Wednesday August 23, 2017
Latest Updates

അയര്‍ലണ്ടും ക്രിസ്തുമസിനൊരുങ്ങി ,ദേവാലയങ്ങളില്‍ തിരുപ്പിറവിയുടെ ശുശ്രൂഷകള്‍

അയര്‍ലണ്ടും ക്രിസ്തുമസിനൊരുങ്ങി ,ദേവാലയങ്ങളില്‍ തിരുപ്പിറവിയുടെ ശുശ്രൂഷകള്‍

ഡബ്ലിന്‍ :മഞ്ഞുപെയ്യുംരാവില്‍ കണ്ണുചിമ്മുന്ന നക്ഷത്രങ്ങളുടെ പ്രകാശത്തിലേക്ക് നാടുണരുകയായി. ക്രിസ്തുമസ് രാവണയാന്‍ മണിക്കൂറുകള്‍ മാത്രം; ആഘോഷത്തിന് ഒരുക്കങ്ങളായി സമാധാനത്തിന്റെ സന്ദേശവുമായി മണ്ണിലവതരിച്ച രക്ഷകനെ സ്വീകരിക്കാനായി ലോകം ഉണര്‍ന്നുകഴിഞ്ഞു .
അയര്‍ലണ്ടിന്റെ എല്ലാ ഭാഗത്തും പ്രവാസികള്‍ ക്രിസ്തുമസിനുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയാക്കി .മിക്കവാറും എല്ലാ പ്രധാന കേന്ദ്രങ്ങളിലും വിവിധ ക്രിസ്തീയ സഭകളുടെ ആഭിമുഖ്യത്തില്‍ ഭവനം തോറും കരോള്‍ സംഘങ്ങള്‍ എത്തികഴിഞ്ഞു.

ഡബ്ലിനിലും കോര്‍ക്കിലും അടക്കമുള്ള ദേവാലയങ്ങളില്‍  വിവിധ സഭാവിഭാഗങ്ങളുടെ ആഭിമുഖ്യത്തില്‍ ക്രിസ്തുമസിന്റെ തിരുക്കര്‍മങ്ങള്‍ നടത്തപ്പെടും .

ഡബ്ലിന്‍: ക്രിസ്മസ് പുതുവത്സരദിവസങ്ങളോട് അനുബന്ധിച്ച് സീറോ മലബാര്‍ സഭയുടെ ഡബ്ലിനിലെ വിവിധ ദേവാലയങ്ങളില്‍ നടത്തപ്പെടുന്ന തിരുക്കര്‍മ്മങ്ങളുടെ സമയക്രമം താഴെ പറയും വിധമാണ് ക്രമീകരിച്ചിരിക്കുന്നത് 

24ന് 02.00 pm :സെന്റ് മാര്‍ക്ക് ദേവാലയം, സ്പ്രിങ്ങ്ഫീല്‍ഡ്, താല
24ന് 02.30 pm :ഔര്‍ ലേഡി ക്യൂന്‍ ഓഫ് പീസ് ദേവാലയം, മെറിയോണ്‍ റോഡ്
24ന് 05.00 pm :മേരി മദര്‍ ഓഫ് ഹോപ് ദേവാലയം,ലിറ്റില്‍ പേസ്, ക്ലോണി, ബ്ലാന്‍ചാര്‍ഡ്‌സ്‌ടൌണ്‍ 
24ന് 06.00 pm :മേരി ഇമ്മാക്കുലേറ്റ് ദേവാലയം, ഇഞ്ചികോര്‍
24ന് 11.30 pm സെന്റ്ഫീനിയന്‍സ് ദേവാലയം, സ്വോഡ്‌സ്

25ന് 02.30 pm :സെന്റ് പീറ്റര്‍ ദേവാലയം, ഫിസ്‌ബോറോ
25 ന് 02.30 pm :ഡിവൈന്‍ മേഴ്‌സി ദേവാലയം, ലൂക്കന്‍

28ന് 02.30 pm :ചര്‍ച്ച് ഓഫ് ദി നേറ്റിവിറ്റി ഓഫ് ഔര്‍ ലോര്‍ഡ്, ബൂമൌണ്ട് 

29ന് 02.30 pm : ഹോളി റെഡീമര്‍ ദേവാലയം, മെയിന്‍ സ്ട്രീറ്റ്, ബ്രേ

ഡബ്ലിന്‍: സെന്റ് മേരീസ് സീറോ മലങ്കര ചര്‍ച്ചിന്റെ യെല്‍ദാ തിരുനാള്‍ ശുശ്രൂഷകളും തുടര്‍ന്ന് വിശുദ്ധ കുര്‍ബാനയും ഡിസംബര്‍ 24 ന് ഉച്ചയ്ക്ക് 1 മണിയ്ക്ക് ക്രംലിനിലെ WSAF ഹാളില്‍ വെച്ചാണ് നടത്തപെടുന്നത്.

താല :അയര്‍ലണ്ടിലെ നസ്രത്ത് മാര്‍ത്തോമ്മ ഇടവകയുടെ ക്രിസ്തുമസ് വി.കുര്‍ബാന ഡിസംബര്‍ 24 ന്(ബുധന്‍) വൈകുന്നേരം 6 ന് താല സെ.മലൂരിയന്‍സ് ദേവാലയത്തില്‍ നടത്തപ്പെടും .ഇടവക വികാരി റവ.ഫാ.ജോര്‍ജ്ജ് വര്‍ഗ്ഗീസ് തിരുക്കര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്‍കും.

ഡബ്ലിന്‍: യാക്കോബായ സഭയുടെ ആഭിമുഖ്യത്തിലുള്ള തിരുപ്പിറവി അനുസ്മരണ ശുശ്രൂഷകളും വിശുദ്ധ കുര്‍ബാനയും ഡബ്ലിന്‍ സെന്റ് ഗ്രിഗോറിയോസ് സുറിയാനി യാക്കോബായ പള്ളിയില്‍ (ആര്‍ണ്‍ കി, സ്മിത്ത്ഫീല്‍ഡ് ലുവാസ് സ്‌റ്റേഷനു സമീപം),ഇന്ന് ( ഡിസംബര്‍ 24 ബുധന്‍,)വൈകുന്നേരം 4.30 മുതല്‍ വിപുലമായ ആഘോഷങ്ങളോടെ നടത്തപ്പെടും.ഫാ.ജോബിമോന്‍ സ്‌കറിയ ക്രിസ്തുമസ് ദൂത് നല്‍കും.

ഡബ്ലിന്‍: സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് പള്ളിയിലെ ഈ വര്‍ഷത്തെ യെല്‍ദ ശുശ്രൂഷകളും വിശുദ്ധ കുര്‍ബാനയും ഇന്ന്(ബുധന്‍ ) 5.30 നു ആരംഭിക്കും .

ലിമറിക്ക് :സീറോ മലബാര്‍ സഭയുടെ തിരുപ്പിറവിയുടെ ശുശ്രൂഷകളും,വിശുദ്ധ കുര്‍ബാനയും ഡിസംബര്‍ 24 നു (ഇന്ന് ) വൈകിട്ട് 4 മണിയ്ക്ക് ഡൂറഡോയിലെ സെന്റ് പോള്‍സ് പള്ളിയില്‍ നടത്തപ്പെടും.

കോര്‍ക്ക് :സീറോ മലബാര്‍ സഭയുടെ ആഭിമുഖ്യത്തില്‍ കോര്‍ക്കില്‍ പിറവിത്തിരുനാളിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു.ഡിസംബര്‍ 24 ന് വൈകിട്ട് 5 മണിയ്ക്ക് വില്‍ട്ടണ്‍ സെന്റ് ജോസഫ്‌സ് പള്ളിയില്‍ കോര്‍ക്കിലെ വിശ്വാസിസമൂഹം തിരുപ്പിറവിയുടെ അനുസ്മരാണാഘോഷത്തിനായി ഒത്തുചേരും.തിരുപിറവിയുടെ ശുശ്രൂഷകള്‍ക്കും,പരിശുദ്ധ കുര്‍ബാനയ്ക്കും സീറോ മലബാര്‍ സഭാ ചാപ്ല്യന്‍ ഫാ.ഫ്രാന്‍സിസ് നീലങ്കാവില്‍ മുഖ്യ കാര്‍മികത്വം വഹിക്കും.നാല് മണി മുതല്‍ കുമ്പസാരത്തിനുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്.തിരുക്കര്‍മ്മങ്ങള്‍ക്ക് ശേഷം കരോള്‍ ഗാനാലാപനവും ഉണ്ടായിരിക്കുന്നതാണ്.

ലുക്കന്‍ :സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ചിന്റെ യെല്‍ദാ തിരുനാള്‍ ശുശ്രൂഷകളും ഡിസംബര്‍ 24 ന്(ബുധന്‍) 3 മണിയ്ക്ക് ലൂക്കന്‍ മെയിന്‍ സ്ട്രീറ്റിലുള്ള പ്രിസ്ബറ്റെറിയന്‍ പള്ളിയില്‍ ആരംഭിക്കും.തീജ്വാല ശുശ്രൂഷ,പ്രദക്ഷിണം,തുടര്‍ന്ന് വിശുദ്ധ കുര്‍ബാന,ആശിര്‍വാദം,സ്‌നേഹ വിരുന്ന് എന്നിവയുണ്ടായിരിക്കും.ഇടവക വികാരി ഫാ .നൈനാന്‍ പി കുരിയാക്കോസ് തിരുക്കര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്‍കും.കഴിഞ്ഞ ആഴ്ച്ചകളില്‍ ആരംഭിച്ച കരോള്‍ സര്‍വീസിന്റെ സമാപനവും,സണ്‍ഡേ സ്‌കൂള്‍ വിദ്യാര്‍ഥികളുടെ കലാപരിപാടികളും ഉണ്ടായിരിക്കും. 

കോര്‍ക്ക്: മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ അയര്‍ലണ്ടിലെ കോര്‍ക്ക്, വാട്ടര്‍ഫോര്‍ഡ്, ലിമെറിക്ക് ഇടവകകള്‍ സംയുക്തമായി ക്രിസ്തുമസ് ആഘോഷങ്ങള്‍ നടത്തുന്നു. കോര്‍ക്കിലെ ബ്ലാക്ക്‌റോക്ക് ഹോളി ട്രിനിറ്റി ഓര്‍ത്തഡോക്‌സ് പള്ളിയില്‍ വച്ച് ഡിസംബര്‍ 24, ബുധനാഴ്ച്ച രാവിലെ 10 മണിക്ക് വി. കുര്‍ബാനയും, ക്രിസ്തുമസിനോടനുബന്ധിച്ചുള്ള തീജ്വാല ശുശ്രൂഷയും നടത്തുന്നതാണ്. ഇതേ തുടര്‍ന്ന് ഉച്ചഭക്ഷണത്തിന് ശേഷം 2 മണി മുതല്‍ ഡഗ്ലസ് കമ്മ്യുണിറ്റി ഹാളില്‍ വച്ച് വിവിധ കലാപരിപാടികള്‍ നടത്തുന്നു. തദവസരത്തില്‍ കോര്‍ക്ക് സിറോ മലബാര്‍ ചര്‍ച്ച് ചാപ്ല്യന്‍ ഫാ. ഫ്രാന്‍സിസ് നീലങ്കാവില്‍ ക്രിസ്തുമസ് ദൂത് നല്‍കും. സ്‌നേഹവിരുന്നോട് കൂടി പരിപാടികള്‍ സമാപിക്കും. ആഘോഷപരിപാടികള്‍ക്ക് വികാരി ഫാ. എല്‍ദൊ വര്‍ഗീസ് നേതൃത്വം നല്‍കും.

കാവന്‍:കാവനിലെ ഹോളി ഫാമിലി സീറോമലബാര്‍ സഭാ കമ്മ്യൂണിറ്റിയുടെ ക്രിസ്തുമസ് അനുസ്മരണ ശുശ്രൂഷകളും വിശുദ്ധ കുര്‍ബാനയും ഡിസംബര്‍ 27 ന് (ശനിയാഴ്ച്ച )രാവിലെ 11 മണിയ്ക്ക് നടത്തപ്പെടും.ഫാ.മാര്‍ട്ടിന്‍ പൊറോക്കാരന്‍ മുഖ്യ കാര്‍മികത്വം വഹിക്കും.

ഡണ്‍ഡാല്‍ക്കീന്‍ :ഡണ്‍ഡാല്‍ക്കീന്‍ സെന്റ് അല്‍ഫോന്‍സാ സീറോമലബാര്‍ സഭാ കമ്മ്യൂണിറ്റിയുടെ ക്രിസ്തുമസിനോട് അനുബന്ധിച്ചുള്ള വിശുദ്ധ കുര്‍ബാന ഡിസംബര്‍ 27 ന് (ശനി)ഉച്ചകഴിഞ്ഞ് 3 മണിക്ക് നടത്തപ്പെടും.

ഗാല്‍വേ :ഗാല്‍വേ സെന്റ് തോമസ് കാത്തലിക്ക് ചര്‍ച്ചിലെ ക്രിസ്തുമസിനോട് അനുബന്ധിച്ചുള്ള വിശുദ്ധ കുര്‍ബാന ഡിസംബര്‍ 26 ന് (വെള്ളിയാഴ്ച്ച )3 മണിയ്ക്ക് ഗുഡ് ഷെപ്പേര്‍ഡ് പള്ളിയില്‍ നടത്തപ്പെടും 
റോസ് കോമണ്‍:റോസ് കോമണിലെ ബാലിലീഗ് ദേവാലയത്തില്‍ ഡിസംബര്‍ 27 ന് ഉച്ചയ്ക്ക് 1.45 ന് ക്രിസ്തുമസിനോട് അനുബന്ധിച്ചുള്ള വിശുദ്ധ കുര്‍ബാന നടത്തപ്പെടും.
കിളിമോര്‍:ഡിസംബര്‍ 28 ന് കിളിമോര്‍ കമ്മ്യൂണിറ്റി ഹാളില്‍ വൈകിട്ട് 5 30 ന് ക്രിസ്മസിനോട് അനുബന്ധിച്ചുള്ള വിശുദ്ധ കുര്‍ബാന അര്‍പ്പിക്കപ്പെടും. 


Scroll To Top