Sunday August 19, 2018
Latest Updates

ഐറിഷ് സിറ്റിസണ്‍ഷിപ്പ് ലഭിക്കുന്നവര്‍ പ്രതിജ്ഞയെടുക്കാന്‍ ഇനി കൗണ്ടി കെറിയില്‍ പോകേണ്ടി വരും 

ഐറിഷ് സിറ്റിസണ്‍ഷിപ്പ് ലഭിക്കുന്നവര്‍ പ്രതിജ്ഞയെടുക്കാന്‍ ഇനി കൗണ്ടി കെറിയില്‍ പോകേണ്ടി വരും 

ഡബ്ലിന്‍:പുതിയതായി പൗരത്വം നേടുന്നവര്‍ക്കുള്ള സിറ്റിസണ്‍ഷിപ്പ് സെറിമണി ഡബ്ലിനില്‍ നിന്നും മാറ്റുന്നു.2018 മെയ് മാസം മുതല്‍ ഡബ്ലിന് പകരം കൗണ്ടി കെറിയിലെ കില്ലാര്‍ണി കണ്‍വെന്‍ഷന്‍ സെന്ററില്‍ വെച്ചായിരിക്കും സിറ്റിസണ്‍ ഷിപ്പ് സെറിമണി നടത്തപ്പെടുക.

2018ലെ ആദ്യത്തെ ഐറിഷ് സിറ്റിസണ്‍ഷിപ് സെറിമണി കൗണ്ടി കെറിയിലെ കില്ലാര്‍ണ്ണി കണ്‍വെന്‍ഷന്‍ സെന്ററില്‍(  (Gleneagle Hotel), Muckross Road, Killarney, Co Kerry)വെച്ച് നടക്കും. മെയ് 21നാണ് ചടങ്ങ്.

ഡബ്ലിന്‍ കണ്‍വെന്‍ഷന്‍ സെന്ററിലായിരുന്നു വര്‍ഷങ്ങളായി സെറിമണി നടന്നിരുന്നത്.അസൗകര്യങ്ങളുടെ പേരിലാണ് കെറിയിലേക്ക് മാറ്റുന്നത്.രാജ്യത്തിന്റെ വടക്കേ യറ്റമായ കൗണ്ടി സ്ലൈഗോയില്‍ നിന്നും,തെക്കേയറ്റമായ കെറിയിലെത്താന്‍ പബ്ലിക്ക് ട്രാന്‍സ്‌പോര്‍ട്ടില്‍ ഏഴു മണിക്കൂറില്‍ അധികം സമയം വേണ്ടി വരും.കാറില്‍ ചുരുങ്ങിയത് നാല് മണിക്കൂര്‍ സമയമെടുക്കും.

ചടങ്ങിന് അഞ്ചാഴ്ച്ച മുന്‍പ് ചടങ്ങിലേക്കുള്ള ക്ഷണം ലഭിക്കും.ക്ഷണം ലഭിക്കുന്നവര്‍ക്ക് ഒരു അതിഥിയെയും സിറ്റിസണ്‍ഷിപ് സെറിമണിയിലേക്ക് കൊണ്ടുവരാവുന്നതാണ്.മൈനര്‍ ആയ അപേക്ഷകരും കുട്ടികളും ചടങ്ങില്‍ പങ്കെടുക്കേണ്ടതില്ല. അവര്‍ക്ക് ‘സര്‍ട്ടിഫിക്കറ്റ് ഓഫ് നാച്ചുറലൈസെഷന്‍’പോസ്റ്റിലായി ലഭിക്കുമെന്നും അധികൃതര്‍ അറിയിച്ചു.

ഐറിഷ് മലയാളി ന്യൂസ് 

Scroll To Top