Saturday September 23, 2017
Latest Updates

അയര്‍ലണ്ടില്‍ താപനില പൂജ്യത്തിലേയ്ക്ക്; മഴയും വരുന്നു

അയര്‍ലണ്ടില്‍ താപനില പൂജ്യത്തിലേയ്ക്ക്; മഴയും വരുന്നു

ഡബ്ലിന്‍:അയര്‍ലണ്ടിലെ തെളിഞ്ഞ കാലാവസ്ഥ വീണ്ടും മഞ്ഞിനും മഴയ്ക്കും വഴിമാറുന്നു.ഇപ്പോള്‍ ജ്വലിച്ചു നില്ക്കുന്ന സൂര്യന്‍ വരും ദിവസങ്ങളില്‍ പിന്‍മാറി താപനില പൂജ്യം ഡിഗ്രി സെല്‍ഷ്യസിലേയ്ക്ക് ആകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്കുന്നത് .

നാളെ മുതല്‍ രാജ്യവ്യാപകമായി മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്രം മുന്നറിയിപ്പു നല്‍കി. വ്യാഴം, വെള്ളി ദിവസങ്ങളില്‍ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ട്. മലനിരകളില്‍ മഞ്ഞു വീഴ്ചയും ഉണ്ടാകും. വീക്കെന്‍ഡില്‍ ബീച്ചിലേയ്ക്കുള്ള പിക്‌നിക് ഒഴിവാക്കുന്നതാവും ഉത്തമം എന്നും മെറ്റ് എറാന്‍ വൃത്തങ്ങള്‍ അറിയിച്ചു.

Scroll To Top