Saturday December 03, 2016
Latest Updates

സെന്‍സസ് ഇന്ന്,ഇത്തവണ ഒന്നിലേറെ ഏജന്‍സികള്‍ക്കു ചുമതല

സെന്‍സസ് ഇന്ന്,ഇത്തവണ ഒന്നിലേറെ ഏജന്‍സികള്‍ക്കു   ചുമതല

ഡബ്ലിന്‍: അയര്‍ലണ്ടിലെ ഇത്തവണത്തെ സെന്‍സസ് ഇന്നു രാത്രി നടക്കും. വീട്ടിലില്ലാത്തവരെയും മറ്റും വിട്ടു പോകാതിരിക്കാനായി സെന്‍സസ് എടുക്കുന്ന സമയം വര്‍ദ്ധിപ്പിക്കാന്‍ സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് അധികൃതര്‍ തീരുമാനിച്ചിട്ടുണ്ട്. സെന്‍സസില്‍ കൃത്യത ലഭിക്കാനായി ഇത്തവണ ഒന്നിലേറെ ഏജന്‍സികളെയാണ് ചുമതലകള്‍ ഏല്‍പ്പിച്ചിരിക്കുന്നത്.

ഒറ്റയ്ക്ക് താമസിക്കുന്നവര്‍, ഉറങ്ങുന്നവര്‍, ഹോട്ടലിലും മറ്റും താമസിക്കുന്ന കുടുംബങ്ങള്‍ എന്നിവരുടെ വിവരങ്ങള്‍കൂടി കൃത്യമായി ലഭിച്ചാലേ സെന്‍സസ് പൂര്‍ണ്ണമാകൂ എന്നുള്ളതിനാലാണ് ഒന്നിലേറെ ഏജന്‍സികളെ നിയോഗിച്ചിരിക്കുന്നത്. തെരുവിലും മറ്റും ഉറങ്ങിക്കിടക്കുന്നവരുടെ മുഴുവന്‍ വിവരങ്ങളും ശേഖരിക്കാനായില്ലെങ്കിലും ജെന്‍ഡര്‍ പോലെയുള്ള കാര്യങ്ങള്‍ രേഖപ്പെടുത്താനാണ് അധികൃതരുടെ പദ്ധതി.

Scroll To Top