Monday December 05, 2016
Latest Updates

ഡബ്ലിന് പുളകച്ചാര്‍ത്തായി തൊടുപുഴ സംഗമം 

ഡബ്ലിന് പുളകച്ചാര്‍ത്തായി തൊടുപുഴ സംഗമം 

ts inauഡബ്ലിന്‍:ഡബ്ലിന്‍ നഗരത്തിന് പുളകച്ചാര്‍ത്തൊരുക്കി മലനാടിന്റെ മക്കള്‍ ഒത്തുചേര്‍ന്നു.നാട്ടുകാരുടെയും കൂട്ടുകാരുടെയും സൌഹൃദത്തിലുപരി പിറന്ന നാടിനോടുള്ള കൂറും സ്‌നേഹവും ഉള്ളിലേറ്റി അയര്‍ലണ്ടിലെ വിദൂര കൌണ്ടികളില്‍ നിന്നുമുള്ളവര്‍ പോലും ഡബ്ലിനിലെത്തി തൊടുപുഴ സംഗമത്തെ വന്‍വിജയമാക്കി. 

ഡബ്ലിനിലെ കില്‍നമന ഹാളില്‍ എത്തിച്ചേര്‍ന്നവരില്‍ നിന്നും നറുക്കെടുപ്പിലൂടെ തിരഞ്ഞെടുത്ത സിജു കുര്യനും കുടുംബവും ചേര്‍ന്ന് ദീപം തെളിയിച്ചതോടെ പ്രഥമ തൊടുപുഴ സംഗമത്തിന് ഔദ്യോഗിക തുടക്കമായി.വാലന്റ്റൈന്‍സ് ദിനത്തിന്റെ പ്രണയാര്‍ദ്രമായ നിമിഷങ്ങളില്‍ ദമ്പതികളും,കുട്ടികളും ഒരു നാടിന്റെ ഇഴയടുപ്പത്തിന്റെ മധുരം നുകര്‍ന്നു.കായിക കലാ മത്സരങ്ങള്‍ സദസിനെ ആഹ്ലാദ നിര്‍വൃതിലാഴ്ത്തി.

ആവേശപൂര്‍ണ്ണമായ വടംവലി മത്സരവും ഉണ്ടായിരുന്നു.പങ്കെടുത്തവര്‍ക്കെല്ലാം സ്മരണികയായി സാക്ഷ്യപത്രങ്ങള്‍ വിതരണം ചെയ്തു.തൊടുപുഴ സംഗമത്തിന്റെ ഭാവി പരിപാടികള്‍ ആസൂത്രണം ചെയ്യാനായി മാര്‍ച്ച് 21 ന് വീണ്ടും ഒത്തു ചേരാന്‍ തീരുമാനിച്ചു കൊണ്ട് ഒരു ദിവസം മുഴുവന്‍ നീണ്ട ആദ്യ തൊടുപുഴ സംഗമത്തിന് തിരശീല വീണു. ts7ts11ts2ts4ts6ts9ts 5ts 15ts3ts 10

Scroll To Top