Saturday December 10, 2016
Latest Updates

ഒരു ഐറിഷ് കോഫി കുടിച്ചാലോ?….

ഒരു ഐറിഷ് കോഫി കുടിച്ചാലോ?….

ഡബ്ലിന്‍: പ്രശസ്തമായ ഐറിഷ് കോഫിയെക്കുറിച്ച് കേട്ടിട്ടില്ലാത്തവര്‍ ഉണ്ടാകില്ല. ചിലരെങ്കിലും ഐറിഷ് കോഫി രുചിച്ചിട്ടുമുണ്ടാകും.എന്നാല്‍ ഇന്ത്യന്‍ കോഫി പോലെയോ ബ്രൂ കോഫി പോലെയോ ഒരു സാധാരണ കോഫിയാണ് ഐറിഷ് കോഫിയെന്ന് ആരെങ്കിലും വിചാരിച്ചാല്‍ തെറ്റി.സംഗതി ഗ്രേഡ് ഇത്തിരി കൂടിയതാണ്.ഭാരതീയ രീതി അനുസരിച്ചാണെങ്കില്‍ സ്ത്രീകളും കുട്ടികളും ഇത് കുടിയ്ക്കാതിരിക്കുകയാണ് ഉത്തമം! 

1942 ല്‍ അയര്‍ലണ്ട് സന്ദര്‍ശിച്ച ഒരു കൂട്ടം അമേരിക്കക്കാര്‍ക്ക് നല്‍കുന്നതിന് വേണ്ടി ലിമെറിക്കിലെ ഷെഫ് ആയിരുന്ന ജോസഫ് ഷെറിഡന്‍ കണ്ടെത്തിയ സവിശേഷ രുചിക്കൂട്ടുകള്‍ ഉള്‍പ്പെടുത്തിയാണ് ആദ്യമായി ഐറിഷ് കോഫി തയ്യാറാക്കിയത്.

ഈ തണുപ്പ് കാലത്ത് ഒരു ഐറിഷ് കോഫി ഉണ്ടാക്കണം എന്ന് ആഗ്രഹിക്കുന്നവര്‍ക്കായി ഇതാ ഐറിഷ് കോഫിയുടെ റെസിപ്പിയും
തയ്യാറാക്കേണ്ട വിധവും.
ചേരുവകള്‍
ഒന്നര ഔണ്‍സ് ജെയിംസണ്‍ ഐറിഷ് വിസ്‌കി
5 മുതല്‍ 7 ഔണ്‍സ് വരെ ഹോട്ട് കോഫീ,അഥവാ രണ്ട് ഷോട്ട് കടുപ്പമുള്ള കട്ടന്‍ കാപ്പി
ഒന്നോ രണ്ടോ ടീസ്പൂണ്‍ പഞ്ചസാര
നന്നായി പതപ്പിച്ച ക്രീം 
ആവശ്യത്തിന് വെള്ളം 

ഒരു ഗ്ലാസ് വെള്ളം നന്നായി ചൂടാക്കിയ ശേഷം തണുപ്പിക്കുക,അതിലേക്ക് പഞ്ചസാര, വിസ്‌കി, ഹോട്ട് കോഫീ അല്ലെങ്കില്‍ കടുപ്പമുള്ള കട്ടന്‍
കാപ്പി എന്നിവ ചേര്‍ക്കുക, തുടര്‍ന്ന് ഏറ്റവും മുകളിലായി നന്നായി പതപ്പിച്ച ക്രീം ചേര്‍ക്കുക. 

ഇനി കോള്‍ഡ് ഐറിഷ് കോഫീയാണ് വേണ്ടതെങ്കില്‍ ഉണ്ടാക്കാന്‍ ഹോട്ട് കോഫിയ്ക്ക് പകരം മധുരമിട്ട കാപ്പി നന്നായി തണുപ്പിച്ച ശേഷം മേല്‍പ്പറഞ്ഞ രീതിയില്‍ മിക്‌സ് ചെയ്താല്‍ മതി !.കോള്‍ഡ് ഐറിഷ് കോഫി റെഡി ..

Scroll To Top