Saturday December 03, 2016
Latest Updates

ഐറിഷ് ബീഫ് കഴിക്കും മുമ്പേ ഓര്‍മ്മിക്കേണ്ട കാര്യങ്ങള്‍…

ഐറിഷ് ബീഫ് കഴിക്കും മുമ്പേ ഓര്‍മ്മിക്കേണ്ട കാര്യങ്ങള്‍…

കൂടുതല്‍ ഇറച്ചി ലഭിക്കുന്നതിനായി അയര്‍ലണ്ടിലെ കന്നുകാലികളില്‍ ഹോര്‍മോണ്‍ കുത്തി വയ്ക്കുന്നതായി ആരോപണം. ആരോപണവുമായി ബന്ധപ്പെട്ട് തങ്ങള്‍ അന്വേഷമം നടത്തി വരികയാണെന്നുള്ള കാര്യം കാര്‍ഷിക വകുപ്പ് സ്ഥിരീകരിക്കുകയും ചെയ്തു. ഇറച്ചി കൂടുതല്‍ ലഭിക്കാനായി ഹോര്‍മോണായ ‘ക്ലെന്‍ബ്യുട്ടെറോള്‍’ കുത്തി വയ്ക്കുന്നതായാണ് ആരോപണമുയര്‍ന്നിട്ടുള്ളത്.

ആരോപണത്തിന്റെ ഭാഗമായി മൃഗങ്ങളുടെ സാംപിള്‍ സ്വീകരിച്ചിട്ടുണ്ടെന്നും, ഫുഡ് സേഫ്റ്റി അതോറിറ്റി ഓഫ് അയര്‍ലണ്ടിനെ വിവരമറിയിച്ചിട്ടുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി. അതേസമയം ഇപ്പോള്‍ വിപണിയിലുള്ള മാംസം കഴിക്കുന്നത് ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കില്ലെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.

Scroll To Top