Thursday December 08, 2016
Latest Updates

അയര്‍ലണ്ടില്‍ വാരാന്ത്യ താപനില മൈനസ് നാല് വരെ താഴ്‌ന്നേക്കാമെന്ന് മെറ്റ് എറാന്‍ 

അയര്‍ലണ്ടില്‍ വാരാന്ത്യ താപനില മൈനസ് നാല് വരെ താഴ്‌ന്നേക്കാമെന്ന് മെറ്റ് എറാന്‍ 

കോര്‍ക്ക് :കാത്തിരുന്ന സ്‌നോ ശക്തമാവാത്തതിന്റെ നിരാശയിലാണ് അയര്‍ലണ്ടിലെ ചിലരെങ്കിലും.മഞ്ഞുപുതച്ചു കിടക്കുന്ന നിലത്തു കൂടി നടക്കാന്‍ കൊതിച്ചിരുന്നവര്‍ ഏറെ.മഞ്ഞുകാലത്തെ പേടിച്ച് വിന്റര്‍ സ്‌പെഷ്യല്‍ മെയിന്റനന്‍സിനായി പണമിറക്കിയവരും നിരവധി.മഞ്ഞില്‍ കുളിച്ചു നില്‍ക്കുന്ന അയര്‍ലണ്ടിലെ ക്രിസ്മസ് കൂടാന്‍ നാട്ടില്‍ നിന്നും വിമാനം കയറി മക്കളെ കാണാന്‍ എത്തിയ പല രക്ഷിതാക്കളും നാട്ടിലേക്കാള്‍ ശക്തമായ മഴ കണ്ടു തിരിച്ചു പോകാന്‍ തുടങ്ങി കഴിഞ്ഞു.പക്ഷെ സ്‌നോ മാത്രം വന്നില്ല.

രാജ്യത്തെ മഞ്ഞു മൂടുമെന്നും,വെള്ളപുതപ്പ് പുതച്ച പോലെ രാജ്യം കാണപ്പെടുമെന്നും പറഞ്ഞിരുന്നവരും നിരാശയിലാണ്‍ ഇപ്പോള്‍ മെറ്റ് എറാന്‍ പറയുന്നത് സ്‌നോ ഉണ്ടാവും,പക്ഷേ ഫെബ്രുവരി വരെ അതിനു കാത്തിരിക്കേണ്ടി വന്നേക്കും എന്നൊക്കെയാണ്.ഈ മെറ്റ് എറാനെ വിശ്വസിക്കാമോ ആവോ?ആര്‍ക്കറിയാം ഈ ആഴ്ച തന്നെ മഞ്ഞുവീഴ്ച്ച ആരംഭിക്കില്ലെന്ന് ?
അത്‌ലാന്റിക്കിലെ കാറ്റാണ് തങ്ങളുടെ കാലാവസ്ഥാ പ്രവചനങ്ങളെ തെറ്റിക്കുന്നത് എന്നാണ് കാലാവസ്ഥക്കാരുടെ സമാധാനം.’കാറ്റ് അതിന് ഇഷ്ട്ടമുള്ളിടത്തേയ്ക്ക് മാറി പോകുമ്പോള്‍ തങ്ങളുടെ പ്രവചനവും തെറ്റും.അല്ലെങ്കില്‍ തന്നെ ഒരേ ദിവസം തന്നെ നാല് തരം കാലാവസ്ഥാ വ്യതിയാനം വരുന്ന രാജ്യത്ത് ഒന്നിനെ തന്നെ നിനച്ചിരിക്കേണ്ട കാര്യമില്ല തന്നെ.

മഴ താണ്ഡവം അവസാനിപ്പിച്ചുവെങ്കിലും അടുത്ത ദിവസങ്ങളില്‍ വളരെ കുറഞ്ഞ തോതിലുള്ള താപനിലയായിരിക്കും രാജ്യത്ത് ഉണ്ടായിരിക്കുക എന്ന് മെറ്റ് എറാന്‍ അറിയിക്കുന്നു.

രാജ്യം തണുത്തു വിറയ്ക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. മഞ്ഞു വീഴ്ച്ച ചില സ്ഥലങ്ങളിലെങ്കിലും നേരിയ തോതില്‍ ആരംഭിക്കുമെന്നാണ് അറിയിപ്പുകള്‍ വ്യക്തമാക്കുന്നത്. റോഡുകള്‍ കൂടുതല്‍ വഴുക്കലുള്ളതാകുമെന്നും മുന്നറിയിപ്പില്‍ പറയുന്നുണ്ട്.താപനില പൂജ്യം ഡിഗ്രി സെല്‍ഷ്യസിലും താഴുമെന്നാണ് മെറ്റ് എറാന്‍ അറിയിച്ചിട്ടുള്ളത്. മൈനസ് നാല് വരെയൊക്കെ താപനില താഴ്‌ന്നേക്കാമെന്നും മുന്നറിയിപ്പില്‍ പറയുന്നുണ്ട്.

ഉയര്‍ന്ന പ്രദേശങ്ങളില്‍ രാത്രിയില്‍ മഞ്ഞു വീഴ്ച്ചയുണ്ടാവുമെന്നും രാജ്യത്തിന്റെ തെക്കും പടിഞ്ഞാറും പ്രദേശങ്ങളില്‍ ഭാഗീകമായി മഴ ഉണ്ടാവുമെന്നും മെറ്റ് എറാന്‍ അറിയിച്ചു.
















Scroll To Top