Friday December 09, 2016
Latest Updates

അമേരിക്കയിലേയ്ക്ക് ഐറിഷ് ബീഫ് കയറ്റുമതി പുനരാരംഭിച്ചു 

അമേരിക്കയിലേയ്ക്ക് ഐറിഷ് ബീഫ് കയറ്റുമതി പുനരാരംഭിച്ചു 

വെക്‌സ്‌ഫോര്‍ഡ് :16 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഐറിഷ് ബീഫ് അമേരിക്കയിലേയ്ക്ക് കയറ്റുമതി പുനരാരംഭിച്ചു.മുമ്പ് അമേരിക്ക ഐറിഷ് ബീഫിന് ഏര്‍പ്പെടുത്തിയിരുന്ന നിരോധനം നീക്കിയതിനെ തുടര്‍ന്നാണിത്.

അമേരിക്കയില്‍ വളരെ പ്രശസ്തമായിരുന്ന ഐറിഷ് ബീഫിന് ആവശ്യക്കാര്‍ ഏറെയായിരുന്നു.നൂറുകണക്കിന് മില്യന്‍ യൂറോയുടെ ഇടപാടുകള്‍ ഇരു രാജ്യങ്ങളും തമ്മില്‍ ഉണ്ടായിരുന്നു.

16 വര്‍ഷങ്ങള്‍ക്ക് ശേഷം നിരോധനം നീക്കിയ സാഹചര്യത്തില്‍ ഐറിഷ് സര്‍ക്കാരിന്റെ മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തില്‍ ഐറിഷ് ബീഫിന്റെ വിപണി വീണ്ടെടുക്കാന്‍ വാഷിംഗ്റ്റണ്‍,റൂഡ് ഐസലാന്‍ഡ്,ബോസ്റ്റണ്‍ എന്നി നഗരങ്ങളടക്കം നിരവധി സ്ഥലങ്ങളില്‍ പ്രചാരണ പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്.

Scroll To Top