Saturday December 10, 2016
Latest Updates

ഒഫാലിയിലെ അനീറ്റയ്ക്ക് ഒറ്റപ്രസവത്തില്‍ നാല് കുട്ടികള്‍ ! (വീഡിയോ )

ഒഫാലിയിലെ അനീറ്റയ്ക്ക് ഒറ്റപ്രസവത്തില്‍ നാല് കുട്ടികള്‍ ! (വീഡിയോ )

ഡബ്ലിന്‍: ഒറ്റ പ്രസവത്തില്‍ നാല് ആണ്‍ കുട്ടികള്‍ ജനിച്ച സന്തോഷത്തിലാണ് ഡേവിഡും ഭാര്യ അനിറ്റയും.ശനിയാഴ്ച്ച  രാത്രി ഡബ്ലിലിനിലെ റോട്ടുന്‍ണ്ടാ ആശുപത്രിയിലാണ് ഒഫാലി കൗണ്ടിയില്‍ നിന്നുള്ള ഡേവിഡിന്റെ ഭാര്യ അനിറ്റ നാല് ആണ്‍കുട്ടികള്‍ക്ക് ജന്മം നല്‍കിയത്. രാത്രി 12.15 12.30നും ഇടയിലായിരുന്നു നാല് കുട്ടികളുടെയും ജനനം. 

ടോം,ജയിംസ്, ചാര്‍ളി, ലുക്ക് എന്നിങ്ങനെയാണ് നാല് കുട്ടികള്‍ക്ക് പേരിട്ടിരിക്കുന്നത്. ദമ്പതികള്‍ക്ക് ഒരു വയസ്സായ മാര്‍ട്ടിന്‍ എന്ന് പേരുളള മറ്റെരു ആണ്‍കുട്ടി കൂടിയുണ്ട്. ഒരു വര്‍ഷത്തിനുളളില്‍ തന്നെ നാല് സഹോദരങ്ങളുടെ  ജ്യേഷ്ഠനായിരിക്കുകയാണ് മാര്‍ട്ടിനിപ്പോള്‍.

അമ്മയും കുട്ടികളും സുഖമായിരിക്കുന്നെന്നും അരോഗ്യനില തൃപ്തികരമാണെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. 70,000 പേരില്‍ ഒരാള്‍ക്ക് മാത്രമാണ് ഒറ്റ പ്രസവത്തില്‍ നാല് കുട്ടികള്‍ ജനിക്കുക.

നാല് പേരേ എങ്ങനെ ഒന്നിച്ചു പോറ്റും എന്നോര്‍ത്ത് വിഷമിക്കേണ്ട.മുമ്പ് സോഷ്യല്‍ മീഡിയയില്‍ വൈറലായ ഒന്നിച്ചു പിറന്ന നാല് ഉണ്ണിക്കുട്ടന്‍മാരുടെ വീഡിയോ കണ്ടാല്‍ മതി.സംഭവം എങ്ങനെ എളുപ്പവും രസകരവും ആക്കാം എന്ന് ഇപ്പോള്‍ ഒരിക്കല്‍ കൂടി കണ്ടു നോക്കാം.

Scroll To Top