Thursday December 08, 2016
Latest Updates

നഴ്‌സുമാരടക്കമുള്ള പൊതു മേഖലാ ജീവനക്കാര്‍ക്ക് 800 യൂറോ വീതം ലഭിച്ചേക്കും:ശമ്പളപുനസ്ഥാപന പദ്ധതിയ്ക്ക് 300 മില്യന്‍ നീക്കി വെച്ചു 

നഴ്‌സുമാരടക്കമുള്ള പൊതു മേഖലാ ജീവനക്കാര്‍ക്ക് 800 യൂറോ വീതം ലഭിച്ചേക്കും:ശമ്പളപുനസ്ഥാപന പദ്ധതിയ്ക്ക് 300 മില്യന്‍ നീക്കി വെച്ചു 

ഡബ്ലിന്‍:നഴ്‌സുമാര്‍ അടക്കമുള്ള പൊതു മേഖലാ ജീവനക്കാര്‍ക്ക് ശമ്പളപുനസ്ഥാപന പദ്ധതിയുടെ ഭാഗമായി 800 യൂറോ വരെ തിരികെ ലഭിക്കാനുള്ള സാധ്യത തെളിയുന്നു.രാജ്യത്തെ മൂന്നു ലക്ഷം ജീവനക്കാര്‍ക്ക് ഓരോരുത്തര്‍ക്കും അടുത്ത രണ്ടു വര്‍ഷ കാലാവധിക്കകം പല തവണയായി 800 യൂറോ തിരികെ നല്‍കാനാണ് സര്‍ക്കാരിന്റെ ആലോചന.
പദ്ധതി നടപ്പാക്കുന്നതിന് 300 മില്യണ്‍ യൂറോ വകയിരുത്തിയിട്ടുണ്ട്.ഇത് സംബന്ധിച്ച നിര്‍ദേശങ്ങള്‍ കഴിഞ്ഞ ആഴ്ച്ചത്തെ സ്പ്രിംഗ് സ്‌റേറ്റ് മെന്റില്‍ ഉള്‍പ്പെടുത്തിയിരുന്നു.
ഇത് കൂടാതെ ടാക്‌സ് വെട്ടിക്കുറയ്ക്കുന്നതിലൂടെ ജീവനക്കാര്‍ക്ക് ലഭിക്കുന്ന ആനുകൂല്യങ്ങള്‍ കൂടിയാവുമ്പോള്‍ മെച്ചപ്പെട്ട അവസ്ഥയിലേയ്ക്ക് പൊതുമേഖല ജീവനക്കാര്‍ക്ക് എത്താനാവുമെന്നു സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നു.
പ്രതിസന്ധിയുടെ നാളുകളില്‍ വെട്ടിക്കുറച്ച ശമ്പളത്തിന്റെ ഒരു ഭാഗമെങ്കിലും തിരികെ നല്കുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ നേരത്തെ വെളിപ്പെടുത്തിയിരുന്നു.


Scroll To Top