Monday December 05, 2016
Latest Updates

അയര്‍ലണ്ടിലെ സ്‌കൂളുകളിലെ പ്രവേശനത്തില്‍ എല്ലാവര്‍ക്കും തുല്യ പരിഗണന:നിയമ ഭേദഗതി ഉടനെന്ന് വിദ്യാഭ്യാസ മന്ത്രി 

അയര്‍ലണ്ടിലെ സ്‌കൂളുകളിലെ പ്രവേശനത്തില്‍ എല്ലാവര്‍ക്കും തുല്യ പരിഗണന:നിയമ ഭേദഗതി ഉടനെന്ന് വിദ്യാഭ്യാസ മന്ത്രി 

ഡബ്ലിന്‍:അയര്‍ലണ്ടിലെ കത്തോലിക്ക സ്‌കൂളുകള്‍ക്കെതിരെ വിദ്യാഭ്യാസ മന്ത്രി ജാന്‍ ഒ സുള്ളിവന്‍ വീണ്ടും വാളോങ്ങുന്നു. ഐറിഷ് സ്‌കൂളുകളിലെ പ്രവേശന മാനദണ്ഡങ്ങള്‍ തുല്യതാ നിയത്തിനും ഭരണ ഘടനയ്ക്കും എതിരാണെന്ന് മന്ത്രി പറഞ്ഞു.

ഇതിനെതിരെ അടിയന്തര നിയമനിര്‍മ്മാണം കൊണ്ടുവരുമെന്ന് സുള്ളിവന്‍ പറഞ്ഞു.സ്‌കൂളുകളുടെ പ്രാദേശിക പരിധിയില്‍ താമസിക്കുന്നവര്‍ക്ക് മുന്‍ഗണന നല്കുക എന്ന തത്വമാവും പുതിയ ഭേദഗതിയില്‍ ഉണ്ടാവുക.പാര്‍ലിമെന്റില്‍ ഇവ പരിഗണനയ്ക്ക് എടുക്കുംമുമ്പ് പൊതുജനങ്ങളുടെ അഭിപ്രായവും പരിഗണിയ്ക്കും.

ആകെയുള്ളതിന്റെ 90 % വരുന്ന ഐറിഷ് കത്തോലിക്ക സ്‌കൂളുകളിലെ പ്രവേശന നടപടികളില്‍ കത്തോലിക്ക വിദ്യാര്‍ത്ഥികള്‍ക്കാണ് പ്രഥമ പരിഗണന. ഇത് അംഗീകരിക്കാനാകില്ലെന്ന് മന്ത്രി പറഞ്ഞു. വിദ്യാര്‍ത്ഥികളെ വേര്‍തിരിച്ച് കാണുന്നതിലൂടെ ഐറിഷ് കത്തോലിക്ക സ്‌കൂളുകളില്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 44.2.4 ന്റെ ലംഘനം നടക്കുന്നതായി നേരത്തെ ഇക്വാളിറ്റി അതോറിറ്റി നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. 

സര്‍ക്കാര്‍ ഫണ്ടിങ്ങില്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകളില്‍ വിദ്യാര്‍ത്ഥികളോട് വിവേചന പൂര്‍വ്വം പെരുമാറുകയും അഡ്മിഷന്‍ നടപടികളില്‍ വേര്‍തിരിവ് കാണിക്കുകയും ചെയ്യുന്നത് അംഗീകരിക്കാനാകില്ലെന്നു മന്ത്രി പറഞ്ഞു. സര്‍ക്കാര്‍ ഫണ്ടില്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകളില്‍ വിദ്യാര്‍ത്ഥികളോട് വേര്‍തിരിവ് കാണിക്കരുതെന് ആര്‍ട്ടിക്കിള്‍ 44.2.4 നിഷ്‌ക്കര്‍ഷിക്കുന്നുണ്ട്. എന്നാല്‍ കത്തോലിക്ക സ്‌കൂളുകളില്‍ ഈ ആര്‍ട്ടിക്കിളിന്റെ ലഘനമാണ് നിരന്തരം നടക്കുന്നത്. ഇത്തരം റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് സ്‌കൂളുകളുടെ നടത്തിപ്പ് ചുമതല സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ ശ്രമിക്കുന്നത്. 

കത്തോലിക്ക സ്‌കൂളുകളില്‍ വിവേചനം നടക്കുന്നുവെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ 2012 ഏപ്രിലില്‍ സര്‍ക്കാര്‍ 43 ഓളം മേഖലകളില്‍ അന്വേഷണം നടത്തിയിരുന്നു. ഈ അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ 23 ഇടങ്ങളിലും സര്‍ക്കാര്‍ സ്‌കൂളുകളുടെ നിയന്ത്രണം സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് അഭിപ്രായം ഉയര്‍ന്നു. ഈ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് സ്‌കൂളുകള്‍ ഏറ്റെടുക്കുന്നതിനുള്ള നടപടികള്‍ ത്വരിതപ്പെടുത്തി സര്‍ക്കാര്‍ മുന്നോട്ടു പോകുന്നത്. നേരത്തെ രണ്ടു സ്‌കൂളുകള്‍ എഡ്യൂക്കേഷന്‍ ടുഗതറുമായി ലയിച്ചെങ്കിലും സര്‍ക്കാര്‍ ഏറ്റെടുക്കുന്നതിനുള്ള നടപടികളില്‍ പുരോഗതിയില്ല. 

ഈ സാഹചര്യത്തില്‍ പ്രവേശന മാനദണ്ഡം ഭരണഘടനാനുസൃതമാക്കാനുള്ള ഏതു നടപടിയും സ്വീകരിക്കുമെന്നാണ് മന്ത്രി ഇന്നലെ വെളിപ്പെടുത്തിയത്.


Scroll To Top