Thursday December 08, 2016
Latest Updates

ഐറിഷ് ക്രിക്കറ്റ് ബോര്‍ഡ് പതിനഞ്ചംഗ ലോകകപ്പ് ടീം പ്രഖ്യാപിച്ചു

ഐറിഷ് ക്രിക്കറ്റ് ബോര്‍ഡ് പതിനഞ്ചംഗ ലോകകപ്പ് ടീം പ്രഖ്യാപിച്ചു

ഡബ്ലിന്‍: അടുത്ത മാസം ആരംഭിക്കാനിരിക്കുന്ന ഐസിസി ക്രിക്കറ്റ് ലോകകപ്പിനുള്ള ഐറിഷ് ക്രിക്കറ്റ് ടീം പ്രഖ്യാപിച്ചു. പതിനഞ്ച് അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്. വില്യം പോര്‍ട്ട്ഫീല്‍ഡിനെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിലനിര്‍ത്തി. കഴിഞ്ഞ മാസം ദുബായില്‍ വച്ച് നടന്ന ത്രിരാഷ്ട്ര ടൂര്‍ണമെന്റില്‍ ടീമില്‍ ഉള്‍പ്പെട്ട എല്ലാവരെയും നിലനിര്‍ത്തിയാണ് അയര്‍ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് ടീം പ്രഖ്യാപിച്ചത്. യുവനിരയെയും പരിചയ സമ്പന്നരെയും ഉള്‍പ്പെടുത്തിയാണ് ഐറിഷ് ടീം പ്രഖ്യാപിച്ചത്. ഫെബ്രുവരി പതിനാറിന് ഹാമില്‍ട്ടണില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെയാണ് അയര്‍ലണ്ടിന്റെ ആദ്യ മത്സരം. 

ആന്‍ഡ്രൂ ബാള്‍ബിരിന്‍, പീറ്റര്‍ ചെയ്‌സ്, അലക്‌സ് കുസാക്ക്, ജോര്‍ജ് ഡോക്ക്രെല്‍, എഡ് ജോയ്‌സ്, ആന്‍ഡ്രൂ മക്ബ്രിണ്‍, ജോണ്‍ മൂണി, ടിം മര്‍റ്റാഗ്, കെവിന്‍ ഒബ്രിയാന്‍, നിയല്‍ ഒബ്രിയാന്‍, പോള്‍ സ്റ്റാര്‍ലിംഗ്, സ്റ്റുവര്‍ട്ട് തോംപ്‌സണ്‍, ഗാരി വിത്സണ്‍, ക്രെയ്ഗ് യങ്ങ് എന്നിവരാണ് ടീമില്‍ ഇടം നേടിയ മറ്റ് താരങ്ങള്‍. 

നിലവിലെ ലോകചാമ്പ്യന്‍മാരായ ഇന്ത്യ ഇന്ന് ലോകകപ്പ് ടീമിനെ പ്രഖ്യാപിക്കും. മലയാളി താരം സഞ്ജു സാംസണ്‍ 30 അംഗ സാധ്യതാ ടീമില്‍ ഇടം നേടിയിരുന്നു. സഞ്ജു അന്തിമ പട്ടികയിലും ഇടം നേടുമെന്നാണ് പ്രതീക്ഷ. പരുക്കേറ്റ രവീന്ദ്ര ജഡേജയ്ക്ക് പകരം സാധ്യത ടീമില്‍ ഇടം നേടാന്‍ കഴിയാതിരുന്ന യുവരാജ് സിംഗ് അന്തിമ പട്ടികയില്‍ ഇടം നേടുമെന്ന് റിപ്പോര്‍ട്ടുണ്ട്. 

Scroll To Top