Saturday December 10, 2016
Latest Updates

ഐറിന്‍ സെബാസ്റ്റ്യന് നൂറുമേനി വിജയം,തൊട്ടതെല്ലാം പൊന്നാക്കിയ വീരഗാഥ !

ഐറിന്‍ സെബാസ്റ്റ്യന് നൂറുമേനി വിജയം,തൊട്ടതെല്ലാം പൊന്നാക്കിയ വീരഗാഥ !

ഡബ്ലിന്‍: പ്രതീക്ഷിച്ചിരുന്നവര്‍ക്കാര്‍ക്കും തെറ്റിയില്ല.ലീവിംഗ് സെര്‍ട്ട് റിസള്‍ട്ട് വരുമ്പോള്‍ ഉന്നതവിജയം ഒരിക്കല്‍ കൂടി ക്ലൂണിയിലെ ഐറിന്‍ സെബാസ്റ്റ്യന്റെ വീട്ടിലേയ്ക്ക് വിരുന്ന് വരുമെന്ന് പ്രതീക്ഷിച്ചിരുന്നവരാണ് ഐറിനെ അറിയുന്നവരില്‍ ഏറെയും.ജൂനിയര്‍ സെര്‍റ്റ് പരീക്ഷയില്‍ അടക്കം തൊട്ടതെല്ലാം പൊന്നാക്കിയ ഐറിന്റെ വൈഭവം എത്രയോ തവണ കണ്ടറിഞ്ഞവരാണവര്‍ .

ബ്ലാഞ്ചസ് ടൌണിലെ ബോംബെ ബസാറിലെ  ജീവനക്കാരനായ ചങ്ങനാശ്ശേരി കുറുപ്പന്‍മ്പറമ്പില്‍ സെബാസ്റ്റ്യന്‍ ജോസഫിന്റെയും ജയിംസ് കൊളോണി ആശുപത്രിയിലെ സ്റ്റാഫ് നഴ്‌സായ ലീസമ്മ സെബാസ്റ്റ്യന്റെയും രണ്ടാമത്തെ മകളാണ് ലീവിംഗ് സേര്‍ട്ട് പരീക്ഷയില്‍ മലയാളികളില്‍ ഒന്നാമതെത്തിയ ഐറിന്‍ സെബാസ്റ്റ്യന്‍.പഠനത്തിലും പഠനേതര പ്രവര്‍ത്തനങ്ങളിലും ഒരേ പോലെ തിളങ്ങുന്ന ഐറിന്‍ നൃത്തത്തിലും,ക്വിസ് മത്സരങ്ങളിലും മികച്ച പ്രകടനം കാഴ്ച വെച്ചിട്ടുണ്ട്.ജീസസ് യൂത്തിന്റെ സജീവ പ്രവര്‍ത്തക കൂടിയാണ് ഐറിന്‍.

 ഗ്രാജ്വേഷന്‍ സെറിമണിയില്‍ ഐറിന്‍ ,സഹപാഠിയോടൊപ്പം


ഗ്രാജ്വേഷന്‍ സെറിമണിയില്‍ ഐറിന്‍ ,സഹപാഠിയോടൊപ്പം

‘അന്നന്നത്തെ പാഠങ്ങള്‍ അന്നന്ന് തന്നെ പഠിച്ചു.അതാണ് വിജയത്തിന് പ്രധാന കാരണം’.ഐറിന്‍ പറഞ്ഞു.യൂ സി ഡിയില്‍ പഠിക്കുന്ന ചേച്ചി,ഷാരോണ്‍ സെബാസ്റ്റ്യന്റെ പിന്തുണയും സഹായവും ഒത്തിരി സഹായിച്ചു’.കാബ്ര സെന്റ് ഡോമിനിക്‌സ് കോളജിലാണ് ഐറിന്‍ പഠിച്ചത്.

റിസള്‍ട്ട് വന്നപ്പോള്‍ കങ്ങഴയിലെ കുടുംബവീട്ടിലായിരുന്നു ഇന്നലെ ഐറിന്‍.വല്യമ്മച്ചിയുടെ സംസ്‌കാരചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയതാണ്.ഇന്നലെ രാവിലെ റിസള്‍ട്ട് വന്നെങ്കിലും വൈകിട്ട് അമ്മ വിളിച്ചു പറഞ്ഞപ്പോഴാണ് വിജയം ഇത്ര വലുതാണെന്ന് ഐറിന്‍ അറിഞ്ഞത്.ഡബ്ലിനില്‍ ചെന്നിട്ട് ഒന്ന് കൂടി പോയി റിസള്‍ട്ട് നോക്കണം,വിശ്വസിക്കാനാവുന്നില്ല .ഐറിന്‍ ‘ഐറിഷ് മലയാളിയോട് പറഞ്ഞു.’ നല്ല മാര്‍ക്ക് കാണും എന്നറിയാമായിരുന്നു.എങ്കിലും ഇത്ര വലിയ ഒരു വിജയം പ്രതീക്ഷിച്ചില്ല..’ഐറിന്‍ പറയുന്നു.റിസള്‍ട്ട് നോക്കാനുള്ള പിന്‍നമ്പര്‍ നാട്ടിലേയ്ക്ക് പോകാനുള്ള ധൃതിയില്‍ ഐറിന്‍ എടുത്തിരുന്നില്ല.കഴിഞ്ഞ ദിവസം ഡബ്ലിനില്‍ തിരിച്ചെത്തിയ അമ്മ ലിസമ്മയ്ക്കും ആദ്യം പിന്‍നമ്പര്‍ കണ്ടെത്താനായില്ല.പിന്‍നമ്പര്‍ അന്വേഷിച്ച് സ്‌കൂളില്‍ എത്തിയെങ്കിലും അപ്പോഴേയ്ക്കും സ്‌കൂള്‍ അടച്ചു പോവുകയും ചെയ്തു.

കങ്ങഴയിലും ,ക്ലൂണിയിലും ഒരേ പോലെ ആശങ്കയുടെ നിമിഷങ്ങള്‍.അവസാനം പിന്‍നമ്പര്‍ കണ്ടെത്തിയതോടെ ഇരട്ടി മധുരമായി വിജയവും വന്നെത്തി.ക്ലൂണിയിലെ വീട്ടിലേയ്ക്ക് അഭിനന്ദന പ്രവാഹമായിരുന്നു പിന്നെ.

‘ഇത്രയും മാര്‍ക്ക് കിട്ടും എന്നറിഞ്ഞിരുന്നെങ്കില്‍ മെഡിക്കല്‍ പ്രവേശനത്തിന് ഒരുങ്ങിയേനെ.’ഐറിന്‍ പറയുന്നു.ഇക്കൊല്ലം ഡെന്റ്റസ്റ്റ്രിയ്ക്ക് ചേരാനുള്ള തയാറെടുപ്പുകളെ ഐറിന്‍ ചെയ്തിരുന്നുള്ളൂ.അടുത്ത കൊല്ലം എന്ട്രന്‍സ് എഴുതി മെഡിസിന് ചേരണം.ഐറിന്‍ നിശ്ചയ ദാര്‍ഡ്യം മറച്ചു വെച്ചില്ല.

Scroll To Top