Sunday December 11, 2016
Latest Updates

അയര്‍ലണ്ടില്‍ എത്തുന്ന അഭയാര്‍ഥികളെ ആദ്യം പാര്‍പ്പിക്കുന്നത് കില്‍ഡയറില്‍,കൂടുതല്‍ മുസ്ലീം പള്ളികള്‍ പണിയും,കുട്ടികള്‍ക്ക് പ്രത്യേക സംരക്ഷണം

അയര്‍ലണ്ടില്‍ എത്തുന്ന അഭയാര്‍ഥികളെ ആദ്യം പാര്‍പ്പിക്കുന്നത് കില്‍ഡയറില്‍,കൂടുതല്‍ മുസ്ലീം പള്ളികള്‍ പണിയും,കുട്ടികള്‍ക്ക് പ്രത്യേക സംരക്ഷണം

ഡബ്ലിന്‍:അടുത്ത ഏതാനം മാസങ്ങള്‍ക്കുള്ളില്‍ അയര്‍ലണ്ടില്‍ എത്തുന്ന 2900 അഭയാര്‍ഥികളടക്കം 4000 പേരെ അയര്‍ലണ്ടിന്റെ വിവിധ ഭാഗങ്ങളിലായി താമസിപ്പിക്കാനുള്ള ഊര്‍ജിതശ്രമങ്ങള്‍ സര്‍ക്കാര്‍ ആരംഭിച്ചു.ഇറാക്ക്,ഇരിട്രിയ,സിറിയ എന്നീ രാജ്യങ്ങളില്‍ നിന്നും ഗ്രീസ്,ഹംഗറി,ഇറ്റലി എന്നിവിടങ്ങളിലെ അഭയാര്‍ഥി ക്യാമ്പുകളില്‍ കഴിയുന്ന 140000 അഭയാര്‍ഥികളെ വിവിധരാജ്യങ്ങളിലായി പുനരധിവസിപ്പിക്കാനുള്ള പദ്ധതിയുടെ ഭാഗമാണിത്.sta

അടുത്ത രണ്ടു വര്‍ഷത്തിനകം അഭയാര്‍ഥികളുടെ എണ്ണം ഇരുപതിനായിരം ആയി വര്‍ധിക്കും.ഇപ്പോള്‍ സ്വീകരിക്കുന്ന 4000 പേരുടെ കുടുംബങ്ങളുടെ റീ യൂണിഫിക്കേഷന്‍ സാധ്യമാവുന്നതോടെയാണിത്.ഒരു അഭയാര്‍ഥി കുടുംബത്തില്‍ ശരാശരി എണ്ണം 4 പേരില്‍ അധികമായതിനാാലും,രണ്ടാം ഘട്ടത്തില്‍ ഇപ്പോഴുള്ളത്ര അഭയാര്‍ഥികള്‍ എങ്കിലും വീണ്ടും വരും എന്നതിനാലും സര്‍ക്കാര്‍ കണക്കുകള്‍ ഇരട്ടിക്കാന്‍ ഇടയുണ്ട്.

അയര്‍ലണ്ടില്‍ എത്തുന്നവരെ പുനരധിവസിപ്പിക്കാനുള്ള പദ്ധതിയ്ക്ക് മന്ത്രിസഭായോഗം ഇന്നലെ അനുമതി നല്‍കി.എല്ലാ സൌകര്യങ്ങളോടെയും അയര്‍ലണ്ടിന്റെ വിവിധ കൌണ്ടികളിലായി അടുത്ത ആഴ്ച്ചകളില്‍ തന്നെ ഇവര്‍ക്ക് വേണ്ടി സൗകര്യം ഒരുക്കും.ഒറ്റപ്പെട്ടു പോയ കുട്ടികള്‍,അബലകളായ സ്ത്രീകള്‍ എന്നിവരെ പ്രത്യേക പരിഗണന നല്‍കി സംരക്ഷിക്കും.ആരാധനാ സ്വാതന്ത്ര്യത്തിനു വേണ്ട സൌകര്യങ്ങള്‍ സര്‍ക്കാരുകള്‍ ഒരുക്കി നല്കണം എന്ന യൂ എന്‍ നിര്‍ദേശത്തിന്റെ ഭാഗമായി കൂടുതല്‍ ആരാധനാലയങ്ങള്‍ അഭയാര്‍ഥികള്‍ക്ക് വേണ്ടി തുറക്കും.

അഭയാര്‍ഥികളെ പുനരധിവസിപ്പിക്കുന്നത് സംബന്ധിച്ച അയര്‍ലണ്ടിന്റെ തീരുമാനങ്ങള്‍ വ്യക്തമായാതോടെ,കൌണ്ടി കില്‍ഡയറിലെ പഴയ ഹോട്ടല്‍ അഭയാര്‍ഥികളെ സ്വീകരിക്കുവാന്‍ ആരംഭിച്ചു.മൊണാസ്‌റ്റെറെവിനിലെ ഹാസല്‍ ഹോട്ടലാണ് അഭയാര്‍ഥികള്‍ക്ക് അവര്‍ എവിടെയെങ്കിലും താമസം തുടങ്ങുന്നതനു മുമ്പുള്ള റിസപ്ഷന്‍ സെന്ററായി മാറിയിരിക്കുന്നത്. നാല് സിറിയക്കാര്‍ ഇതിനകം ഇവിടെ താമസം തുടങ്ങിക്കഴിഞ്ഞു.വരുന്ന ആഴ്ചകളില്‍ ലെബനില്‍ നിന്ന് ആദ്യം 72 പേരും പിന്നീട് 420 പേരും എത്തും.അടുത്ത വര്‍ഷം മുഴുവന്‍ അവര്‍ ഇവിടെയാവും താമസിക്കുക.

തുറന്ന മനസ്സോടെ അഭയാര്‍ഥികളെ സ്വീകരിക്കുമ്പോഴും അവര്‍ നേരിടാന്‍ ഇടയുള്ള പ്രശ്‌നങ്ങള്‍ താമസം ഒരുക്കുന്നവരെ ആശങ്കയിലാക്കുന്നുണ്ട്.അഭയാര്‍ഥികളുടെ കുട്ടികള്‍ സ്‌കൂളുകള്‍ നേരിടേണ്ടി വരുന്ന ഭാഷാ പ്രശ്‌നമാണ് അവയിലൊന്ന്. അഭയാര്‍ത്ഥികള്‍ ഏതാനും മാസം മാത്രമേ ഇവിടെ തങ്ങുകയുള്ളൂ എന്നും പിന്നീട് അവരെ മറ്റെവിടെയെങ്കിലും പാര്‍പ്പിക്കുമെന്നും ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ജസ്റ്റിസ് പറയുന്നു. 

Scroll To Top