ് അയര്‍ലണ്ടില്‍ നിര്‍മ്മിക്കപ്പെടുന്ന ഷോര്‍ട്ട് ഫിലിമുകളില്‍ നിന്ന് വ്യത്യസ്ഥമായ ദൃശ്യാനുഭവം പ്രേക്ഷകന് സമ്മാനിക്കും.

അയര്‍ലണ്ടിലെ കലാകാരന്മാരുടെ കൂട്ടായ്മയായ ‘കളര്‍ എന്‍ കാന്‍വാസി’ന്റെ സഹായത്തോടെ പൂര്‍ത്തിയാക്കിയ ‘ഐറിഷ് ഡെയ്‌സി’ന്റെ ചിത്രീകരണാനന്തരജോലികള്‍ മലയാളസിനിമാലോകത്തെ പ്രമുഖസ്റ്റുഡിയോ ‘ലാല്‍ മീഡിയ ആര്‍ട്‌സി’ലാണ് നിര്‍വ്വഹിച്ചിരിക്കുന്നത്. പ്രമുഖ ഫിലിം എഡിറ്റര്‍ നിഖില്‍ വേണു, സംഗീതസംവിധായകന്‍ ശങ്കര്‍ ശര്‍മ എന്നിവര്‍ യഥാക്രമം എഡിറ്റിങ്ങും, പശ്ചാത്തലസംഗീതവും ചെയ്തിരിക്കുന്നു. ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് കിരണ്‍ ബാബു കരാലില്‍.

Scroll To Top