Sunday December 04, 2016
Latest Updates

ഗര്‍ഭച്ഛിദ്ര നിയമ ഭേദഗതി :ഹിതപരിശോധന ആവശ്യപ്പെട്ടുള്ള ബില്‍ ഐറിഷ് പാര്‍ലമെന്റ് തള്ളി 

ഗര്‍ഭച്ഛിദ്ര നിയമ ഭേദഗതി :ഹിതപരിശോധന ആവശ്യപ്പെട്ടുള്ള ബില്‍ ഐറിഷ് പാര്‍ലമെന്റ് തള്ളി 

ഡബ്ലിന്‍ :ഭരണഘടനയിലെ എട്ടാം ഭേദഗതി റദ്ദാക്കുന്നതിനായി ഹിതപരിശോധന ആവശ്യപ്പെട്ടുള്ള ബില്‍ പരാജയപ്പെട്ടു. സിന്‍ ഫീന്റെയും മറ്റു സ്വതന്ത്ര ടിഡി മാരുടേയും മാത്രം പിന്തുണയുണ്ടായിരുന്ന ബില്‍ 23നെതിരെ 74 വോട്ടുകള്‍ക്കാണ് പരാജയപ്പെട്ടത്. 1983ല്‍ നടന്ന ഹിര്‍തപരിശോധനയിലാണ് ഭരണഘടനയിലെ എട്ടാം ഭേദഗതി നിലവില്‍ വന്നത്. മാതാവിനും ജനിക്കാനിരിക്കുന്ന കുഞ്ഞിനും തുല്യ അവകാശം നല്‍കുന്ന നിയമം ഫലത്തില്‍ ഗര്‍ഭചിദ്രം രാജ്യത്ത് നിയമ വിധേയമല്ലാതാക്കി.
ഗര്‍ഭചിദ്രം നിയമവിധേയമാക്കുന്നതിനായുള്ള പോരാട്ടത്തില്‍ യുണൈറ്റഡ് ലെഫ്റ്റ് ഡെപ്യൂട്ട്റ്റി ക്ലയര്‍ ഡാലിക്ക് പിന്തുണ നല്കിയതിന്റെ പേരില്‍ പാര്‍ട്ടി വിപ്പ് നഷ്ടമായ ലേബര്‍ പാര്‍ട്ടി പ്രതിനിധി ആന്‍ ഫെരിസടക്കമുള്ള പല പ്രമുഖരും വോട്ടെടുപ്പില്‍ പങ്കെടുത്തിരുന്നില്ല.

സോഷ്യലിസ്റ്റ് പാര്‍ട്ടി പ്രതിനിധികളായ റൂത്ത് കോപ്പിന്‍ഹര്‍, ജോ കോളിന്‍സ് എന്നിവരാണ് ബില്‍ സഭയില്‍ അവതരിപ്പിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച്ച ബില്ലിന്മേല്‍ ചര്‍ച്ച നടന്നുവെങ്കിലും വോട്ടെടുപ്പ് നടന്നത് ഇന്നലെയാണ്. ഈ സര്‍ക്കാറിന്റെ കാലാവധിയില്‍ ബില്‍ പാസാവില്ല എന്ന നിലപാടിലാണ് സര്‍ക്കാറെങ്കിലും ബ്രണ്ടന്‍ ഹൌളിനടക്കമുള്ള സര്‍ക്കാര്‍ പ്രതിനിധികളില്‍ പലരും അടുത്ത പ്രാവശ്യത്തെ പ്രകടന
പത്രികയില്‍ വിഷയം പ്രതിപാദിക്കണമെന്ന അഭിപ്രായക്കാരാണ്.

 

Scroll To Top