Friday December 09, 2016
Latest Updates

ഐറിഷ് ബജറ്റ് നാളെ

ഐറിഷ് ബജറ്റ് നാളെ

ഡബ്ലിന്‍:കെന്നി സര്‍ക്കാരിന്റെ 2017 ബജറ്റ് ധനമന്ത്രി മൈക്കല്‍ നൂനന്‍ നാളെ (ചൊവ്വാഴ്ച) അവതരിപ്പിക്കും. ടാക്സ് ഇളവ് , സഹായധനം വര്‍ദ്ധിപ്പിക്കല്‍, സ്വയംതൊഴില്‍ ചെയ്യുന്നവര്‍ക്ക് സഹായം എന്നിവ ബജറ്റിലുണ്ടാകുമെന്നാണ് കരുതുന്നത്. സ്വയംസംരഭകര്‍ക്ക് ടാക്സ് ഇളവ് നല്‍കുന്ന കാര്യവും നൂനന്‍ നാളെ ബജറ്റില്‍ പ്രഖ്യാപിക്കും.

സ്വയംതൊഴില്‍ ചെയ്യുന്ന 300,000 പേര്‍ക്കായി 1.2 ബില്ല്യണ്‍ യൂറോ ബജറ്റില്‍ വകയിരുത്തുമെന്നാണ് കരുതുന്നത്. ഭവനങ്ങള്‍ പുതുക്കിപ്പണിയുന്ന പദ്ധതി രണ്ടു വര്‍ഷത്തേയ്ക്കു കൂടി ദീര്‍ഘിപ്പിക്കും.

ക്യാപിറ്റല്‍ ഗെയ്ന്‍സ് ടാക്സ് 10% ആക്കി കുറയ്ക്കാനും സര്‍ക്കാര്‍ തീരുമാനമുണ്ട്. എംപ്ലോയ്മെന്റ് ആന്‍ഡ് ഇന്‍വെസ്റ്റ്മെന്റ് ഇന്‍സന്റീവ് സ്‌കീം വഴി കമ്പനികളില്‍ ജനങ്ങള്‍ക്ക് നിക്ഷേപിക്കാവുന്ന തുകയുടെ പരിധി ഉയര്‍ത്തുകയും ചെയ്യും.

റൂറല്‍ സോഷ്യല്‍ സ്‌കീം പ്രകാരം അയര്‍ലണ്ടിലെ റൂറല്‍ ഏരിയകളില്‍ വികസനമെത്തിക്കാനും, ടൂറിസം മേഖലയെ പരിപോഷിപ്പിക്കാനും ബജറ്റില്‍ പദ്ധതികളുണ്ടാകുമെന്നാണ് കരുതുന്നത്. വെള്ളപ്പൊക്കം തടയുന്ന പദ്ധതിക്കായി 430 മില്ല്യണ്‍ യൂറോ അധികമായി വകയിരുത്തും.

പെട്രോള്‍, ഡീസല്‍, ആല്‍ക്കഹോള്‍ എന്നിവയുടെ വില വര്‍ദ്ധിപ്പിക്കില്ലെങ്കിലും സിഗരറ്റിന് 30 സെന്റ് വില കൂട്ടാനാണ് സാധ്യത.

Scroll To Top