Friday December 09, 2016
Latest Updates

ഐറിഷ് ഇലക്ഷന്‍:കോര്‍ക്ക് സൗത്ത് സെന്‍ട്രല്‍ മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥികളായി

ഐറിഷ് ഇലക്ഷന്‍:കോര്‍ക്ക് സൗത്ത് സെന്‍ട്രല്‍ മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥികളായി

കോര്‍ക്ക്:ഐറിഷ് പാര്‍ലമെന്റ് പൊതു തിരഞ്ഞെടുപ്പിലേക്ക് കോര്‍ക്ക് സൗത്ത് സെന്‍ട്രല്‍ മണ്ഡലത്തിലേക്ക് സ്ഥാനാര്‍ത്ഥികളായി. നിലവിലുള്ള  അഞ്ചു ടി ഡി മാരും ഇവിടെ മത്സരിക്കുന്നുണ്ട്.ഫിനാ ഫാള്‍ പാര്‍ട്ടിയുടെ ലീഡറും പ്രധാനമന്ത്രി സ്ഥാനാര്‍ഥിയുമായ മൈക്കില്‍ മാര്‍ട്ടിന്‍,ഫിനഗേല്‍ പാര്‍ട്ടിയുടെ ക്യാബിനറ്റ് മന്ത്രി സൈമണ്‍ കോണ്‍വേ,ഓറിയാറ്റ്‌സ് ഹെല്‍ത്ത് കമ്മിറ്റിയുടെ ചെയര്‍മാന്‍(ഫിനഗേല്‍) ജെറി ബട്ടിമര്‍, ഫിനാ ഫാള്‍ സാമ്പത്തിക കാര്യ വക്താവ് മൈക്കിള്‍ മക്ഗ്രാത്ത്,ലേബര്‍ പാര്‍ട്ടിയുടെ നിലവിലുള്ള ടി ഡി കീരാന്‍ ലീഞ്ച് എന്നിവരാവും പ്രധാനമായും മത്സരരംഗത്ത് ഉണ്ടാവുക.CORK SOU CEN

കോര്‍ക്ക് സിറ്റിയിലെ സ്വതന്ത്ര കൗണ്‍സിലര്‍ ആയ മൈക്ക് ഫിന്‍ കോര്‍ക്ക് സൗത്ത് സെന്‍ട്രല്‍ മണ്ഡലത്തില്‍ മത്സരിക്കും എന്ന് ഇന്നലെ അറിയിച്ചിട്ടുണ്ട്.ഇതോടെ ആകെ സ്ഥാനര്‍ഥികളുടെ എണ്ണം 11 ആയി.

ബിഷപ്‌സ് ടൌണ്‍ ,ബാലിഗര്‍വന്‍,ഡോഗ്ലാസ്,കാരിഗ് ലൈന്‍,മങ്ക്‌സ് ടൌണ്‍,ലിസ്‌ക്ലെരി,കില്‍ പാട്രിക്,ടെമ്പിള്‍ബ്രീഡി എന്നീ മേഖലകള്‍ സൌത്ത് സെന്‍ട്രല്‍ മണ്ഡലത്തില്‍ ഉള്‍പ്പെടുന്നു;

പൊതു തിരഞ്ഞെടുപ്പ് നവംബറില്‍ നടക്കപ്പെടും എന്ന് സൂചനകള്‍ ഉള്ളതിനാല്‍ മിക്ക പാര്‍ട്ടികളും സ്ഥാനാര്‍ഥികളെ നിശ്ചയിച്ചു കഴിഞ്ഞിട്ടുണ്ട്.അയര്‍ലണ്ടിലെ വിവിധ പാര്‍ലമെന്റ് മണ്ഡലങ്ങളും അവയില്‍ നിന്നും തിരഞ്ഞെടുക്കപ്പെടെണ്ട ടി ഡി മാരുടെ എണ്ണവും താഴെ കൊടുത്തിരിക്കുന്നു.election 2015 ir.jpg CONelection 2015 ir.jpg CON2

Scroll To Top