Sunday December 11, 2016
Latest Updates

ജനഹിതം തേടി അയര്‍ലണ്ട് ബൂത്തിലേയ്ക്ക്, ഭരണകക്ഷി നേതാക്കള്‍ പരാജയ ഭീതിയില്‍ മുന്‍കൂര്‍ ജാമ്യത്തിന് 

ജനഹിതം തേടി അയര്‍ലണ്ട്  ബൂത്തിലേയ്ക്ക്, ഭരണകക്ഷി നേതാക്കള്‍ പരാജയ ഭീതിയില്‍ മുന്‍കൂര്‍ ജാമ്യത്തിന് 

ഡബ്ലിന്‍ :ഹിതപരിശോധനയില്‍ പ്രചരണം അന്തിമ ഘട്ടത്തിലെത്തി നില്‍ക്കേ ഭരണകക്ഷികള്‍ക്കുള്ളില്‍ ഭിന്നതകള്‍ രൂക്ഷമാകുന്നു. പ്രചരണം നിര്‍ണ്ണായകമായ ഘട്ടത്തിലേക്ക് കടന്നപ്പോള്‍ പോലും ഫിനഗേല്‍ പാര്‍ട്ടി പ്രചരണത്തില്‍ സജീവമായി ഇടപെട്ടില്ല എന്ന ആരോപണവുമായി ലേബര്‍ പാര്‍ട്ടി രംഗത്തെത്തി.
ഹിതപരിശോധന വിജയിച്ചാല്‍ അതിന്റെ ക്രെഡിറ്റ് എടുക്കുന്നതിനും പരാജയപ്പെട്ടാല്‍ ഭാരം ലേബര്‍ പാര്‍ട്ടിയുടെ തലയില്‍ കെട്ടിവയ്ക്കാനുമാണ് ഫിനഗേല്‍ പാര്‍ട്ടിയുടെ ശ്രമമെന്ന് മുതിര്‍ന്ന ലേബര്‍ പര്‍ട്ടി നേതാക്കള്‍ ആരോപിക്കുന്നു. ഏതെങ്കിലും കാരണത്താല്‍ ഹിതപരിശോധന പരാജയപ്പെടുകയാണെങ്കില്‍ അത് ഫിനഗേല്‍ പാര്‍ട്ടി താഴെതട്ടിലുള്ള പ്രചരണത്തില്‍ വരുത്തിയ കുറവുകൊണ്ടായിരിക്കുമെന്നും ലേബര്‍ പാര്‍ട്ടി നേതാക്കള്‍ പറഞ്ഞു.

ഇരു വിഭാഗവും തമ്മിലുള്ള അന്തരം നേര്‍ത്തുവരുന്നതായി വിവിധ അഭിപ്രായ സര്‍വ്വേകള്‍ വെളിപ്പെടുത്തിയിരുന്നു. ഹിതപരിശോധന പരാജയപ്പെടുകയാണെങ്കില്‍ അത് ഏറ്റവുമധികം ദോഷകരമായി ബാധിക്കുക ലേബര്‍ പാര്‍ട്ടിയെ ആയിരിക്കുമെന്നാണ് വിലയിരുത്തലുകള്‍. ലേബര്‍ പാര്‍ട്ടി അവതരിപ്പിച്ച ആശയം അഭിമാന പ്രശ്‌നമായാണ് അണികള്‍ എടുത്തിരുന്നത്.

പൊതുതിരഞ്ഞെടുപ്പിന് വെറും ഒരു വര്‍ഷം ബാക്കിയുള്ളപ്പോല്‍ സ്വവര്‍ഗ്ഗരതി പോലെ വിവാദമായ വിഷയത്തില്‍ ജനങ്ങളെ നിര്‍ബന്ധിച്ച് വെറുപ്പ് സമ്പാദിക്കേണ്ടതില്ല എന്ന നിലപാടിലാണ് ഗ്രാമ പ്രദേശങ്ങളില്‍ നിന്നുള്ള ചില ജനപ്രതിനിധികള്‍ എന്ന് ഫിനഗേല്‍ പാര്‍ട്ടി വൃത്തങ്ങളും സൂചന നല്‍കുന്നുണ്ട്.ലിയോ വരേദ്കറെ പോലെയുള്ള ഗേ നേതാക്കളൊഴികെ മറ്റു നേതാക്കള്‍ പാര്‍ട്ടി തോറ്റാല്‍ തോല്ക്കട്ടെ എന്ന നിലപാടില്‍ എത്തിയതായാണ് സൂചനകള്‍.

Scroll To Top