Tuesday December 06, 2016
Latest Updates

അയര്‍ലണ്ടിലെ കൗമാരക്കാരില്‍ മദ്യപാനവും പുകവലിയും കുറവെന്ന് റിപ്പോര്‍ട്ട്

അയര്‍ലണ്ടിലെ കൗമാരക്കാരില്‍ മദ്യപാനവും പുകവലിയും കുറവെന്ന് റിപ്പോര്‍ട്ട്

ഡബ്ലിന്‍:ഐറിഷ് കൗമാരക്കാരില്‍ മദ്യപാനം, പുകവലി, ഗ്യാംബ്ലിങ്, മയക്കുമരുന്ന് ഉപയോഗം എന്നിവ കുറയുന്നതായി റിപ്പോര്‍ട്ട്. യൂറോപ്യന്‍ സ്‌കൂള്‍ സര്‍വേ പ്രോജക്ട് ഓണ്‍ ആല്‍ക്കഹോള്‍ ആന്‍ഡ് ഡ്രഗ്സ് ആണ് യൂറോപ്പിലെ 35 രാജ്യങ്ങളിലുള്ള 90,000ലേറെ വിദ്യാര്‍ത്ഥികളിലായി ഈ പഠനം നടത്തിയത്.

കഴിഞ്ഞ 20 വര്‍ഷത്തിനിടെ ഐറിഷ് കൗമാരക്കാരില്‍ മദ്യപാനം 15% കുറഞ്ഞതായാണ് റിപ്പോര്‍ട്ട് പറയുന്നത്. എങ്കിലും യൂറോപ്പില്‍ ഇപ്പോഴും ഏറ്റവും കൂടുതല്‍ മദ്യം കഴിക്കുന്നത് അയര്‍ലണ്ടിലെ കൗമാരക്കാര്‍ തന്നെയാണ്. ബിയര്‍, സ്പിരിറ്റ് എന്നിവയാണ് ഇവിടുത്തെ കുട്ടികള്‍ ഉപയോഗിക്കുന്നത്.

കഞ്ചാവ്, കൊക്കെയ്ന്‍ എന്നിവ ഇവിടെ എളുപ്പത്തില്‍ ലഭിക്കുമെന്നും കുട്ടികള്‍ സാക്ഷ്യപ്പെടുത്തുന്നു. കഴിഞ്ഞ ഒരു വര്‍ഷം അയര്‍ലണ്ടിലെ 10ല്‍ ഒന്ന് കൗമാരക്കാരും തങ്ങള്‍ ഗ്യാംബ്ലിങ്ങില്‍ ഏര്‍പ്പെട്ടതായി തുറന്നുപറയുന്നു.

പുകവലിക്കുന്ന കൗമാരക്കാരുടെ എണ്ണവും അയര്‍ലണ്ടില്‍ കുറഞ്ഞിട്ടുണ്ട്. പുകവലിയില്‍ ആണ്‍കുട്ടികളാണ് പെണ്‍കുട്ടികളെക്കാള്‍ മുമ്പില്‍. പൊതുവെ യൂറോപ്പില്‍ കൗമാരക്കാര്‍ക്കിടയില്‍ പുകവലി ശീലം കുറഞ്ഞുവരുന്നതായാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

Scroll To Top