Saturday December 03, 2016
Latest Updates

ബജറ്റില്‍ യൂണിവേഴ്‌സല്‍ സോഷ്യല്‍ ചാര്‍ജ് പൂര്‍ണ്ണമായും റദ്ദ് ചെയ്യില്ലെന്ന് സൂചനകള്‍,താഴ്ന്ന വരുമാനക്കാര്‍ക്ക് വാട്ടര്‍ ടാക്‌സ് ക്രഡിറ്റ് കൂട്ടിയേക്കും 

ബജറ്റില്‍ യൂണിവേഴ്‌സല്‍ സോഷ്യല്‍ ചാര്‍ജ് പൂര്‍ണ്ണമായും റദ്ദ് ചെയ്യില്ലെന്ന് സൂചനകള്‍,താഴ്ന്ന വരുമാനക്കാര്‍ക്ക് വാട്ടര്‍ ടാക്‌സ് ക്രഡിറ്റ് കൂട്ടിയേക്കും 

ഡബ്ലിന്‍: ബുധനാഴ്ച്ചത്തെ ബജറ്റില്‍ യൂണിവേഴ്‌സല്‍ സോഷ്യല്‍ ചാര്‍ജ് പൂര്‍ണ്ണമായും റദ്ധാക്കില്ലെന്ന് റിപ്പോര്‍ട്ട്. യൂണിവേഴ്‌സല്‍ സോഷ്യല്‍ ചാര്‍ജ് പൂര്‍ണ്ണമായും എടുത്ത് കളയുന്നതിന് പകരം കുറഞ്ഞ വരുമാനക്കാരും ഇടത്തരം വരുമാനക്കാരും യു.എസ്.സി അടയ്‌ക്കേണ്ടതിന്റെ വരുമാന പരിധി ഉയര്‍ത്താനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്.നാളെ അവതരിപ്പിക്കാനിരിക്കുന്ന ബജറ്റില്‍ നികുതി ഘടനപരിഷ്‌ക്കരിക്കുന്നതിന്റെ ഭാഗമായി ഒന്നിലധികം പ്രഖ്യാപനങ്ങള്‍ ഉണ്ടാകുമെന്ന് ഭരണകക്ഷിയിലെ പ്രമുഖര്‍ സൂചന നല്‍കി.

യൂണിവേഴ്‌സല്‍ സോഷ്യല്‍ സര്‍വീസുമായി ബന്ധപ്പെട്ട നിയമഭേദഗതിയാണ്പ്രഖ്യാപിക്കാനിരിക്കുന്നത്. രണ്ടാമതായി ആദായ നികുതി വരുമാനത്തിന്റെ 40 ശതമാനമായി കുറയ്ക്കുന്നതിനുള്ള ഭേദഗതിയും ഈ ബജറ്റില്‍ ഉണ്ടാകുമെന്നാണ് സൂചന. ആദായ നികുതിയുടെ പരിധി വാര്‍ഷിക വരുമാനം 32,800 യൂറോയില്‍ നിന്ന് 33,800 യൂറോ ആയി വര്‍ധിപ്പിക്കുമെന്നും സൂചനയുണ്ട്. 

നിലവില്‍ മൂന്ന് നിരക്കുകളിലാണ് യു.എസ്.സി ഈടാക്കുന്നത്. 10,036 യൂറോ വരെ വരുമാനമുള്ളവര്‍ക്ക് 2 ശതമാനം നികുതിയും 10,036 മുതല്‍ 16,016 വരെയുള്ള വരുമാനത്തില്‍ നിന്ന് 4 ശതമാനവും 16,016 മുകളില്‍ വരുമാനമുള്ളവര്‍ക്ക് 7 ശതമാനം നികുതിയുമാണ് ഈടാക്കുന്നത്. ഈ ഘടനയ്ക്ക് മാറ്റം വരും.

കൂടാതെ വെള്ളത്തിന്റെ നിരക്ക് ഏര്‍പ്പെടുത്തിയതിനെതിരെയുള്ള പ്രതിഷേധം കണക്കിലെടുത്ത് താഴ്ന്ന വരുമാനക്കാര്‍ക്ക് ഒരു വാട്ടര്‍ ടാക്‌സ് ക്രെഡിറ്റ്
ഏര്‍പ്പെടുത്താനും സര്‍ക്കാര്‍ ആലോചിക്കുന്നു. ജലനിരക്ക് കൂടി വന്നതോടെ സാമ്പത്തിക പ്രതിസന്ധിയിലായവര്‍ക്ക് ഹൌസ് ഹോള്‍ഡ് ബെനഫിറ്റില്‍ 100 യൂറോ അധികം നല്‍കാനും സര്‍ക്കാര്‍ ആലോചിക്കുന്നു. പുതിയ നികുതി ഘടന സംബന്ധിച്ച് ക്യാബിനറ്റ് സബ്കമ്മറ്റിയായ എക്കണോമിക് മാനേജ്‌മെന്റ്‌റ് കൌണ്‍സില്‍ അംഗീകാരംനല്‍കിയതായാണ് സൂചന. പ്രധാനമന്ത്രി എന്‍ഡ കെന്നി, ഉപപ്രധാനമന്ത്രി ജോണ്‍ ബര്‍ട്ടന്‍, ധനമന്ത്രി മൈക്കല്‍ നൂനന്‍, പബ്ലിക് എക്‌സ്പന്‍ഡിച്ചര്‍ മന്ത്രി ബ്രെണ്ടന്‍ ഹൌളിന്‍ എന്നിവര്‍ നടത്തിയ ചര്‍ച്ചയിലാണ് ഇത് സംബന്ധിച്ച് തീരുമാനമായത്.

Scroll To Top