Thursday May 25, 2017
Latest Updates

സിറ്റിസണ്‍സ് അസംബ്ലിയില്‍ തീരുമാനിക്കാന്‍ ഏറെ വിഷയങ്ങള്‍

സിറ്റിസണ്‍സ് അസംബ്ലിയില്‍ തീരുമാനിക്കാന്‍ ഏറെ വിഷയങ്ങള്‍

ഡബ്ലിന്‍:ഒക്ടോബര്‍ 15ന് നടക്കാനിരിക്കുന്ന സിറ്റിസണ്‍സ് അസംബ്ലിയില്‍ നിര്‍ണ്ണായകമായ നിരവധി പ്രശ്‌നങ്ങള്‍ സംബന്ധിച്ച് തീരുമാനമെടുക്കുമെന്ന് പ്രധാനമന്ത്രി എന്‍ഡ കെന്നി. അബോര്‍ഷന്‍ നിയമം പരിഷ്‌കരിക്കണോ എന്നതു സംബന്ധിച്ചാകും പ്രധാന ചര്‍ച്ച. ജസ്റ്റിസ് മേരി ലോഫി ചെയര്‍മാനായാണ് അസംബ്ലി നടക്കുക.

അബോര്‍ഷന്‍ സംബന്ധിച്ച് വിവാദമായ 8ാം വകുപ്പില്‍ ഭേദഗതി വരുത്തണോ എന്ന തീരുമാനം പാര്‍ലമെന്റിനു മുന്നില്‍ വയ്ക്കുന്ന റിപ്പോര്‍ട്ട് അസംബ്ലിയുടെ തീരുമാനത്തെ അടിസ്ഥാനമാക്കിയായിരിക്കുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.നിലവില്‍ അയര്‍ലണ്ടില്‍ അബോര്‍ഷന്‍ കുറ്റകൃത്യമായതിനാല്‍ ആയിരക്കണക്കിനു പേരാണ് വര്‍ഷാവര്‍ഷം യുകെയില്‍ അബോര്‍ഷന്‍ നടത്താനായി പോകുന്നത്.

ഒക്ടോബര്‍ 11ന് അവതരിപ്പിക്കാനിരിക്കുന്ന ബജറ്റ് ബ്രെക്സിറ്റ് പ്രതിസന്ധികളെ പ്രതിരോധിക്കാന്‍ ശേഷിയുള്ളതായിരിക്കുമെന്നും കെന്നി വ്യക്തമാക്കി. ഗാര്‍ഡ, ടീച്ചര്‍മാര്‍ എന്നിവരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ബജറ്റില്‍ തുക വരവു വയ്ക്കും.

Scroll To Top