Monday December 05, 2016
Latest Updates

ഐറീഷ് ബ്രേക്ക്ഫാസ്റ്റ് ഒരു മിഥ്യയാവുമോ ?ഭക്ഷണപ്രേമികള്‍ ആശങ്കയില്‍ 

ഐറീഷ് ബ്രേക്ക്ഫാസ്റ്റ് ഒരു മിഥ്യയാവുമോ ?ഭക്ഷണപ്രേമികള്‍ ആശങ്കയില്‍ 

ക്യാന്‍സര്‍ ഭീഷണി,തങ്ങള്‍ക്ക് പ്രിയങ്കരമായ ഐറിഷ് ബ്രേക്ക് ഫാസ്റ്റിനെ തീന്‍മേശയില്‍ നിന്ന് തുടച്ചുമാറ്റാന്‍ പോകുകകയാണോ എന്ന ദുഃഖത്തിലാണ് അയര്‍ലണ്ട്. 5000 കാലറി നല്‍കുന്ന ഈ പ്രിയപ്പെട്ട പ്രാതല്‍ കാലറിക്കണക്കില്‍ അല്‍പ്പം അധികമാണെന്ന് സമ്മതിക്കാമെങ്കിലും, അതിനെ ക്യാന്‍സര്‍ ഭീകരനാക്കുന്നത് ഇനിയും ദഹിച്ചിട്ടില്ല ബ്രേക്ക് ഫാസറ്റ് പ്രേമികള്‍ക്ക്. 

ആദ്യം സിഗരറ്റിനെ ഒഴിവാക്കി, പിന്നെ മദ്യത്തെ, ടാപ്പ് വാട്ടര്‍ ബോട്ടില്‍ ചെയ്യുന്നതിനെ, ഇപ്പോള്‍ തങ്ങളുടെ പ്രിയപ്പെട്ട ആഹാരത്തെയും ക്യാന്‍സര്‍ ഭീതിക്കാര്‍ കരിംപട്ടികയിലാക്കുന്ന അമര്‍ഷം ഇവരില്‍ പുകയുന്നു. ബേക്കണും, സോസേജും, ഹാമും ക്യാന്‍സറിനു കാരണമാകുന്നു എന്ന് ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചതാണ് ഇവരുടെ വിഷമത്തിന് കാരണം ആയിരിക്കുന്നത്.

മുട്ടയും, ഐറിഷ് ബേക്കണും, ഐറിഷ് സോസേജും, ഫ്രൈഡ് ടൊമാറ്റോയും, ബ്ല്ാക്ക് ആന്‍ഡ് വൈറ്റ് പുഡ്ഡിംഗും ഒക്കെച്ചേര്‍ത്ത ഐറിഷ് ബ്രേക്ക് ഫാസ്റ്റ് സ്വപ്നം കണ്ടാണ് സ്വന്തം നാട്ടിലേ്ക്ക് മടങ്ങുതെന്ന് അയര്‍ലണ്ടിന് പുറത്ത് താമസിക്കേണ്ടി വരുന്നവര്‍ സാക്ഷ്യപ്പെടു്ത്തുന്നു. അമേരിക്കയും, ജെര്‍മനിയും, ഫ്രാന്‍സും ഉള്‍പ്പടെ ഒരു രാജ്യത്തിനും ബ്രേക്ഫാസ്റ്റിന്റെ കാര്യത്തില്‍ അയര്‍ലണ്ടിന് അടുത്ത് പോലും എത്താന്‍ കഴിയില്ല എന്നാണ് ഐറീഷ് ബ്രേക് ഫാസറ്റിന്റെ ആരാധകരുടെ അവകാശവാദം. 

Scroll To Top