Saturday December 03, 2016
Latest Updates

ഐറിഷ് ബ്രോഡ്ബാന്‍ഡ് നിരക്ക് ഇയു ശരാശരിയേക്കാള്‍ രണ്ടിരട്ടി,വെര്‍ജിന്‍ മീഡിയ വീണ്ടും നിരക്ക് കൂട്ടുന്നു

ഐറിഷ് ബ്രോഡ്ബാന്‍ഡ് നിരക്ക് ഇയു ശരാശരിയേക്കാള്‍ രണ്ടിരട്ടി,വെര്‍ജിന്‍ മീഡിയ വീണ്ടും നിരക്ക് കൂട്ടുന്നു

ഡബ്ലിന്‍:അയര്‍ലണ്ടിലെ ബ്രോഡ്ബാന്ഡ് കമ്പനികള്‍ ഈടാക്കുന്നത് കൊള്ളനിരക്കുകള്‍ എന്ന് ആക്ഷേപം. യൂറോപ്യന്‍ യൂണിയനിലെ മറ്റു രാജ്യങ്ങളില്‍ ഉള്ളതിനേക്കാള്‍ ശരാശരിയേക്കാള്‍ രണ്ടിരട്ടി നിരക്കാണിത്. യൂറോപ്യന്‍ കമ്മീഷനാണ് ഇക്കാര്യം വ്യക്തമാക്കിയത്.
യൂ പി സി പേര് മാറ്റിവന്ന വെര്‍ജിന്‍ മീഡിയ 5 യൂറോ വീതം വര്‍ദ്ധിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു കഴിഞ്ഞിട്ടുണ്ട്

ഇയുവിലെ 28 രാജ്യങ്ങളില്‍ എട്ടെണ്ണത്തിലേതിനേക്കാള്‍ അയര്‍ലണ്ടിലെ ഓവറോള്‍ ഡിജിറ്റല്‍ റാങ്കിങ്ങ് ഉയര്‍ന്നതായി വാര്‍ഷിക സര്‍വെ വ്യക്തമാക്കുന്നു. അയര്‍ലണ്ടിലെ ഇന്റര്‍നെറ്റ് സൗകര്യം മികച്ചതാണെങ്കിലും ഇതിന് ഈടാക്കുന്ന നിരക്ക് ആനുപാതികമല്ല. കഴിഞ്ഞ വര്‍ഷം ബ്രോഡ്ബാന്‍ഡ് ഉപഭോക്താക്കളും എണ്ണം ഗണ്യമായി വര്‍ധിച്ചിട്ടുണ്ട്. ഇന്റര്‍നെറ്റ് വാര്‍ത്തകള്‍, നവമാധ്യമ ഉപയോഗം, ഓണ്‍ലൈന്‍ ഷോപ്പിങ്, ഇ ഗവര്‍മെണ്ട് എന്നിങ്ങനെയും ഉപയോഗം ഏറിയിട്ടുണ്ട്. ഇന്റര്‍നെറ്റ് ഉപയോഗം വര്‍ധിക്കുന്നതിനനുസരിച്ച് ഈ മേഖലയില്‍ പുതിയ ഇടപെടലുകള്‍ ആവശ്യമായി വരും. ഐസിടി സ്‌കില്ലിന്റെ അഭാവം ഒരു വെല്ലുവിളിയാണെന്നും പഠനം വ്യക്തമാക്കുന്നു.

Scroll To Top