Tuesday November 13, 2018
Latest Updates

അയര്‍ലണ്ടിന്റെ രാഷ്ട്രീയ പ്രതിസന്ധിയില്‍ അന്തംവിട്ട് യൂറോപ്യന്‍ രാജ്യങ്ങള്‍

അയര്‍ലണ്ടിന്റെ രാഷ്ട്രീയ പ്രതിസന്ധിയില്‍ അന്തംവിട്ട് യൂറോപ്യന്‍ രാജ്യങ്ങള്‍

ഡബ്ലിന്‍ :അപ്രതീക്ഷിതമായി കിഴ്മേല്‍മറിഞ്ഞ അയര്‍ലണ്ടിന്റെ രാഷ്ട്രീയസ്ഥിതിയില്‍ അന്തംവിട്ട് നില്‍ക്കുകയാണ് യൂറോപ്യന്‍ രാജ്യങ്ങള്‍.ബ്രക്സിറ്റിന്റെ ഈ കാലഘട്ടത്തില്‍ യൂറോപ്യന്‍ യൂണിയനിലെ ഓരോ രാജ്യങ്ങളും അയല്‍രാജ്യങ്ങളുടെ രാഷ്ട്രീയമാറ്റങ്ങള്‍ സസൂക്ഷ്മം നിരീക്ഷിച്ചുവരികയാണ്. എന്നിരുന്നാലും യൂറോപ്യന്‍ യൂണിയന്‍ നേതാക്കള്‍, മറ്റു രാജ്യങ്ങളുടെ ആഭ്യന്തര രാഷ്ട്രീയ വിഷയങ്ങളെക്കുറിച്ച് സാധാരണ നിലയില്‍ പ്രതികരിക്കാറില്ല. എന്നാല്‍ ഇപ്പോള്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളായി അയര്‍ലണ്ടിലെ കലങ്ങിയ രാഷ്ട്രീയ കാലാവസ്ഥ കണ്ട് യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍ പരസ്പരം ചോദിക്കുകയാണ് ”ഡബ്ലിനില്‍ എന്താണ് സംഭവിക്കുന്നത്” .

അടുത്ത പത്ത് ദിവസങ്ങളില്‍, തെരേസ മെയ് ബ്രസ്സല്‍സിലേക്ക് ആനുകൂല്യങ്ങള്‍ നല്‍കുന്നതുമായി ബന്ധപ്പെട്ട രണ്ടാം ഘട്ട ചര്‍ച്ചകള്‍ നടക്കുകയാണ്.ഈ വേളയില്‍ ഉണ്ടായിരിക്കുന്ന രാഷ്ട്രീയ അനിശ്ചിതത്വം അയര്‍ലണ്ടിനെ മാത്രമല്ല യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളെയാകെ പൊതുവില്‍ ബാധിക്കുമെന്നാണ് ആശങ്ക.

സാമ്പത്തിക പരിഹാരം, യൂറോപ്യന്‍ യൂണിയന്‍ പൗരാവകാശം, ഐറിഷ് അതിര്‍ത്തികള്‍ എന്നിവയ്ക്കുള്ള തീര്‍പ്പുകളാണ് ബ്രിട്ടനില്‍ നിന്നും ഉണ്ടാകേണ്ടത്.ഇക്കാര്യത്തില്‍ ശക്തമായ ഇടപെടലുകള്‍ അനിവാര്യമായ സമയത്ത് ഒരു ഇ മെയിലിന്റെ പേരില്‍ സര്‍ക്കാര്‍ തകരുന്നത് ദയനീയമാണെന്ന് വിദേശകാര്യമന്ത്രിക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന ഒരു മുന്‍ ബ്രസ്സല്‍സ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.പൊതുവേ പറഞ്ഞാല്‍, ചര്‍ച്ചകളില്‍ ഏര്‍പ്പെട്ടിരിക്കുന്ന മറ്റ് ഉദ്യോഗസ്ഥരെല്ലാം ഇക്കാര്യത്താല്‍ ഉല്‍ക്കണ്ഠാകുലരുമാണ്.

ഒരു തെരഞ്ഞെടുപ്പ് വന്നാല്‍ ലിയോ വരദ്കറുടെ അധികാരം എന്തായിരിക്കുമെന്ന് യൂറോപ്യന്‍ യൂണിയന്‍-ബ്രിട്ടീഷ് ചര്‍ച്ചകളുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ ചോദിക്കുന്നു. ബ്രിട്ടന്റെ വാഗ്ദാനങ്ങളില്‍ സംതൃപ്തനല്ലെങ്കില്‍ വീറ്റോ ചെയ്യാന്‍ അയര്‍ലണ്ടിനു കഴിയുമോ എന്ന ചോദ്യവും ഉയരുന്നു.
ഐറിഷ് അതിര്‍ത്തിയിലെ മൂന്ന് പ്രശ്നങ്ങളാണ് ഉള്ളത്.എന്നാല്‍, അവ അപൂര്‍വ സങ്കീര്‍ണ്ണകള്‍ നിറഞ്ഞതാണ് .ഫ്ളോറന്‍സ് പ്രസംഗത്തില്‍ നിര്‍ദ്ദേശിച്ച 20 ബില്ല്യണ്‍ യൂറോ നല്‍കാന്‍ ക്യാബിനറ്റ് സബ്കമ്മിറ്റി തെരേസ മെയ്ക്ക് അനുമതി നല്‍കിയിട്ടുണ്ട്.യൂറോപ്യന്‍ യൂണിയന്‍ പൗരന്മാരുടെ അവകാശങ്ങളും കുടുംബാംഗങ്ങളുടെ പുനഃക്രമീകരണം യൂറോപ്യന്‍ കോടതിയുടെ പങ്ക് തുടങ്ങിയവ ഇപ്പോഴും ഇനിയും പരിഹരിക്കപ്പെടേണ്ടതുണ്ട്.ഇപ്പോള്‍ അയര്‍ലണ്ട് പറയുന്നത് കേള്‍ക്കാന്‍ ലണ്ടന്‍ തയ്യാറാണ്. ആ അവസരം നഷ്ടപ്പെടുന്നത് കനത്ത തകരാറുണ്ടാക്കും.

‘ഡബ്ലിനില്‍ നിന്നുള്ള സന്ദേശങ്ങളെ ലണ്ടന്‍ ഭയപ്പെടുന്നതായി തോന്നിയിരുന്നുവെന്ന് ഒരു മുതിര്‍ന്ന യൂറോപ്യന്‍ ഉദ്യോഗസ്ഥന്‍ ഇങ്ങനെ പറഞ്ഞു.എന്നാല്‍ പുതിയ സാഹചര്യത്തില്‍ ഐറീഷ് സന്ദേശങ്ങളുണ്ടാകുമോ എന്ന കാര്യത്തിലും വ്യക്തത വന്നിട്ടില്ല.
ബ്രക്സിറ്റിന്റെ കാര്യത്തില്‍ തീരുമാനം കൈക്കൊള്ളാന്‍ തെരേസാ മെയ്ക്ക് പത്ത് ദിവസം കൂടി ഉണ്ടെന്നാണ് കരുതപ്പെടുന്നത്. ഡിസംബര്‍ 4 ന് ജീന്‍ ക്ലോഡ് ജുങ്കറുമായുള്ള ഡിന്നര്‍ ഒരു പ്രധാന നാഴികക്കല്ലാണ്, അതില്‍ മൂന്ന് കാര്യങ്ങളിലാണ് നിര്‍ദേശങ്ങള്‍ പ്രതീക്ഷിക്കുന്നത്. ആ ആശയങ്ങള്‍ യൂറോപ്യന്‍ യൂണിയന്‍ 27 സ്ഥാനപതിമാരുടെ യോഗം പരിഗണിക്കും. കോറെപര്‍ രൂപീകരണവുമുണ്ടാകും.

ഈ ഘട്ടത്തില്‍ യൂറോപ്യന്‍ യൂണിയന്‍ 27 ഷെര്‍പ്പകള്‍ (ഗവണ്മെന്റിന്റെ തലപ്പത്തിരിക്കുന്ന വ്യക്തികളുടെ പ്രതിനിധികള്‍) ഈ നിര്‍ദേശങ്ങള്‍ കൂടുതല്‍ പ്രാവര്‍ത്തികമാക്കും.അങ്ങനെ ഉച്ചകോടിക്കുള്ള ഔപചാരിക കൗണ്‍സില്‍ തീരുമാനങ്ങള്‍ സാധ്യമാകും.
യുകെ ഈ ആശയങ്ങള്‍ തള്ളിക്കളയാനുള്ള എല്ലാ സാധ്യതയും ഉണ്ട്. ഫ്രാന്‍സും ജര്‍മനിയും പൊതുവെ ഒരു കടുത്ത നിലപാട് സ്വീകരിച്ചിട്ടുണ്ട്, മറ്റു രാജ്യങ്ങള്‍ക്ക് സ്വന്തം പ്രശ്നങ്ങള്‍ ഉണ്ട്. എന്നാല്‍ കോമണ്‍ അതിര്‍ത്തി ഒഴിവാക്കുകയെന്നതാണ് ഇതു സംബന്ധിച്ച അയര്‍ലണ്ടിന്റെ പ്രധാന നിലപാട്.

അഭിപ്രായ വോട്ടെടുപ്പിനുശേഷം ഇക്കാര്യം സ്ഥിരപ്പെടുത്താമെന്നും ഡബ്ലിന്‍ വാദിച്ചിരുന്നു.ഒരൊറ്റ കമ്പോളവും കസ്റ്റംസ് യൂണിയന്‍.തുറന്ന അതിര്‍ത്തി തുടങ്ങിയ വടക്കന്‍ അയര്‍ലണ്ട് പ്രശ്നങ്ങളിലും രാജ്യ താല്‍പര്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കേണ്ടതുണ്ട്.എന്നാല്‍ പ്രധാനമന്ത്രി ലിയോ വരദ്കര്‍, വിദേശമന്ത്രി സൈമണ്‍ കോവ്നെ എന്നിവര്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായാല്‍ അയര്‍ലണ്ടിന് വേണ്ടി എങ്ങനെ ആനുകൂല്യങ്ങള്‍ ചോദിച്ചുവാങ്ങാനാകുമെന്നും യൂറോപ്യന്‍ യൂണിയന്‍ നേതാക്കള്‍ സംശയിക്കുന്നു.

Scroll To Top