Thursday November 23, 2017
Latest Updates

സ്വവര്‍ഗ വിവാഹത്തിനെതിരെ ഐറിഷ് കത്തോലിക്ക സഭ പരസ്യ പ്രതിഷേധ സമരത്തിന് 

സ്വവര്‍ഗ വിവാഹത്തിനെതിരെ ഐറിഷ് കത്തോലിക്ക സഭ പരസ്യ പ്രതിഷേധ സമരത്തിന് 

റോസ് കോമണ്‍ : സ്വവര്‍ഗ വിവാഹത്തിനെതിരെ ഐറിഷ് കത്തോലിക്ക സഭ പരസ്യ പ്രതിഷേധത്തിന്. സ്വവര്‍ഗ വിവാഹം നിയമപരമാക്കാനുള്ള ഏത് നീക്കവും എതിര്‍ക്കുമെന്ന് ബിഷപ്പ് കെവിന്‍ ഡോറന്‍ പറഞ്ഞു. സ്വവര്‍ഗ വിവാഹം അനുവദിക്കുന്നത് വിവാഹമെന്ന സങ്കല്‍പ്പത്തിന്റെ അര്‍ത്ഥം തകര്‍ക്കുമെന്ന് കെവിന്‍ ഡോറന്‍ മുന്നറിയിപ്പ് നല്‍കി.റോസ് കോമണില്‍ നടന്ന ഒരു പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 
ശക്തമായ വിവാഹ ബന്ധങ്ങളിലൂടെയാവണം സമൂഹം കെട്ടിപ്പെടുക്കേണ്ടതെന്ന് ബിഷപ്പ് പറഞ്ഞു. സ്വവര്‍ഗാനുരാഗികള്‍ക്ക് തങ്ങളുടെ കുട്ടികളെ സ്‌നേഹിക്കാന്‍ കഴിഞ്ഞേക്കും എന്നാല്‍ സ്വവര്‍ഗാനുരാഗികള്‍ക്ക് അവരുടെ കുട്ടികള്‍ക്ക് അച്ഛന്റെയും അമ്മയുടെയും സ്‌നേഹം കൊടുക്കാന്‍ സാധിക്കില്ലെന്നുംബിഷപ്പ് പറഞ്ഞു. പേരന്റ്ഹുഡ് എന്നാല്‍ അച്ഛന്റെയും അമ്മയുടെയും സംരക്ഷണം ലഭിക്കുന്നതാണ്. 

ഓരോ കുട്ടിക്കും അച്ഛന്റെയും അമ്മയുടെയും സ്‌നേഹം ലഭിക്കാന്‍ അര്‍ഹതയുണ്ടെന്ന മാര്‍പാപ്പയുടെ സന്ദേശം ഉദ്ധരിച്ച് ബിഷപ്പ് കുടുംബത്തിന്റെ പ്രാധാന്യം ഓര്‍മ്മിപ്പിച്ചു. ദത്തെടുക്കുന്ന ദമ്പതികളുടെ കാര്യത്തില്‍ പോലും ഈ നിഷ്‌കകര്‍ഷ പാലിക്കണമെന്നാണ് സഭയുടെ നിലപാട്. ദത്തെടുക്കുന്ന ദമ്പതികളില്‍ ഒരാള്‍ സ്ത്രീയും ഒരാള്‍ പുരുഷനുമായിരിക്കണം. സമൂഹത്തില്‍ വിവാഹത്തിന്റെയും സഭയുടെയും സ്ഥാനം എന്നാ വിഷയത്തില്‍ ലോണ ഇന്‍സ്റ്റിട്യൂട്ട് നടത്തിയ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

വരുന്ന മെയ് മാസത്തില്‍ ഐറിഷ് സര്‍ക്കാര്‍ സ്വവര്‍ഗവിവാഹത്തിന് നിയമ സാധുത നല്കണമോ എന്ന് തീരുമാനിക്കാനുള്ള ജനഹിത പരിശോധന നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്ന സാഹചര്യത്തിലാണ് കത്തോലിക്കാ സഭയുടെ നീക്കം.2012 ലെ അന്താരാഷ്ട്ര ദീവ്യ കാരുണ്യ കോണ്‍ഗ്രസിന്റെ മുഖ്യ സംഘാടകനും,ഗര്‍ഭ ചിദ്രത്തിനെതിരെയുള്ള സഭയുടെ നിലപാടുകളില്‍ നേതൃത്വം നല്കിയ പ്രമുഖനുമായ ബിഷപ് കെവിന്‍ ഡോറന്റെ പ്രഖ്യാപനം പരക്കെ സ്വാഗതം ചെയ്യപ്പെട്ടു.കഴിഞ്ഞ മെയ് മാസത്തിലാണ് ഡോ, കെവിന്‍ ഡോരന്‍ എല്‍ഫിന്‍ (സ്ലൈഗോ)രൂപതയുടെ ബിഷപ്പായി നിയമിക്കപ്പെട്ടത്.ഐറിഷ് കത്തോലിക്കാ സഭയുടെ പൊരുതുന്ന പടയാളിയായാണ് ഡോ.കെവിന്‍ അറിയപ്പെടുന്നത് 

Scroll To Top