Tuesday December 06, 2016
Latest Updates

ക്രിസ്തുമസിന് സ്‌നോമാന്‍ വരില്ല,സാന്റ മാത്രം !

ക്രിസ്തുമസിന് സ്‌നോമാന്‍ വരില്ല,സാന്റ മാത്രം !

ഡബ്ലിന്‍:അയര്‍ലണ്ടില്‍ ക്രിസ്തുമസിന് സ്‌നോമാന്‍ വരില്ലെന്ന് കാലാവസ്ഥാകേന്ദ്രം.സാന്റായോടൊപ്പം സ്‌നോമാനും ക്രിസ്തുമസിനെത്തുമെന്നും വൈറ്റ് ക്രിസ്മസ് ആയിരിക്കുമെന്നുമായിരുന്നു മെറ്റ് എറാന്റെ ആദ്യപ്രവചനം.

അയര്‍ലണ്ടില്‍ ക്രിസ്തുമസ് ദിനവും സെന്റ് സ്റ്റീഫന്‍സ് ദിനവും മഴയുംതണുപ്പും നിറഞ്ഞ സമ്മിശ്ര കാലാവസ്ഥ ആയിരിക്കുമെന്നാണ് മെറ്റ് എറാന്‍ ഇപ്പോള്‍ സൂചിപ്പിക്കുന്നത്

ഇന്ന് പൊതുവെ വരണ്ട കാലാവസ്ഥ ആയിരിക്കും. ചൊവ്വാഴ്ച നേരിയ തോതില്‍ മഴ പ്രതീക്ഷിക്കാം. എന്നാല്‍ ക്രിസ്തുമസ് ദിനമായ വ്യാഴാഴ്ച കാലാവസ്ഥ തെളിയും. എന്നാല്‍ മഞ്ഞും തണുപ്പും പ്രതീക്ഷിക്കാം. സെന്റ് സ്റ്റീഫന്‍സ് ദിനത്തില്‍പടിഞ്ഞാറന്‍ മേഖലയില്‍ നിന്നും വടക്കന്‍ മേഖലയില്‍ നിന്നും ചാറ്റല്‍ മഴ മാത്രമേ പ്രതീക്ഷിക്കാവുള്ളുവെന്നും കാലാവസ്ഥ കേന്ദ്രം പ്രവചിക്കുന്നു.

Scroll To Top