Friday December 02, 2016
Latest Updates

ഇറ്റലിയെ തോല്‍പ്പിച്ച് അയര്‍ലണ്ട് അടുത്ത റൗണ്ടിലേക്ക്

ഇറ്റലിയെ തോല്‍പ്പിച്ച് അയര്‍ലണ്ട് അടുത്ത റൗണ്ടിലേക്ക്

പാരിസ് :കരുത്തരായ ഇറ്റലിക്കെതിരെ ചരിത്ര വിജയം നേടിയ അയര്‍ലണ്ട് അടുത്ത റൗണ്ടിലേയ്ക്ക്. ബുധനാഴ്ച വൈകുന്നേരം നടന്ന മത്സരത്തില്‍ 10 എന്ന സ്‌കോറിനാണ് അയര്‍ലണ്ട് ഇറ്റലിക്കെതിരെ വെന്നിക്കൊടി പാറിച്ചത്. 1988ല്‍ ഇംഗ്ലണ്ടിനെതിരെയായിരുന്നു അയര്‍ലണ്ട് അവസാനമായി യൂറോകപ്പില്‍ ജയം കണ്ടത്.

മുന്‍ മത്സരങ്ങളില്‍ നിന്നും വ്യത്യസ്തമായി കളം നിറഞ്ഞു കളിച്ച അയര്‍ലണ്ട് കളി തീരാന്‍ മിനിറ്റുകള്‍ ബാക്കിയുള്ളപ്പോഴാണ് റോബി ബ്രാഡിയിലൂടെ ഇറ്റാലിയന്‍ ഗോള്‍ വല കുലുക്കിയത്.

കളിയുടെ ആദ്യ പകുതിയില്‍ പന്ത് കൈവശം വയ്ക്കുന്ന കാര്യത്തില്‍ ഇറ്റലിയെക്കാള്‍ ഒരുപടി മുന്നിലായിരുന്നു അയര്‍ലണ്ട്. അവസാന 16ലെത്താനായി കിതപ്പില്ലാതെ കുതിച്ച അയര്‍ലണ്ടിന് അര്‍ഹതപ്പെട്ട ഗോള്‍ നേടാനായത് 85ാം മിനിറ്റിലാണ്. വെസ് ഹൂലാന്‍ നല്‍കിയ ക്രോസിന് തലവച്ച ബ്രാഡ് പന്ത് വലയിലാക്കി. കാത്തിരുന്ന ആരാധകരെ ആഘോഷത്തിമിര്‍പ്പിലാഴ്ത്തി അയര്‍ലണ്ട് വിജയമാഘോഷിക്കുകയും ചെയ്തു.Italy v Republic of IrelandGroup E - UEFA Euro 201622nd June 2016

തോറ്റെങ്കിലും ഗ്രൂപ്പില്‍ ഇറ്റലി തന്നെയാണ് ഒന്നാം സ്ഥാനത്ത്. രണ്ടാം സ്ഥാനത്ത് ബെല്‍ജിയവും മൂന്നാം സ്ഥാനത്ത് അയര്‍ലണ്ടും ഗ്രൂപ്പില്‍ നിന്ന് അടുത്ത റൗണ്ടിലേയ്ക്ക് യോഗ്യത നേടി. ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടു മണിക്ക് ഫ്രാന്‍സുമായാണ് അയര്‍ലണ്ടിന്റെ അടുത്ത മത്സരം.

Scroll To Top