Saturday December 03, 2016
Latest Updates

പണം തിരിമറി: മൂന്ന് ഐറിഷ് ബാങ്കര്‍മാര്‍ ജയിലിലേയ്ക്ക്,ശതകോടികളുടെ ആസ്തിയുള്ള കുറ്റവാളികള്‍ അന്തിയുറങ്ങിയത് മൗണ്ട് ജോയ് ജയിലില്‍

പണം തിരിമറി: മൂന്ന് ഐറിഷ് ബാങ്കര്‍മാര്‍ ജയിലിലേയ്ക്ക്,ശതകോടികളുടെ ആസ്തിയുള്ള കുറ്റവാളികള്‍ അന്തിയുറങ്ങിയത് മൗണ്ട് ജോയ് ജയിലില്‍

ഡബ്ലിന്‍:8.03 ബില്ല്യണ്‍ ഡോളര്‍ തിരിമറി നടത്തിയതിന് അറസ്റ്റിലായ മൂന്ന് മുന്‍ ബാങ്കര്‍മാര്‍ക്ക് കോടതി ജയില്‍ശിക്ഷ വിധിച്ചു. അയര്‍ലണ്ടിന്റെ ചരിത്രത്തിലെ ഏറ്റവും നീണ്ട വിചാരണയ്ക്കൊടുവില്‍ ജഡ്ജായ മാര്‍ട്ടിന്‍ നോലാനാണ് ശിക്ഷ വിധിച്ചത്. ആംഗ്ലോ ഐറഷ് ബാങ്കിലെ ഉദ്യോഗസ്ഥരായ വില്ലി മക്കാറ്റിര്‍ (65), ഡെനിസ് കാസി (56), ജോണ്‍ ബോവ് (52) എന്നിവരാണ് ശിക്ഷിക്കപ്പെട്ടത്. മക്കറ്റിറിന് മൂന്നര വര്‍ഷം, ബോവിന് രണ്ടു വര്‍ഷം, കാസിക്ക് രണ്ടു വര്‍ഷവും ഒന്നര മാസവും എന്നിങ്ങനെയാണ് തടവുശിക്ഷ.

തടവ് ശിക്ഷയ്ക്ക് വിധിക്കപ്പെട്ട ശതകോടികളുടെ ആസ്തിയുള്ള ബാങ്കര്‍മാര്‍ ഇന്നലെ മൗണ്ട് ജോയ് ജയിലിലാണ്   അന്തിയുറങ്ങിയത്

2008 സെപ്റ്റംബര്‍ 26നും 30നും ഇടയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കണക്ക് പെരുപ്പിച്ചുകാട്ടി കൂടുതല്‍ പേരെ ബാങ്കിലേയ്ക്ക് ആകര്‍ഷിക്കാന്‍ മൂവരും ചേര്‍ന്ന് ശ്രമം നടത്തുകയായിരുന്നു. യഥാര്‍ത്ഥത്തില്‍ ഉള്ളതിനെക്കാള്‍ 8.03 ബില്ല്യണ്‍ ഡോളര്‍ ബാങ്കിന് കോര്‍പ്പറേറ്റ് ഡെപ്പോസിറ്റായി ഉണ്ട് എന്ന് കള്ളക്കണക്ക് നിരത്തുകയായിരുന്നു ഇവര്‍. വിശ്വാസവഞ്ചന, ചതി, അഴിമതി എന്നവ നടത്തുകയായിരുന്നു ഇവരെന്ന് കോടതി നിരീക്ഷിച്ചു.

Scroll To Top