Saturday December 10, 2016
Latest Updates

സെന്‍സസ് എന്യൂമറേറ്റേര്‍ ജോലി:24 മണിക്കൂറിനുള്ളില്‍ അപേക്ഷ തികഞ്ഞു 

സെന്‍സസ് എന്യൂമറേറ്റേര്‍ ജോലി:24 മണിക്കൂറിനുള്ളില്‍ അപേക്ഷ തികഞ്ഞു 

ഡബ്ലിന്‍:4700 പേര്‍ക്ക് അപക്ഷിക്കാനുള്ള ജോലിയ്ക്ക് ആദ്യത്തെ 15 മണിക്കൂറിനുള്ളില്‍ എത്തിയത് അതിന്റെ ഇരട്ടിയോളം പേര്‍!.അയര്‍ലണ്ടിലെ ജനസംഖ്യ സെന്‍സസിന്റെ ഭാഗമായി താത്കാലിക സെന്‍സസ് എന്യൂമറേറ്റേര്‍മാരായി 4700 പേരെ തിരഞ്ഞെടുക്കുന്ന ജോലിയ്ക്ക് അപേക്ഷ ക്ഷണിച്ചത് ഇന്നലെ രാവിലെ 9 മണിയ്ക്കാണ്.ഐറിഷ് പൗരത്വം ലഭിച്ച ഇന്ത്യാക്കാര്‍ക്കടക്കം അപേക്ഷിക്കാമായിരുന്ന ഈ ജോലിയിലേയ്ക്ക് മണിക്കൂറുകള്‍ക്കകം എത്തിയ അപേക്ഷ കണ്ട് അധികൃതര്‍ അന്തം വിട്ടു.

വൈകുന്നേരത്തോടെ റിസര്‍വ് ഫോഴ്‌സ് അടക്കമുള്ള മുഴുവന്‍ പോസ്റ്റുകളിലേയ്ക്കും അപേക്ഷ പൂര്‍ത്തിയായി.ഇതേ തുടര്‍ന്ന് അപേക്ഷ സ്വീകരീക്കുന്നത് അധികൃതര്‍ നിര്‍ത്തിവെയ്ക്കാന്‍ നിര്‍ബന്ധിതരായി.

പൗരത്വം സ്വീകരിച്ച നൂറുകണക്കിന് ഇന്ത്യാക്കാരും ജോലിയ്ക്ക് അപേക്ഷിച്ചിട്ടുണ്ട്.സാമ്പത്തിക ലാഭത്തിലുപരി രാഷ്ട്രസേവനം എന്ന നിലയിലാണ് അയര്‍ലണ്ടിലെ മറ്റു സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവരടക്കം സെന്‍സസ് ജോലികളില്‍ പങ്ക് ചേരുന്നത്.
30 ചോദ്യങ്ങളാണ് ഓരോ വീടുകള്‍ക്കും വേണ്ടിയുള്ള ചോദ്യാവലിയില്‍ ഉണ്ടാവുക.ചോദ്യാവലി വിതരണം ചെയ്യുകയുംതിരിച്ചു വാങ്ങുകയും ചെയ്യുന്നതും ജോലിയില്‍ പെടും.ഏതാണ്ട് 2,500 യൂറോയാണ് പത്താഴ്ച്ചത്തെ ജോലിയ്ക്ക് പ്രതിഫലം വാഗ്ദാനം ചെയ്യുന്നത്.

മാര്‍ച്ച് 21 മുതല്‍ മെയ് 27 വരെയുള്ള ദിവസങ്ങളിലായിരിക്കും ജോലി ചെയ്യേണ്ടിവരിക.ഏപ്രില്‍ 24 നാണ് ഔദ്യോഗികമായി സെന്‍സസ് തിയതിയായി പ്രഖ്യാപിച്ചിരിക്കുന്നത്.







Scroll To Top